Business

ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടവില്‍ വീഴ്ച്ചപറ്റിയാല്‍ എന്താണ് സംഭവിക്കുക?

മുംബൈ: ഇന്ന് പര്‍ച്ചേസുകളെല്ലാം ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡുകളിലേക്ക് ഏറെക്കുറെ മാറിക്കഴിഞ്ഞിരിക്കുന്ന കാലമാണ്. മിക്ക ബാങ്കുകളും ഉപഭോക്താക്കള്‍ക്കായി വലിയ ഓഫറുകളാണ്് ക്രെഡിറ്റ് കാര്‍ഡുകളിലൂടെ നല്‍കുന്നത്. രാജ്യത്ത് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയുമാണ്. അതിനൊപ്പം തിരിച്ചടവില്‍ വീഴ്ചകളും സംഭവിക്കുന്നത് സ്വാഭാവികം. ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടവില്‍ മുടക്കം സംഭവിച്ചാല്‍ അഴിയെണ്ണുമോയെന്നതാണ് പലരുടേയും സംശയം.

സ്വന്തം ക്രെഡിറ്റ് കാര്‍ഡ് ബില്ലിലെ മിനിമം തുക മാസങ്ങളായി അടയ്ക്കാതിരിക്കുമ്പോഴാണ് ക്രെഡിറ്റ് കാര്‍ഡ് ബില്‍ പേയ്മെന്റ് ഡിഫോള്‍ട്ടാകുന്നത്. ക്രെഡിറ്റ് കാര്‍ഡ് ബില്‍ തുക ആറു മാസത്തേക്ക് അടയ്ക്കാതിരുന്നാല്‍ കുടിശ്ശികക്കാരുടെ പട്ടികയില്‍ ബാങ്ക് നമ്മളെ ഉള്‍പ്പെടുത്തും. ഇതോടെ ക്രെഡിറ്റ് കാര്‍ഡ് ഡിആക്ടീവാവുകന്നതിനൊപ്്പം ബാങ്ക് തിരിച്ചടയ്ക്കാനുള്ള നോട്ടീസും അയക്കുന്നതാണ് രീതി.

നോട്ടീസ് ലഭിച്ചിട്ടും തുക തിരിച്ചടയ്ക്കാത്ത പക്ഷം അക്കൗണ്ട് അവസാനിപ്പിച്ച് ക്രെഡിറ്റ് ബ്യൂറോകള്‍ക്ക് നോണ്‍ പെയ്മെന്റ് റിപ്പോര്‍ട്ട് നല്‍കുകയാണ് പിന്നീട് ബാങ്കുകള്‍ ചെയ്യുക. ഇത് ക്രെഡിറ്റ് സ്‌കോറിനെ വളരെയധികം ബാധിക്കുകയും ഭാവിയില്‍ വായ്പയോ, ക്രെഡിറ്റ് കാര്‍ഡോ ലഭിക്കുന്നതിന് തടസമാവുകയും ചെയ്യുമെന്നതാണ് ഗുരുതരമായ കാര്യം. ബാങ്ക് സിവില്‍ കേസ് ഫയല്‍ ചെയ്യാം. അസാധാരണ ഘട്ടങ്ങളില്‍ ബാങ്ക് ക്രിമിനല്‍ കേസ് നടപകളിലേക്കും കടക്കുന്ന സംഭവങ്ങളും ഉണ്ടാവാറുണ്ട്.

ക്രെഡിറ്റ് കാര്‍ഡ് അടക്കമുള്ള വായ്പ തിരിച്ചടവുകള്‍ അനുസരിച്ചാണ് ക്രെഡിറ്റ് സ്‌കോര്‍ നിശ്ചയിക്കുന്നത്. എന്തായാലും ക്രെഡിറ്റ് കാര്‍ഡ് ഡീഫോള്‍ട്ടുമായി ബന്ധപ്പെട്ട് ഗൗരവകരമാവുന്ന കാര്യം തിരിച്ചടവ് കൃത്യമല്ലെങ്കില്‍ പിന്നീട് ഒരു ബാങ്കും ക്രെഡിറ്റ് കാര്‍ഡ് നല്‍കില്ലെന്നത് തന്നെയാണ്.

Related Articles

Back to top button