Novel

താലി: ഭാഗം 47 || അവസാനിച്ചു

രചന: കാശിനാധൻ

മാധവ്…. ”

“എങ്ങനെ ഉണ്ട് മോളെ .. ഒരുപാട് വേദനിച്ചോ നിനക്ക്,… ”

“ലേശം….. എന്നാലും സാരമില്ല…. കണ്ടോ നമ്മുട മുത്തിനെ… “അവൾ കുഞ്ഞിനെ നോക്കി.

അവൻ മെല്ലെ കുഞ്ഞിനെ കൈയിൽ എടുത്തു..

കുഞ്ഞിന്റെ നെറുകയിൽ ചുംബിച്ചു..

അച്ഛന്റ്റെ പൊന്നെ…… അവന്റെ കണ്ണിൽ നിന്ന് കണ്ണുനീർ വീണപ്പോൾ കുഞ്ഞ് ഒന്ന് കണ്ണ് ചിമ്മി…

ചക്കരെ….. അച്ചേടെ കണ്ണാ..
അവൻ ഇടറിയ ശബ്ദത്തിൽ വിളിച്ചപ്പോൾ വാവ ചിണുങ്ങാൻ തുടങ്ങി.

വേഗം അവൻ കുഞ്ഞിനെ ഗൗരിയ്ക്ക് അരികിൽ കിടത്തി..

അവളുടെ നെറുകയിലും ആഴത്തിൽ ചുംബിച്ചു…

“എന്റെ ഗൗരി സങ്കടപെടരുത് കെട്ടോ….. നീ കരയുന്നത് ഈ മാധവിന് സഹിയ്ക്കില്ല…എന്റെ ഗൗരിക്കുട്ടി എന്നും സന്തോഷം ആയിട്ട് ഇരുന്നോണം.. ദേ നമ്മുടെ വാവയെ നോക്കിക്കേടാ, നീ കരയുമോ ഗൗരി

“ഇല്ല മാധവ്…. ഇപ്പൊ ഓക്കേയായി.. കുഞ്ഞിനെ കണ്ടപ്പോൾ വേദനയൊക്കെ മാറിന്നേ .. “അവൾ വരണ്ട ചിരി ചിരിച്ചു.

“ഗൗരി… നിനക്ക് psc എക്സാം എഴുതിയ എൽ ഡി ക്ലാർക്ക് പരീക്ഷയിൽ റാങ്ക് ലിസ്റ്റിൽ കയറാൻ കഴിഞ്ഞു കേട്ടോ
ഇനി നീ ഒന്ന്കൊണ്ടും വിഷമിക്കേണ്ട… നമ്മുടെ കുഞ്ഞിനെ നന്നായി പോറ്റാൻ നിനക്ക് സാധിക്കും…. ഒരു ജോലി ഉണ്ടല്ലോ…സ്വന്തം കാലിൽ നിൽക്കാൻ കഴിഞ്ഞില്ലേ.എന്റെ അമ്മയെയും ഏട്ടനേയും ഏട്ടത്തിയെയും എല്ലാം… “അവനു വാക്കുകൾ മുറിഞ്ഞു…

“മാധവ്… എവിടെ പോകുക ആണ്.ഇത്‌ എന്താണ് ഇങ്ങനെയൊക്കെ പറഞ്ഞു വരുന്നത്. എന്താ മാധവ്, എന്താ പറ്റിയേ… മാധവ് കരയുവാണോ ..അവൾക്ക് ആകെ അങ്കലാപ്പ് പോലെ തോന്നി

“അത് പിന്നെ… ഞാൻ… ഞാനൊരു തെറ്റ് ചെയ്തു..വലിയൊരു തെറ്റ്…. പക്ഷെ നീ ക്ഷമിക്കണം.. ക്ഷമിക്കും എന്ന് എനിക്ക് അറിയാം … ഇപ്പോൾ ഞാൻ പോകുക ആണ്…വേറെ നിവർത്തിയൊന്നും ഇല്ലാ മോളെ.. പക്ഷെ ഞാൻ വരുന്നത് വരെ നീ കാത്തിരിക്കണം…. “അവളുടെ കൈയിൽ അവൻ പിടിച്ചു..

അപ്പോളേക്കും ഗൗരി വാവിട്ടു കരഞ്ഞു
“കാത്തിരിക്കില്ലേ… ”

“മാധവ്… എവിടെ പോകുക ആണ്….. ”

“എല്ലാം നീ അറിയും… എന്നേ വെറുക്കരുത്… എല്ലാം നിനക്കും നമ്മുടെ കുഞ്ഞിനും വേണ്ടി ആണ്…. അത്രമാത്രം ഞാൻ മടുത്തു ഗൗരി….അതുകൊണ്ടാണ്.. പക്ഷെ ഞാൻ തിരികെ വരും… നിങ്ങളെയൊക്കെ കാണാൻ

..അതു പറഞ്ഞു അവൻ അവിടെ നിന്ന് വെളിയിലേക്ക് ഇറങ്ങി…..

മാധവ്… അവൾ വിളിച്ചു എങ്കിലും അവൻ തിരിഞ്ഞ് നോക്കിയില്ല..

എവിടെ പോകുവാ… എന്നോട് പറയു മാധവ്.
അവൾ അലറിവിളിച്ചു.

ഇറങ്ങി വന്നപ്പോൾ അവൻ കണ്ടു പോലീസിനെ..

അംബികാമ്മ നെഞ്ചു പൊട്ടി കരയുന്നുണ്ട്..
എന്റെ പൊന്ന്മോനേ….ഇതൊക്കെ കാണാൻ ആണല്ലോട എന്റെ വിധി…. ഒരു പിഞ്ചു പൈതൽ ഉണ്ടായിട്ട് അതിന് പോലും ഒന്ന് കണ്ണു നിറച്ചു കാണാതെ…..ഞാൻ ഇതൊക്കെ എങ്ങനെ സഹിയ്ക്കും എന്റെ ഭഗവാനെ…..
അവർ പൊട്ടിക്കരഞ്ഞുകൊണ്ട് മകന്റെ കൈകൾ കൂട്ടിപ്പിടിച്ചു

“വിഷമിക്കരുത്..അമ്മ ഇങ്ങനെ കരഞ്ഞാൽ ഞാൻ തളർന്നു പോകില്ലേ….എന്റെ ഗൗരിയ്ക്കും കുഞ്ഞിനും കൂട്ടായി ഞാൻ വരുന്നത് വരെ എന്റെ അമ്മ കാണണം… അവളെ നോക്കിക്കോണം… പാവമാ എന്റെ ഗൗരി.. അവര്ക്ക് വേറെയാരും ഇല്ലമ്മേ….”

അമ്മയുടെ കവിളിൽ ഒരു ഉമ്മ കൊടുത്തപ്പോൾ അവർ അവനെ കെട്ടിപിടിച്ചു..എനിക്ക് സഹിക്കാൻ പറ്റുന്നില്ലടാ..
എന്റെ പൊന്ന്മോനല്ലേ നീയ്…

അമ്മ വിഷമിക്കാതെ…. ഞാൻ വരും.. ഉറപ്പായും വരും..

.ദ്രുവിനെ ഒന്നെടുത്തു കറക്കിയിട്ട് അവന്റെ ഇരു കവിളിലും മാറി മാറി മുത്തിയ ശേഷം മാധവ് പോലീസിന്റെ നേർക്ക് നടന്നു…

*++++**

കുഞ്ഞിന്റെ 28കെട്ടു ചടങ്ങ് ആണിന്നു

ഗൗരി കാലത്തെ കുളിച്ചു ഒരു ചുരിദാർ ധരിച്ചു. കുഞ്ഞിനെ എടുത്തു കൊണ്ട് വന്നപ്പോൾ പാവത്തിന്റെ മിഴികൾ നിറഞ്ഞു തൂവി.
അവനെ മാറോടു ചേർത്തു പിടിച്ചുകൊണ്ട് ഗൗരി ഉമ്മറത്തേക്ക് ചെന്നു.

അമ്മയും നിന്ന് കരയുന്നുണ്ട്.

മാധവിന് ഇഷ്ടപെട്ട പേരാണ് ഗൗരി അവന്റെ കാതിൽ വിളിച്ചത്

ഗൗതം………. മോന്റെ അച്ഛൻ പറഞ്ഞു തന്ന പേരാണ് കേട്ടൊ

അവൾ കുഞ്ഞിനെ എടുത്തു തുരു തുരേ ഉമ്മ വെച്ചു കൊണ്ട് കരഞ്ഞു

അംബികാമ്മയും അവൾക്ക് അരികിൽ ഉണ്ട്.

ഗൗരി വെറുതെ പടിപ്പുര വാതിലിലേക്ക് നോക്കി.

തന്റെ മാധവ് ആണോ നടന്നു വരുന്നതന്നു അവൾക്ക് തോന്നി..

അവളുടെ കണ്ണുകൾ വീണ്ടും വീണ്ടും ഒരു മഴയായ് പെയ്തിറങ്ങി.

“ഗൗരി.. മോളെ നീ കരയരുത്.. അതു എനിക്ക് സഹിയ്ക്കാൻ പറ്റിലാ… നീ കരഞ്ഞാൽ ഞാൻ തളർന്നു പോകും കേട്ടോ…. എന്റെ ഗൗരിക്കുട്ടി എന്നും സന്തോഷം ആയിട്ട് ഇരുന്നോണം.മാധവിന്റെ വാക്കുകൾ…

അവൾ കണ്ണീർ മെല്ലെ ഒപ്പി..

വീണ്ടും അവൾ പടിപ്പുരവാതിൽക്കലേക്ക് കണ്ണ് നട്ടു…

തന്റെ മാധവ് വരും… ഒരു ദിവസം വരും .. അതുവരെ താനും തന്റെ മോനും കാത്തിരിക്കും..

അവളൊന്നു നെടുവീർപ്പെട്ടുകൊണ്ട് കുഞ്ഞിനെ ചേർത്ത് പിടിച്ചു.

എന്റെ മോന്റെ അച്ഛൻ വരും കേട്ടോ… അമ്മയ്ക്ക് വാക്ക് നൽകിയതാ… ഉറപ്പായും വരും.. കുഞ്ഞിന്റെ കാതിൽ അവൾ മെല്ലെ പറഞ്ഞു.

അവസാനിച്ചു

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button