Novel

നിശാഗന്ധി: ഭാഗം 45

രചന: ദേവ ശ്രീ

അപ്പച്ചിക്ക് ദേഷ്യം വന്നു…
അത് മുഖത്തു മിന്നി മറഞ്ഞത് വ്യക്തമായി കണ്ടു ശ്രീനന്ദ….

” സാരമില്ല മോളെ… പെട്ടൊന്ന് നിനക്ക് ഞങ്ങളെ വിശ്വസിക്കാൻ പാടായിരിക്കും….
കുറ്റം ഞങ്ങടെ ഭാഗത്തും ഉണ്ടല്ലോ….”
അമ്മാവൻ അത്രയും പറഞ്ഞു അവളുടെ കയ്യിലെ കവറിലേക്ക് നോക്കി….

” ഇത് മോള് നിഷേധിക്കരുത്…. ”
അയാൾ മുഖത്തു ദയനീയത വരുത്തി….

” ഇതിനൊക്കെ കൊതിച്ചൊരു കൊച്ചു ശ്രീനന്ദയുണ്ടായിരുന്നു…
ലച്ചുവിനും പ്രിയക്കും പകുത്തു നൽകുന്ന പല വർണ കടലാസ് പൊതിയിലെ മിട്ടായിക്കും… പല മധുര പലഹാരങ്ങൾ അവർക്ക് മാത്രമായി നൽകുമ്പോൾ തനിക്ക് ഇപ്പൊ തരുമെന്നും വിചാരിച്ചു കാത്തിരിക്കുന്നവൾ….
തന്റെ അമ്മാവന് പോലും വേണ്ടന്ന് അറിഞ്ഞപ്പോൾ വല്ലാത്തൊരു നോവായിരുന്നു….
സ്നേഹത്തിനും പരിഗണനക്കും നോവുകളിൽ നിന്നും വേദനകളിൽ നിന്നും ദേഹോപദ്രവങ്ങളിൽ നിന്നുമുള്ള മോചനത്തിനും മിട്ടായിക്കും നല്ല ഭക്ഷണത്തിനും നല്ല വസ്ത്രത്തിനും കൊതിച്ചൊരു മനസ് എനിക്കും ഉണ്ടായിരുന്നു…
ഇന്ന് ഇതൊന്നും എനിക്ക് ആവശ്യമില്ല…
എന്തും നമുക്ക് ആവശ്യമുള്ളപ്പോൾ കിട്ടുമ്പോഴേ വിലയുണ്ടാകൂ….
ആവശ്യം കഴിഞ്ഞു കിട്ടുന്നതിന് ഒരു വിലയും ഉണ്ടാകില്ല…
അത് പോലെയാണ് എനിക്ക് പൊതികൾ…
ഇതിനൊന്നിനും എനിക്ക് ആവശ്യമില്ല…. ”
ഇന്നോളം അനുഭവിച്ച വേദനകളുടെ നോവിൽ ശ്രീനന്ദ പറഞ്ഞു…

കണ്ണുകൾ ഒന്നും മിണ്ടാതെ പടി ഇറങ്ങി പോകുന്നവരിൽ ആയിരുന്നു….

 

❤️❤️❤️❤️❤️❤️❤️

” അമ്പലക്കുളത്തിൽ ഒരു സ്ത്രീയുടെ ശരീരം പൊന്തി കിടക്കുന്നു ന്ന്…. ”
നാട്ടിലെ ചെത്തുക്കാരൻ ശിവൻ അതും ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ടു സൈക്കിളിൽ പാഞ്ഞു….

വിവരമറിഞ്ഞു അന്നാട്ടിലെ ഭൂരിപക്ഷ സ്ത്രീ പുരുഷ ജനങ്ങളും അവിടെ തടിച്ചു കൂടി….
അക്കൂട്ടത്തിൽ മഹിയുമുണ്ടായിരുന്നു….

കമിഴ്ന്നു കിടക്കുന്ന സ്ത്രീ ശരീരവും വസ്ത്രവും കണ്ടപ്പോൾ അവനൊന്നു നടുങ്ങി….. അവന് മനസിലായിരിക്കുന്നു അത് മീനാക്ഷിയാണെന്ന്….
പെട്ടൊന്ന് ഉള്ളൊന്ന് പുകഞ്ഞു…..
അന്വേഷണം വരാം… ചിലപ്പോൾ അകത്തും കിടക്കേണ്ടി വരും…
മരിച്ചു കിടക്കുന്നവളോട് പോലും വല്ലാത്ത ദേഷ്യം തോന്നി….

പോലീസ് വന്ന് ബോഡി വെള്ളത്തിൽ നിന്നും കയറ്റി ആളെ തിരിച്ചറിഞ്ഞതും അതുവരെ ആളുകളിൽ ഉണ്ടായ സങ്കടവും സഹതാപവും പെട്ടൊന്ന് പോയി….

” അതാ പെഴച്ച പെണ്ണാ…..
അത് അങ്ങനല്ലേ വരൂ…
ഇപ്പൊ ഓനും വേണ്ടാതായി കാണും…
അല്ലേലും അക്കരെ പച്ച കണ്ട് പോയാൽ ഇതെന്നെ ആകും അവസ്ഥ…..
ഒരു പാവം ചെക്കന്റേം പെണ്ണിന്റേം ശാപമാണ്….”
അങ്ങനെ കൂടി നിന്നവരിൽ പലരും പലതും പറഞ്ഞു…..

പോലീസ് കേസും രീതികളുമായി മുന്നോട്ട് പോകുമ്പോൾ മഹി സംശയത്തിന്റെ മുൾമുനയിലായിരുന്നു….

അന്വേഷണത്തിനൊടുവിൽ മകനോടുള്ള ഇഷ്ട്ടകൂടുതൽ കൊണ്ട് അവനെ കാണാനോ സ്നേഹിക്കാനോ സാധിക്കാത്ത മനോവിഷമത്തിലാണ് മീനാക്ഷി മരിച്ചതെന്ന് പോലീസ് വിധിയെഴുതി….

 

🍁🍁🍁🍁🍁🍁🍁🍁

ഇന്നാണ് ആരോഹിയെ പെണ്ണ് കാണാൻ വരുന്ന ദിവസം….

ഒട്ടും താല്പര്യമില്ലാതെ ആരോഹി ഒരു അജറക്കിന്റെ ചുരിദാറും ഒരു പാലസോ പാന്റും എടുത്തിട്ടു…
ബാക്കി ചമയങ്ങൾ ഒന്നുമില്ല….

അവര് വന്നെന്ന് അച്ഛൻ പറയുമ്പോഴും ഒരു തരം നിർവികരതയോടെ നിന്നതെ ഉള്ളൂ…..

” ചെക്കൻ വന്നിട്ടില്ലത്രെ…
പെങ്ങളും ഭർത്താവും കുഞ്ഞമ്മയുമാണ് വന്നിരിക്കുന്നത്….”
അടുക്കളയിലേക്ക് വന്ന അമ്മ സുമ ചേച്ചിയോട് പറയുന്നത് കേട്ടു…..
അതൊരു ആശ്വാസമായി തോന്നി……

അധികം മുഖവുരയില്ലാതെ തന്നെ രണ്ടു കൂട്ടരും കാര്യം പറഞ്ഞു അവസാനിപ്പിച്ചു…
അതിനിടയിൽ ഫോണിലൂടെ ചെക്കന്റെ ഫോട്ടോ മിന്നി മാഞ്ഞു….
ആരോഹി കുഞ്ഞുങ്ങളുമായി അകത്തേക്ക് ഉൾവലിഞ്ഞു…
ഒന്നിനും താല്പര്യമില്ലാത്ത പോലെ…..
. വന്നവർ പോയതും കല്യാണം പെട്ടൊന്ന് നടത്താൻ അച്ഛന് തിരക്കായിരുന്നു….
നല്ല ചെക്കൻ, നല്ല കൂട്ടര്…
എണ്ണിയാൽ ഒടുങ്ങാത്ത വിശേഷണങ്ങൾ പറയുന്ന അച്ഛനെ കാണെ താൻ ചെയ്തു പോയ തെറ്റിൽ വല്ലാത്തൊരു വേദന നിറഞ്ഞവളിൽ….

അന്ന് വൈകുന്നേരം ഫോണിലേക്ക് വന്ന അൺനോൺ നമ്പർ കണ്ട് ആരോഹി ഫോൺ എടുത്തു…
..

” ഹെലോ…. ”

. ” ഹലോ… ഞാൻ….. ”
എന്ത് പറഞ്ഞു പരിചയപെടുത്തണം എന്നറിയാതെ വിളിച്ചയാൾ സംശയിച്ചു….

” അത്… തന്നെ ഇന്ന് കാണാൻ വന്നത് എന്റെ പെങ്ങളാണ്…. ”
ആ സ്വരത്തിൽ ആരോഹി ഒന്നു വിറച്ചു….

” എല്ലാം എല്ലാവരും ഉറപ്പിച്ച മട്ടാണ്….
പക്ഷേ എനിക്ക് ചിലത് പറയാനുണ്ട്….
താൻ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നാലും എനിക്ക് തന്നെയൊരു ഭാര്യയായി കാണാൻ കഴിയില്ല….
ഒരു ഭർത്താവിന്റെ കടമകൾ നിർവഹിക്കാൻ എനിക്ക് കഴിയില്ല…..
എന്റെ മഞ്ജുവിനെ മറന്ന് ആ സ്ഥാനത്ത് മറ്റൊരാളെ സ്നേഹിക്കാൻ എനിക്ക് കഴിയില്ല…
പക്ഷേ തന്റെ മക്കളെ സ്നേഹിക്കാൻ എനിക്ക് കഴിയും… അവർക്കൊരു അച്ഛനാവാൻ മാത്രമേ എന്നെ കൊണ്ടു കഴിയൂ…
ഒന്നും തുറന്നു പറഞ്ഞില്ലെങ്കിൽ ഒരുപാട് സ്വപ്‍നങ്ങളുമായ് വിവാഹം കഴിച്ചു കൊണ്ടു വരുന്ന തന്നോട് ചെയുന്ന നീതി കേടാകും… ഇനി തനിക്ക് പിന്മാറണമെങ്കിൽ മാറാം…. ”

” എനിക്ക് സമ്മതം…. ”
അത്രേം പറഞ്ഞു മറുപടിക്ക് കാക്കാതെ ആരോഹി ഫോൺ വെച്ചു….

 

🍁🍁🍁🍁🍁🍁🍁🍁

രാത്രിയിൽ അമീറിന് വേണ്ടിയുള്ള കാത്തിരുപ്പിലായിരുന്നു ശ്രീനന്ദ….. കാല് വേദന കാരണം ഉമ്മച്ചിയുമ്മാ കിടന്നു….
പുതിയ ഷോപ്പിന്റെ ഉത്ഘാടനം അടുക്കാറായി…
സൂപ്പർമാർക്കറ്റ് സെറ്റ് ചെയ്യുകയാണ്…..
ഒരു വീട്ടിലേക്ക് വേണ്ടതെല്ലാം ഒരു കുടകീഴിൽ എന്ന ക്യാപ്ഷനോടെ “റ്റു കാർട്ട് ” എന്ന പേരിലാണ് സൂപ്പർമാർക്കറ്റ് തുടങ്ങുന്നത്…..
വല്ലാത്തൊരു സന്തോഷമാണ് അവനിപ്പോൾ എന്ത് ചെയ്യുമ്പോഴും……
സ്വന്തമായി കാറും താറും ബൈക്കും ബുള്ളറ്റുമുള്ള ഈ നാട്ടിലെ ഒരു കൊച്ചു മുതലാളി തന്നെയാണ് അവൻ…..
അവന്റെ ഓർമ്മകൾ പോലും മനസിന്‌ നൽകുന്ന സന്തോഷം ചെറുതല്ലെന്ന് തോന്നി അവൾക്ക്….
നേരിയ മഴ കോളുണ്ട്…..
ഇടിയും മിന്നലും ഭൂമിയിലേക്ക് പതിച്ചു കൊണ്ടിരുന്നു….
മഴ ചാറി തുടങ്ങി….
ശ്രീനന്ദ ഫോൺ എടുത്തു കയ്യിൽ പിടിച്ചു…
കാറ്റ് ശക്തമായതും കറന്റ്‌ പോയി…. ഇൻവേറ്റർ ബൾബുകൾ മങ്ങിയ വെളിച്ചത്തിൽ തിളങ്ങി….
അകത്തു നിന്നു ഉമ്മച്ചിയുമ്മാടെ വിളി വരാതിരുന്നതും ഉറങ്ങിയെന്ന് അവൾക്ക് മനസിലായി…
മരുന്നിന്റെ ക്ഷീണമാകും…
പുറത്തെ ഇരുട്ട് ഭയപ്പെടുത്താൻ തുടങ്ങിയതും ശ്രീനന്ദ എഴുന്നേറ്റു…
മഴ ശക്തമായി ഭൂമിയിലേക്ക് പതിച്ച നിമിഷം പിറകിൽ നിന്നും ആരോ അവളുടെ വാ പൊത്തിയിരുന്നു…..

ശ്രീനന്ദ കുതറി….
ഉരുക്ക് പോലെ ശരീരത്തിൽ ആ കൈകൾ പിടി മുറുക്കിയെന്ന് തോന്നി…

നിഷ്പ്രയാസം അവളെ പൊക്കി എടുത്തയാൾ മുന്നിലേക്ക് നടന്നു….

അകലെ നിന്നും കേൾക്കുന്ന ബുള്ളറ്റിന്റെ ശബ്ദത്തിൽ ശ്രീനന്ദ കുതറി….

മഹാദേവൻ അവളുമായി വെളിച്ചം കിട്ടാത്ത കാട് പടർന്നു നിൽക്കുന്ന ബോഗൻ വില്ല ചെടിക്ക് മറവിലേക്ക് ഒളിച്ചു…

അമീർ വന്നു ബുള്ളറ്റ് ഒതുക്കി നിർത്തിയതും ഉമ്മറത്തു ശ്രീനന്ദയെ കാണാതെ ചുറ്റും നോക്കി… വണ്ടിയുടെ ശബ്ദം കേട്ടാൽ ഇറങ്ങി വരുന്നവളാണ്…
ഇത് ഉമ്മറ വാതിൽ പോലും അടക്കാതെ എവിടെയെന്ന് ചിന്തിച്ചു….

ചെരുപ്പ് അഴിച്ചു നനഞു കുതിർന്ന വേഷത്തിൽ അകത്തേക്ക് കയറാൻ ഒരുങ്ങുമ്പോഴാണ് നിലത്ത് കിടക്കുന്ന ശ്രീനന്ദയുടെ ഫോൺ കാണുന്നത്….

അമീറിന്റെ ഉള്ളൊന്ന് ഉലഞ്ഞു……

അമീർ മുറ്റത്തേക്ക് ഇറങ്ങി…
ശ്രീനന്ദ ഒന്നു കുതറിയതും ബോഗൻ വില്ല ഇളകി…..
അമീർ അവിടേക്ക് വെട്ടം തെളിച്ചു…..

മഹാദേവൻ….

അമീറിനെ കണ്ടതും ശ്രീനന്ദയിലെ പിടിത്തം അയച്ചു അമീറിനെ ആക്രമിക്കാൻ മുന്നോട്ട് ആഞ്ഞു…..

ശക്തമായ മഴയിൽ പരസ്പരം കൈ കരുത്തു കാണിച്ചവർ…
മഹി വിചാരിച്ചതിലും ഭയാനകമായിരുന്നു അമീറിന്റെ ഓരോ അടിയും…..

ആ നിമിഷം അവൻ എത്തിയില്ലായിരുന്നെങ്കിൽ… ആ ചിന്ത അവനെ ഭ്രാന്ത് പിടിപ്പിച്ചു…..

ഒടുവിൽ അടികൊണ്ട് അവശനായി കിടക്കുന്ന മഹിയെ നിലത്ത് കിടന്ന കരിങ്കല്ല് എടുത്തു എറിയാൻ നോക്കിയതും ശ്രീനന്ദ അവന്റെ മുന്നിലേക്ക് തടസമായി നിന്നു….

” മാറ് നന്ദ….”
അമീർ ദേഷ്യത്തോടെ പറഞ്ഞു…

” പ്ലീസ് അമീർ ഒന്നും ചെയ്യല്ലേ…. ”
ശ്രീനന്ദ കരഞ്ഞു പറഞ്ഞു…

അമീറിന് ദേഷ്യവും സങ്കടവും ഒരുപോലെ വന്നു…

” ഇനിയും നീ ഇവന്റെ വക്കാലത്തു പിടിക്കാൻ ആണോ…
ആണെങ്കിൽ ചെല്ല്… ഇവന്റെ കൂടെ പോ…. ”
അമീർ ദൂരേക്ക് കല്ലെറിഞ്ഞു കൊണ്ടു പറഞ്ഞു….

” അയാളെ കൊന്ന് ജയിലിൽ പോകാനാണോ നീ പിന്നെ ഞങ്ങൾക്ക്…
ഉമ്മച്ചിയുമ്മാക്ക് ആരാ ഉള്ളത്….? ”

അമീർ ഒന്നയഞ്ഞു….

മഹാദേവൻ ഞെരങ്ങി എഴുന്നേറ്റു…. വേച്ചു വേച്ചു നടന്നു….
പിന്നെ ആ ഇരുട്ടിൽ മഹാദേവനെ കണ്ടില്ലവർ….

മഴ നനഞ്ഞു നിൽക്കുന്ന രണ്ട് പേർ…..

” പനി വരും…. ”
അമീറിനെ നോക്കി പറഞ്ഞവൾ….

” നോക്കാനും പരിചരിക്കാനും ആളുണ്ടെങ്കിൽ പനിയൊരു സുഖാണ്…. ”
അമീർ അവളുടെ കണ്ണിൽ നോക്കി പ്രണയത്തോടെ പറഞ്ഞു….

ശ്രീനന്ദയൊന്നു പതറി….

” ഈ വയസാം കാലത്തു ഉമ്മച്ചിയുമ്മാനെ ഇങ്ങനെ ബുദ്ധിമുട്ടിക്കണോ….? ”
ശ്രീനന്ദ തമാശയായി ചോദിച്ചതും അമീർ മുഖം വീർപ്പിച്ചു…

” നീ വാ മഴ കൊണ്ടു പനി പിടിച്ചാൽ നമ്മളെ രണ്ട് പേരെയും നോക്കാൻ ആരുമില്ല…. ”
കാറ്റ് പോയ ബലൂൺ പോലെ പറഞ്ഞു കൊണ്ടു അമീർ അകത്തേക്ക് കയറി..പിറകെ ശ്രീനന്ദയും………….തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!