Novel

കനൽ പൂവ്: ഭാഗം 40

രചന: കാശിനാഥൻ

നിലമോളുടെ കുസൃതിയും കുറുമ്പും ഒക്കെ കണ്ടുകൊണ്ട് പാർവതിയും അരുണും അമ്പലത്തിലേക്ക് യാത്ര തിരിച്ചു.

ഒരുപാട് ദൂരമുണ്ടോ സാറെ..
കുറച്ചു കഴിഞ്ഞതും അവൾ ചോദിച്ചു

ഹേയ് ഇല്ലെടോ.. പത്തിരുപതു മിനുട്ട്..ഞങ്ങൾ ഇങ്ങനെ വല്ലപ്പോളും ഒന്ന് പോകും. മോളേം കൂട്ടി.ഇടയ്ക്ക് ഒക്കെ ഒരു ചേഞ്ച്‌ വേണ്ടേ.
അവൻ പറഞ്ഞതും പാർവതി തല കുലുക്കി.
കാലത്തെ കുളിയൊക്കെ കഴിഞ്ഞത് കൊണ്ടാണോന്ന് അറിയില്ല, വാവ ഉറങ്ങിപ്പോയിരുന്നു.

ഞാൻ പോയി കഴിഞ്ഞാലും മോളുനു സങ്കടം ആവും, അതോർക്കുമ്പോൾ എനിക്ക് ആകെ വിഷമമാണ്

പാർവതി വേദനയോടെ അരുണിനെ നോക്കി.

പെട്ടെന്ന് ആയിരുന്നു നില മോള് അവളുടെ മടിയിൽ നിന്നും ഊർന്ന് ഇറങ്ങിയത്.

മമ്മ… പോവണോ…
ചോദിച്ചു കൊണ്ട് കുഞ്ഞ് ഉറക്കെ നിലവിളിച്ചു.

പെട്ടന്ന് അരുണും പാർവതിയും ഒന്ന് വല്ലാണ്ടായി.

മമ്മ…… പോകണ്ട, എങ്ങോട്ടും പോകണ്ടാ….
ഉറക്കെ കരയുന്ന നിലമോളെ സമാധാനിപ്പിക്കാൻ അവർ ആവുന്നത്ര ശ്രെമിച്ചു. പക്ഷെ സാധിച്ചില്ല.കരഞ്ഞു തളർന്നു  ഒടുവിൽ ആ പാവം ഉറങ്ങിപോയിരുന്നു.

സോറി സാർ, മോള് ഉറങ്ങുവാണെന്ന് ഞാൻ ഓർത്തെ…അതുകൊണ്ടാ അങ്ങനെയൊക്കെ പറഞ്ഞത്.
പാർവതി അവനെ നോക്കി.

ഹേയ്, അതൊന്നും സാരമില്ലടോ. കുഞ്ഞല്ലേ.. അവൾക്കെന്തറിയാം.താൻ വിഷമിയ്ക്കേണ്ട

അമ്പലത്തിലേ പാർക്കിങ്ങിൽ എത്തിയതും പാർവതി കുഞ്ഞിനെ മെല്ലെയുണർത്താൻ ശ്രെമിച്ചു..

മമ്മ.. പോകണ്ട.
ഉണർന്നപാടെ അവൾ വീണ്ടും ഉച്ചത്തിൽ പറഞ്ഞു.

മമ്മ പോകുമോ,, ന്റെ വീട്ടീന്ന് പോകുമോ.
അവളുടെ മുഖത്തേക്ക് നോക്കി ആ കുഞ്ഞു കരഞ്ഞു.

മമ്മ…. പോകില്ലട….. എന്റെ വാവയെ വിട്ട് എവിടേയ്ക്കും പോകില്ലന്നെ…

ഇല്ലാ… പോകും.. അച്ചയോട് പറയുന്ന ഞാൻ കേട്ടു. മമ്മ പോകും…എനിയ്ക്ക് അറിയാം… എന്നോട് ചുമ്മാ പറയുവാ.

സത്യായിട്ടും മമ്മ പോകില്ല മോളെ.. നില മോളുടെ കൂടെ നിന്നോളം കേട്ടോ.

നിലമോളെയും തോളത്തു ഇട്ടു കൊണ്ട് പാർവതി അമ്പലത്തിലേക്ക് പ്രവേശിച്ചു.
ശ്രീക്കോവിലിന്റെ മുന്നിൽ നിന്ന് അവൾ പ്രാർത്ഥിക്കുന്ന കണ്ടു കൊണ്ട് അരുണിന്റെയൊരു പരിചയക്കാരൻ വന്നു അവനോട് എന്തൊക്കെയോ ചോദിക്കുന്നതും അവന്റെ മുഖം ചുവക്കുന്നതും പാർവതി കണ്ടു..
അവര് രണ്ടാളും വിവാഹം കഴിച്ചു എന്നാരുന്നു അയാൾ ഓർത്തത്.

കുഞ്ഞിനെയും കൂട്ടി അവൾ നന്നായി തൊഴുതശേഷം ആയിരുന്നു ഇറങ്ങി വന്നത്. അരുൺ ആ സമയത്തു ആൽമരചോട്ടിൽ ഇരിയ്ക്കുകയാണ്.

ന്റെ ദേവിയമ്മേ…നിലമോള് എങ്ങനെ പാർവതിയെ പിരിഞ്ഞു നില്കും. വലിയൊരു ചോദ്യം അവന്റെ ഉള്ളിൽ ഉയർന്നു വന്നിട്ട് കുറച്ചു നേരം ആയിരുന്നു.

രണ്ടാളും കൂടി വന്ന ശേഷം അരുൺ കാറിന്റെ അടുത്തേക്ക് പോയി.

പാർവതി… ബ്രേക്ക്‌ഫാസ്റ്റ് വീട്ടിൽ ചെന്നിട്ട് കഴിച്ചാൽ മതിയോ, അല്ലെങ്കിൽ നമ്മൾക്ക് ഹോട്ടലിൽ എവിടെയെങ്കിലും കേറാം.

വേണ്ട സാറെ,,,, പെട്ടെന്ന് അങ്ങട് എത്തുല്ലോ..

അന്ന് മുഴുവനും നില മോള് ആകെ ഒരേ പല്ലവി ആയിരുന്നു.. മമ്മ പോകരുതെന്ന് മാത്രം..

എല്ലാവർക്കും സങ്കടം ആയി, ആ പിഞ്ചു മനസിന്റെ വിഷമം കണ്ടപ്പോൾ.
പാർവതി യിം വല്ലാത്തൊരു ആശയകുഴപ്പത്തിൽ ആയിരുന്നു.മുന്നോട്ട് ഇനി എന്താകും എന്നറിയാതെ അവൾ കുഴങ്ങി.
.
****
അങ്ങനെ പാർവതി ബാങ്കിലേക്ക് പോകുന്ന ദിവസം വന്നെത്തി.

കാലത്തെ അവൾ ഉണർന്നു കുളിയൊക്കെ കഴിഞ്ഞു റെഡി ആയി ഇറങ്ങി വന്നപ്പോൾ ലെച്ചുമ്മ ആകെ സങ്കടത്തിലാണ്.
അവര് മാത്രമല്ല ചക്കിയ്ക്കും അച്ഛമ്മയ്ക്കും ഒക്കെ വിഷമമാണ്.

പാർവതിയുടെ ഉള്ളിലും ഏറെ നൊമ്പരം ഉണ്ടെങ്കിലും അവൾ പിടിച്ചു നിന്നു എന്ന് വേണം കരുതാൻ.

കുഞ്ഞുണർന്നു വരുന്നതിനു മുന്നേ പാർവതിയെ ബസ് സ്റ്റോപ്പിൽ ആക്കുവാൻ വേണ്ടി അരുൺ കാർ എടുത്തു കൊണ്ട് വന്നു.

ശനിയാഴ്ച താൻ ഇവിടേക്ക് വരാം, നില മോളെ സമാധാനിപ്പിക്കണം എന്നൊക്കെപറഞ്ഞു ഏൽപ്പിച്ചു
രണ്ടും കല്പിച്ചുകൊണ്ട് പാർവതി ഉമ്മറത്തേയ്ക്ക് ഇറങ്ങി ചെന്നു.

കണ്ണീർ തുടച്ചുകൊണ്ട് കാറിലേക്ക് കയറുന്നവളെ കണ്ടതും അരുണിന്റെയുള്ളിലും ഒരു വിഷമമായിരന്നു.

കുഞ്ഞിനെ വിട്ട് പോകുന്നതിൽ എനിക്ക് സങ്കടം ഉണ്ട് സാറെ, പക്ഷെ എന്റെ മുന്നിൽ വേറൊരു നിവർത്തിയില്ല.. അതാണ്.

വിങ്ങിപ്പൊട്ടിപ്പറയുകയാണ് പാർവതി..

ഹേയ്.. അതൊന്നും സാരമില്ലടോ… സാഹചര്യങ്ങളോട് മോള് പൊരുത്തപ്പെടും… ഞങ്ങളൊക്കെ ഉണ്ടല്ലോ അവിടെ..

അവൻ വണ്ടിയിറക്കി കൊണ്ട് പാർവതിയ്ക്ക് മറുപടി കൊടുത്തു.

എന്നാലും അങ്ങനെയല്ല… എന്നേ ജീവനാണെന്റെ നിലമോൾക്ക്, ഞാനില്ലെന്ന് അറിയുമ്പോൾ….. കഴിഞ്ഞ ദിവസത്തെ സങ്കടം ഒക്കെയോർക്കുമ്പോൾ…
അവൾ വീണ്ടും കരഞ്ഞതും അരുൺ വല്ലാതെയായി..

ആഹ്.. പോട്ടെടോ.. വിട്ട് കള, താൻ സമാധാനമായിട്ട് ചെല്ല്. ഇനി അഥവാ മോള് കരഞ്ഞാൽ ഞങ്ങൾ വീഡിയോ കാൾ ചെയ്യാം.. പോരെ..
അപ്പോളേക്കും അവർ ബസ് സ്റ്റോപ്പിൽ എത്തിയിരുന്നു.
പാർവതിയെ ഇറക്കിയ ശേഷം അരുൺ അവളെയൊന്നു നോക്കി നന്നായി മന്തഹസിച്ചു.

എല്ലാ സങ്കടങ്ങളും വിഷമങ്ങളും ഒക്കെയിറക്കി വെച്ചു ഇനിയുള്ള കാലം അമ്മയുമൊത്തു സന്തോഷം ആയിട്ട് കഴിയു.. എന്ത് സഹായം വേണമെങ്കിലും എപ്പോൾ വേണേലും എന്റെ ഭാഗത്തു നിന്നും ഉണ്ടാവും.. അത് ഏത് പാതിരാത്രി ആയാലും ശരി… എന്റെ നമ്പർ ഉണ്ടല്ലോ അല്ലെ.

അവൻ ചോദിച്ചതും പാർവതി തലയാട്ടി.
ബസ് വരുന്നുണ്ട്.. താൻ ചെല്ലു.

അരുൺ പറഞ്ഞതും അവൾ അവനെനോക്കിയിട്ട് വേഗം ബസിന് കൈ കാണിച്ചു.

തിരികെ അരുൺ വീട്ടിൽ എത്തിയപ്പോൾ കണ്ടു, ഉമ്മറത്തു കരഞ്ഞു കൊണ്ടുനിൽക്കുന്ന നില മോളെ…
ചക്കിയും അമ്മയുമൊക്കെ വാവയെ എടുക്കാൻ ശ്രെമിക്കുന്നുണ്ട്. പക്ഷെ അതിനു പോലും സമ്മതിക്കാതെ വാവിട്ടു നില വിളിക്കുകയാണ്‌ കുഞ്ഞു.

അരുൺ ഇറങ്ങിവന്നതും കുഞ്ഞു അവനെ നോക്കി ഒന്നൂടെ ഉച്ചത്തിൽ നിലവിളിച്ചു.

മമ്മ…. മമ്മ പോയി…
അവൻ ഒരു പ്രകാരത്തിൽ കുഞ്ഞിനെ എടുത്തു മുറിയിലേക്ക് പോയി.

മമ്മ… ഡോക്ടറേ കാണാൻ പോയി. പനിയാണ്, ഇൻജെക്ഷൻ എടുത്തിട്ട് ഓടി വരും കേട്ടോ..

അരുൺ ആവുന്നത്ര നോക്കിയെങ്കിലും കുഞ്ഞിന്റെ കരച്ചിൽ നിന്നില്ല.

പാർവതി ആണെങ്കിൽ ആ സമയത്തു ചക്കിയേ ഫോണിൽ വിളിക്കുകയാരുന്നു.
ചക്കി ഫോൺ എടുത്തപ്പോൾ കേട്ടു കുഞ്ഞിന്റെ ഉറക്കെയുള്ള നിലവിളി.

അയ്യോ… മോള് കരയുവാണോ ചക്കി…

ആഹ് കുഴപ്പില്ല ചേച്ചി… പെട്ടന്ന് ആയതുകൊണ്ടാ…

അരുൺ സാറ് വന്നില്ലേ ചക്കി.

ഉവ്വ്‌.. ഏട്ടൻ വന്നു. പക്ഷെ കുഞ്ഞിനെ വല്ലാത്ത ദേഷ്യം ഒക്കെ.. ഇത്തിരി കഴിഞ്ഞു ഓക്കേയാവും.ചേച്ചി വെച്ചോ.. ഞാൻ കോളേജിൽ പോകാൻ തുടങ്ങുവാ..

അവൾ ഫോൺ കട്ട്‌ ചെയ്തു. എന്നിട്ട് സീറ്റിലേക്ക് ചാരികിടന്ന് മിഴികൾ പൂട്ടി……തുടരും……..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button