Novel

നിശാഗന്ധി: ഭാഗം 47

രചന: ദേവ ശ്രീ

“നീ ഇതുവരെ ഒരുങ്ങി തീർന്നില്ലേ മോളെ….”
കണ്ണനെയും ഒക്കത്തു വെച്ച് ആരോഹിയുടെ അമ്മ ചോദിച്ചു…..

” ഇത്രേം ഒന്നും വേണ്ടമ്മേ… എന്തോ പോലെ… ” മെറൂൺ കോട്ടൺ സാരിയിൽ ചെറിയൊരു നെക്ക്ലയ്സ് ഇട്ടവൾ…
കയ്യിൽ ഓരോ വളകളും….

” അമ്മു മോളെ എവിടെ…? ” കണ്ണനെ അമ്മയുടെ കയ്യിൽ നിന്നും വാങ്ങുന്നതിനിടെ ചോദിച്ചു…

” അമ്മു സുമേടെ കയ്യിലുണ്ട്….
കഴിഞ്ഞെങ്കിൽ വാ… അച്ഛനവിടെ തിരക്ക് കൂട്ടുന്നു….”
ചെറിയ രീതിയിലുള്ള കല്യാണം….
രജിസ്റ്റർ ഓഫീസിൽ വെച്ച് ഒപ്പിടുന്നു….
അടുത്തുള്ള ഹോട്ടലിൽ എല്ലാവർക്കുമുള്ള ഭക്ഷണവും ഏർപ്പാട് ആക്കി…..
വിവാഹ ശേഷം ആരോഹിയുടെ വീട്ടിൽ നിന്നോളാം എന്നത് ആദ്യമേ പറഞ്ഞു ഉറപ്പിച്ചത് ആയിരുന്നു…..

 

രജിസ്റ്റർ ഓഫീസിലേക്ക് കയറുമ്പോൾ ഉള്ളം കൈ വിയർത്തു പോയിരുന്നു..

അകത്തു മെറൂൺ കളർ ഷർട്ടും അതെ കളർ കരയുള്ള മുണ്ടുമിട്ട് നിൽക്കുന്നവനെ ഒരിക്കലേ നോക്കിയള്ളൂ….
ആകെയൊരു വിറയൽ…
വല്ലാത്തൊരു തളർച്ച….
മുന്നിൽ നിൽക്കുന്നവനെ ഒരിക്കൽ കൂടി നോക്കി…

ദീപക് സർ….

ഇതുവരെയില്ലാത്ത വെപ്രാളം തോന്നി പോയി….

പിന്നെ എല്ലാം യാന്ത്രികമായി തോന്നി അവൾക്ക്…..
ഒപ്പ് വെച്ചതും മാല ചാർത്തിയതുമെല്ലാം മനസ് കൈ വിട്ടവളെ പോലെയായിരുന്നു…..

വീട്ടിൽ വന്നു കയറിയിട്ടും വല്ലാത്തൊരു ശ്വാസം മുട്ടൽ തോന്നി…..

വന്നവരും നിന്നവരും പോയപ്പോൾ വീട് പഴയത് പോലെയായി…
ഒരേയൊരാൾ മാത്രം അധികം…
ദീപക്…..
അയാൾക്ക് മുഷിച്ചില് തോന്നാതിരിക്കാൻ ആരോഹിയുടെ അച്ഛൻ കൂടെ തന്നെ ഇരുന്നു….

രാത്രിയിൽ മക്കളെ മാറ്റി കിടത്താൻ സമ്മതിച്ചില്ല അവൾ…..

കുഞ്ഞുങ്ങളെ ഉറക്കി കിടത്തി തിരിഞ്ഞതും കണ്ടത് മുറിയിലേക്ക് വന്ന ദീപകിനെയാണ്….

ആദ്യ കൂടി കാഴ്ച്ച ഓർമ വന്നവൾക്ക്…
വല്ലാത്തൊരു പേടി തോന്നി…

നേർമയിൽ ചിരിക്കുന്ന ദീപക്… അതിശയം തോന്നി അവൾക്ക്….

“ഇയാൾക്ക് ചിരിക്കാനും അറിയോ…? ”

അതിശയം തോന്നി… ഇന്നോളം ചിരിക്കാത്ത ഒരു മനുഷ്യനായിരുന്നു അവളുടെ കണ്ണിൽ ദീപക് സർ….

” ഉറക്കം ഒഴിക്കേണ്ട… കിടന്നോളു… ”
ആദ്യമായി മയപ്പെട്ടൊരു സംസാരം….
ആരോഹി വേഗം കുഞ്ഞുങ്ങളുടെ അടുത്ത് കിടന്നു….
മറുവശത്തയാളും…..

 

🍀🍀🍀🍀🍀🍀🍀🍀

അന്നൊരു വൈകുന്നേരം അമീർ കോലായിൽ ഇരുന്നു ഇൻവിറ്റേഷൻസ് പലർക്കും വാട്സ്ആപ്പ് ചെയ്യുകയായിരുന്നു….

ഒരാഴ്ച്ച കൂടിയേ ഇനി മാളിന്റെ ഉത്ഘാടനത്തിനള്ളൂ….

സൂപ്പർ മാർക്ക്‌ എല്ലാം സെറ്റ് ചെയ്തിട്ടുണ്ട്….
മറ്റു മൂന്നു ഷോപ്പുകൾ അവൻ റെന്റിന് കൊടുത്തിരിക്കുകയാണ്…. ഒരു ഷോപ്പിൽ ഫാൻസിയും ഒന്നിൽ മൊബൈൽ ഷോപ്പും മറ്റൊന്ന് ഫുഡ്‌ കോർട്ടുമാണ്….
ഇനി ഒരേ ഒരു ഷോപ്പേ അതിലുള്ളൂ….
അതിൽ അമീർ ടെക്സ്റ്റയിൽ തുടങ്ങാനുള്ള പ്ലാൻ ആണ്…..
പതിയെ സാവധാനം തുടങ്ങാം എന്ന് കരുതി…..

വൈകുന്നേരത്തേക്കുള്ള പാചക പണിയിലാണ് ശ്രീനന്ദ….

മുറ്റത്തൊരു കാർ വന്നു നിന്നതും അമീർ അതിലേക്ക് ശ്രദ്ധിച്ചു….

കാറിൽ നിന്ന് ഇറങ്ങുന്നവരെ ഇന്നോളം കണ്ടിട്ടില്ല….

” ആരാ…? ”
അമീർ ചുറ്റും നോക്കുന്നവരെ നോക്കി ചോദിച്ചു…

” അറക്കൽ… ഇത്‌ തന്നെയല്ലേ…? ”
വന്നവരിൽ ഒരാൾ ചോദിച്ചു….

 

” അതെ….”

” ഞങ്ങൾ ശ്രീനന്ദ ചേച്ചിയെ കാണാൻ വന്നതാണ്…. ”
അമീർ വന്നവരെ സൂക്ഷിച്ചു നോക്കി…

” നന്ദ…. ”
അകത്തേക്ക് നോക്കി വിളിച്ചു…

പ്രതീക്ഷിച്ചതിലും വിപരീതമായി ഒരു കൊച്ചു പെണ്ണിനെയാണ് വന്നവർ കണ്ടത്….

” തുണിയൊക്കെ തയ്ക്കുന്ന ശ്രീനന്ദ…? ”
സംശയത്തോടെ ചോദിച്ചവർ….

ശ്രീനന്ദ തലയാട്ടി…

” പൊന്നു കൊച്ചെ ഞാൻ കല്യാണത്തിന് വന്നതാണ്…
അപ്പോഴാ അറിയുന്നത് ഇവരെല്ലാം ഡ്രസ്സ്‌ കോഡ് ഉണ്ടെന്ന്…”
പറയുന്നതിന് ഒപ്പം കാറിൽ നിന്നൊരു കവർ എടുത്തു….

“യെല്ലോ, പിങ്ക് കോമ്പോയാണത്രെ…

താൻ തനിക്ക് കഴിയുന്ന പോലെ ഇതൊരു ചുരിദാറോ പാവാടയൊ ഫ്രോക്കൊ എന്തെങ്കിലും അടിച്ചു തായോ…”

ശ്രീനന്ദ അമീറിനെ നോക്കി…
” താല്പര്യമുണ്ടെങ്കിൽ വാങ്ങിച്ചോ… ഇത്താടെ മെഷീൻ ഉണ്ടല്ലോ… ”

ശ്രീനന്ദ തലയാട്ടി…

” താങ്ക് യു… ഞാൻ നാളെ രാവിലെ വരാം… ”
.

” എന്ത്‌ രാവിലെയൊ… അതൊന്നും പറ്റില്ല… പെട്ടൊന്ന് അടിച്ചു കിട്ടണം എന്ന് പറഞ്ഞാൽ എങ്ങനെ…? ”

” പ്ലീസ് ചേട്ടാ…. പറ്റി പോയി…
ഇതെനിക്ക് നാളെ കല്യാണത്തിന് വേണ്ടിട്ടാണ്…. ”

” സാരമില്ല… അടിച്ചു കൊടുക്കാം… ”
ശ്രീനന്ദ പറഞ്ഞതും അമീർ ഒന്നും പറഞ്ഞില്ല…..

അവർ പോയതും ശ്രീനന്ദ വേഗം പണികൾ ഒതുക്കി…..
വല്ലാത്തൊരു തിരക്കായിരുന്നു അന്നവൾക്ക്…
ഉമ്മച്ചിയുമ്മാടെ കൂടെയിരുന്നു കൊണ്ടു വന്ന തുണികൾ പുറത്തേക്ക് എടുത്തു നോക്കി….
മഞ്ഞ കളറിലും ഇളം പിങ്ക് കളറിലുമുള്ള തുണി…

അളവിന് കിട്ടിയത് ഒരു ലോങ് ടോപ് ആയിരുന്നു…

” ഇത് വെച്ച് എന്തടിച്ചു കൊടുക്കും ഉമ്മച്ചിമ്മാ…. ”
ശ്രീനന്ദ ഉമ്മച്ചിയുമ്മയെ നോക്കി ചോദിച്ചു….

” എനക്ക് ഇതിന്റെ ഇക്ക്മത്ത്‌ ഒന്നും അറിയില്ല പെണ്ണെ…. ”
ശ്രീനന്ദ ചിരിച്ചു… മനോഹരമായി തന്നെ…..

അല്ലെങ്കിലും മനസിന്‌ പിടിച്ച ജോലികൾ ചെയ്യുമ്പോൾ വല്ലാത്തൊരു എനർജി കിട്ടും…..

രണ്ടു കളറിലും ധാരാളം തുണിയുണ്ട്…..
അവൾ ഒരു പേനയും ബുക്കുമെടുത്തു മുന്നിൽ വെച്ച് പല ചിത്രങ്ങളും വരച്ചു നോക്കി…..
ഉമ്മച്ചിയുമ്മാടെ അരികിലേക്ക് നീക്കി വെച്ചു….

“ഏതാ ഇതില് രസം….”

” ഇക്ക് ഇതൊന്നും അറിയില്ല പെണ്ണെ… ഇക്ക് കാല് പെര്ക്കണ്… ഞാൻ വല്ലതും കഴിച്ചു കിടക്കട്ടെ…. ”

ഉമ്മച്ചിയുമ്മ പോയതും ശ്രീനന്ദ വരച്ചതോരൊന്നും എടുത്തു നോക്കി….
ഒന്ന് ഒരു ചുരിദാർ, പിന്നെ പാവാടയും ടോപ്പും, പിന്നെ ഗൗൺ ടൈപ്പ് ചുരിദാറും ഫ്രോക്കുമായിരുന്നു….

ഒടുവിൽ അവൾ ഗൗൺ ടൈപ്പ് ചുരിദാറും ഫ്രോക്കും ഓരോ കയ്യിൽ പിടിച്ചു നോക്കി…

 

” ആ പെണ്ണിന് ഇതായിരിക്കും ചേരുക… നല്ല രസമുണ്ടാകും…”
അമീർ ഫ്രോക്ക് ഡിസൈൻ കയ്യിലെടുത്തു പറഞ്ഞതും ശ്രീനന്ദ അത് പിടിച്ചു വാങ്ങി….

 

” ആ പെണ്ണ് ഇതിട്ട് രസിക്കേണ്ട…. ഞാൻ വേറെയാ അടിച്ചു കൊടുക്കുന്നത്…. ”
മുഖം വീർപ്പിച്ചു പറഞ്ഞു കൊണ്ട് ശ്രീനന്ദ അത് കീറി കളഞ്ഞു….

” ചോറ് വേണേൽ വാ… “.
അത്രേം കടുപ്പിച്ചു പറഞ്ഞു അടുക്കളയിലേക്ക് നടന്നു….

” ഇതാകും കൂടുതൽ ഭംഗിയെന്ന്…. ”
ആ വാക്കുകൾ മനസ്സിൽ തീർത്ത കുശുമ്പ് ചെറുതല്ലായിരുന്നവൾക്ക്…..

അടുക്കളയിൽ ചെന്നു പാത്രമെടുത്തു തിരഞ്ഞതും പെട്ടൊന്ന് ബോധം ഉദിച്ചത് പോലെ ശ്രീനന്ദ നെറ്റിക്ക് അടിച്ചു…

“എന്റെ ദൈവമേ…
എന്താ ഞാൻ പറഞ്ഞത്…
ചെ….
ഇനി എങ്ങനെ അവനെ നോക്കും….
എനിക്ക് വയ്യാ….”
സ്വയം ഉരുകിയവൾ….

ഒരാളിൽ സ്വാർത്ഥത നിറയുന്നതും കുശുമ്പ് കുത്തുന്നതുമൊക്കെ ആദ്യമായിരുന്നവൾക്ക്…..

ചോറ് വിളമ്പി വെച്ച് വേഗത്തിൽ അവന്റെ മുന്നിൽ നിന്നും ഒളിക്കുമ്പോൾ ആ വെള്ളാരം കണ്ണുകൾ പതിവിലും തിളങ്ങി…..

 

കയ്യിൽ കിട്ടിയ തുണിയെ മനോഹരമായൊരു വസ്ത്രമായി വെട്ടിയൊതുക്കി തയ്ച്ചെടുത്തവൾ……

” കഴിഞ്ഞൊ….. ”
ഒരു കപ്പ്‌ ചായയുമിട്ട് വരുന്നവനെ കണ്ട് അത്ഭുതം തോന്നിയവൾക്ക്….
സമയം ഒരു മണി കഴിഞ്ഞിരിക്കുന്നു…..

” കിടന്നില്ലേ….? ”
ശ്രീനന്ദ അതിശയത്തോടെ ചോദിച്ചു….

” എന്റെ ഭാര്യയിങ്ങനെ രാപകലില്ലാതെ വർക്ക്‌ ചെയ്യുമ്പോൾ ഞാൻ കിടന്നു ഉറങ്ങാൻ അത്രക്ക് കണ്ണിചോരയില്ലാത്തവനല്ല നിന്റെ ഭർത്താവ്…….”

അമീറിന്റെ സാമിപ്യത്തിൽ തന്റെ മനസ് തുടിക്കുന്നത് അവൾ അറിയുന്നുണ്ടായിരുന്നു….

” ഓഹ്… നന്നായിട്ടുണ്ടല്ലോ…. ന്റെ ഭാര്യക്ക് നല്ലൊരു ഡ്രസിങ് സെൻസ് ഉണ്ടല്ലോ….”.

അതും പറഞ്ഞു അമീർ അലമാരയുടെ മുകളിൽ നിന്നുമൊരു ബോക്സ്‌ എടുത്തു കൊടുത്തു….

” ഇതു കൊണ്ടു വല്ലതും ചെയ്യാൻ അറിയുമെങ്കിൽ ചെയ്‌തോ… പണ്ട് ഇത്ത വാങ്ങി വെച്ചതാ…. ”
നിറയെ മുത്തുകളുള്ള ഒരു പ്ലാസ്റ്റിക് പാത്രം…..

ഒരു സ്ലീവ് ലെസ്സ് ടോപ്പും അതിന് മുകളിൽ ഒരു ഗൗണ് പോലെ ഫ്രന്റ് വശം നല്ല രീതിയിൽ ഇറക്കി വെട്ടിയിട്ട്ണ്ട്….
അവൾ അതിൽ മനോഹരമായി മുത്തുകൾ നെയിതെടുത്തു…..

വല്ലാത്തൊരു സംതൃപ്തിയോടെ ആ രാത്രിയിൽ നിദ്രയെ പുൽകി………….തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button