Novel

നിശാഗന്ധി: ഭാഗം 48

രചന: ദേവ ശ്രീ

” താങ്ക് യു ശ്രീനന്ദ…. ഈ ഉപകാരം ഒരിക്കലും മറക്കില്ല…. ”
ശ്രീനന്ദയുടെ കയ്യിൽ നിന്നു ദൃതിയിൽ കവർ വാങ്ങി അഞ്ഞൂറ് രൂപനീട്ടി കൊണ്ട് ആ പെൺകുട്ടി പറഞ്ഞു….

” ഇട്ടു നോക്കിക്കോളൂ… പാകമല്ലെങ്കി ശരിയാക്കാം…. ”
ശ്രീനന്ദ പറഞ്ഞു…

” നേരമില്ല… പകമല്ലെങ്കി അവിടെ അടുത്ത വീട്ടിൽ മെഷീൻ ഉണ്ട്… അവിടുന്നു ശരിയാക്കാം…. ”
കൂടെയുള്ള പെൺകുട്ടി ദൃതിയിൽ പറഞ്ഞു കൊണ്ടു വണ്ടി സ്റ്റാർട്ട്‌ ചെയ്തു….

ആ വാഹനം പടി കടന്നു പോകുന്നത് വരെ ശ്രീനന്ദ നോക്കി നിന്നു……

കയ്യിൽ കിട്ടിയ പണം കൊണ്ടു നേരെ പോയത് അമീറിന്റെ അരികിലേക്ക് ആണ്….
” അവര് തന്നതാണ്….”
ശ്രീനന്ദ പണം അമീറിന്റെ നേരെ നീട്ടി….

” നീ അധ്വാനിച്ചു ഉണ്ടാക്കിയതല്ലേ… നീ തന്നെ വെച്ചോ…. ”

” എനിക്ക് എന്തിനാ ഈ പണം…?. ”
നിസ്സഹായതയോടെ ചോദിച്ചവൾ…

 

അമീറൊന്നു ചിരിച്ചു…
” ആദ്യമായാണ് ഒരാൾ പൈസ കൊണ്ടു ഒരാവശ്യമില്ലെന്ന് പറഞ്ഞു കേൾക്കുന്നത്…. ”

ശ്രീനന്ദ മുഖം വീർപ്പിച്ചു…

” എന്റെ നന്ദപെണ്ണെ… ഈ പൈസ കൊണ്ടു നിനക്ക് എന്തൊക്കെ ചെയ്യാം…
നല്ലൊരു ചായ കുടിക്കാം… അല്ലെങ്കിൽ ചോക്ലേറ്റ് മേടിച്ചു കഴിക്കാം… അതുമല്ലെങ്കിൽ വല്ല ഡ്രസ്സ്‌ എടുക്കാം… ഒന്നും വേണ്ടാ ഈ നാടൊന്ന് പോയി കണ്ടു വരാം… അങ്ങനെ എന്തെല്ലാം ചെയ്യാം…. ”

ശ്രീനന്ദ കണ്ണ് വിടർത്തി നോക്കിയവനെ…..

” ഞാൻ ഒറ്റക്കോ…? ”

” അല്ലാതെ പിന്നെ…. എന്തെ ഒറ്റക്ക് പോയാൽ നിന്നെ ആരെങ്കിലും പിടിച്ചു തിന്നുമോ…? ”

” എനിക്ക് പേടിയാ അമീറെ… അടുത്ത ആഴ്ചയിൽ പരീക്ഷക്ക് പോകുമ്പോൾ കൂടെ നീ എന്റെ കൂടെ വരണം… ഇല്ലെങ്കിൽ ഞാൻ പോകില്ല…. ”

” ഇങ്ങനെയൊരു പെണ്ണ്… ”
അമീർ പറഞ്ഞു…

അതിനവൾ ചിറി കോട്ടി….

🍀🍀🍀🍀🍀🍀🍀🍀

” എടി നിന്റെ കയ്യിൽ പൈസ വല്ലതും ഉണ്ടെങ്കിൽ അച്ഛന്റെ കയ്യിൽ കൊടുക്ക്….
വീട്ടിലെ സാധനങ്ങളെല്ലാം തീർന്നിരിപ്പാണ്….”
തൊഴിലുറപ്പിന് ഇറങ്ങാൻ നേരം ലത ശ്രീലക്ഷ്മിയോട് പറഞ്ഞു….

” പിന്നെ… എന്റെ കയ്യിൽ പണം കെട്ടിരിപ്പല്ലേ… അധ്വാനിച്ചു ഉണ്ടാക്കുന്നുണ്ടല്ലോ… അതോണ്ട് വാങ്ങിച്ചാൽ മതി…. ”

” എടി കുരിപ്പേ… എങ്ങനെ ഇങ്ങനെയൊക്കെ പറയാൻ തോന്നുന്നത്…. നിനക്കൊക്കെ വേണ്ടിട്ടല്ലേ ഞാനും ഇങ്ങരും എന്നും ജീവിച്ചിട്ടള്ളൂ…. ”

” ഓഹ്… തൊടങ്ങി… തന്നതിന്റേം തിന്നതിന്റേം കണക്ക് പറച്ചില്… മടുത്തു തുടങ്ങി… എങ്ങോട്ടെങ്കിലും പോയാൽ മതിന്നായി…. നാശം പിടിക്കാൻ…. ”
ശ്രീലക്ഷ്മി മുരണ്ടു…

” നാശം പിടിക്കാനോ…. ആര് നാശം പിടിക്കാൻ… നല്ലൊരു ജീവിതം ഉണ്ടാക്കി തന്നിട്ട് അഴിഞ്ഞാടി നടന്നു എല്ലാം തുലച്ചിട്ട് ഇപ്പൊ ഞങ്ങൾ നാശം പിടിക്കാൻ അല്ലേടി….
അല്ലേലും മാമ്പൂ കണ്ടും മക്കളെ കണ്ടും കൊതിക്കരുതെന്ന് പഴമക്കാർ പറയുന്നത് നേരാണ്….”
മകളോട് തോന്നിയ നീരസം മറച്ചു വെച്ചില്ലവർ….

” എനിക്ക് വേണ്ടി എന്ത്‌ ചെലവാക്കിന്ന്… എന്റെ കല്യാണത്തിന് പോലും നിങ്ങളുടെ കയ്യിൽ നിന്ന് ഒരഞ്ചു പൈസ ചെലവായിട്ടില്ല….
ന്റെ ഡിവോഴ്സിനും…
എല്ലാം നിങ്ങൾ ചെലവാക്കിയത് ഇപ്പോഴും അകത്തു പോത്ത് പോലെ കിടന്നുഉറങ്ങുന്നുണ്ട്……
അവളോട് പറയണം…
ഇപ്പൊ നിങ്ങളീ കടം വാങ്ങിച്ചത് അവൾക്ക് വേണ്ടി അല്ലേ….
അല്ലേ അവളെ പറയുന്നത് എന്തിനാ… ഒരുത്തിയെ രാജകുമാരിയെ പോലെ കെട്ടിച്ചു വിട്ടില്ലേ… നായടെ നന്ദി പോലും കാണിക്കാത്തവൾ… അവളൊന്നു ഒതുങ്ങി ജീവിച്ചിരുന്നേൽ നിങ്ങളീ കഷ്ട്ടപെടേണ്ടല്ലോ… ”
മറ്റുള്ളവരെ കുറ്റം ഏൽപ്പിച്ചു ശ്രീലക്ഷ്മി നല്ല പിള്ള ചമഞ്ഞു….

ശ്രീനന്ദയെ പറഞ്ഞത് ലതക്കും ഇഷ്ട്ടപെട്ട കാരണം അവർ ഒന്നും മിണ്ടാതെ സഞ്ചിയുമെടുത്തിറങ്ങി….

” ആ പെണ്ണിനോട് എഴുന്നേറ്റു വല്ലതും കഴിക്കാൻ പറ…. ”

” വിശപ്പുണ്ടേൽ എണീച്ചു വന്നോളും… ”
ശ്രീലക്ഷ്മി അതും ഫോണിൽ തോണ്ടി കൊണ്ടിരുന്നു…..

 

കണ്ണുകൾ വീണ്ടും വീണ്ടും ഫേസ് ബുക്ക്‌ ഇൻസ്റ്റാ മാറി മാറി സഞ്ചരിച്ചു…..

കണ്ണൊന്നു തെറ്റിയതും ശ്രീപ്രിയയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്‌….
സെറ്റ് സാരിയും എടുത്തു തുളസിമാലയും കഴുത്തിലിട്ട് അയല്പക്കത്തെ ശരത്തിന്റെ കൂടെ നിൽക്കുന്ന ഫോട്ടോ….
സോൾമേറ്റ്‌ എന്ന ക്യാപ്ഷൻ…
പോസ്റ്റ്‌ ചെയ്ത സമയം നോക്കി… 30 മിനിറ്റ്….
ശ്രീലക്ഷ്മി വേഗം അവളുടെ റൂമിലേക്ക് ഓടി…
വാതിൽ അടച്ചിട്ടില്ല…. റൂമിനുള്ളിൽ എവിടെയും അവളെ കണ്ടില്ല….

ബെഡിൽ കിടക്കുന്ന പേപ്പർ എടുത്തു നോക്കി…

” പ്രിയപ്പെട്ട അച്ഛനും അമ്മയ്ക്കും ചേച്ചിക്കും….

ഇപ്പൊ തന്നെ ഒരു വിവാഹം ഞാൻ സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ല….
പക്ഷേ ഇനിയും എനിക്ക് ഇവിടെ ജീവിക്കാൻ വയ്യാ…
മടുത്തു…
എപ്പോഴും ഓരോ പ്രശ്നങ്ങൾ… പണത്തെ ചൊല്ലി തർക്കം… തിന്നുന്നതിന് പോലും കണക്ക്….
ശരത് എന്നെ പൊന്നു പോലെ നോക്കും… എന്നെ അന്വേഷിക്കരുത്….
എന്റെ വസ്ത്രങ്ങളും പുസ്തകവും ഞാൻ എടുക്കുന്നു… കയ്യിലും കഴുത്തിലും കിടക്കുന്നത് ഇവിടെ അഴിച്ചു വെച്ച് പോകണം എന്നുണ്ടായിരുന്നു… പക്ഷേ ശരത്തിന് ജോലി ഇല്ലാത്തത് കൊണ്ട് ഇത്‌ ഞാൻ എടുക്കുന്നു…
ചേച്ചിടെ അലമാരയിൽ തുണിയുടെ അടിയിൽ ഇരിക്കുന്ന രണ്ട് കെട്ട് നോട്ടും കൂടി ഞാൻ എടുക്കുന്നുണ്ട്…
എന്നെ അന്വേഷിക്കരുത്…

സ്നേഹത്തോടെ നിങ്ങളുടെ പ്രിയമോൾ… ”
ശ്രീലക്ഷ്മി പല്ല് ഞെരിച്ചു….
പണ്ടാരം പോകുമ്പോൾ എന്റെ പൈസ കൂടി കൊണ്ടു പോയി….
കത്ത് ചുരുട്ടി ബെഡിലിട്ട് അലമാര പോയി തുറന്നു നോക്കി…
ശരിയാണ് ആ അസത്ത് പൈസ കൊണ്ട് പോയിരിക്കുന്നു….

ഫോൺ എടുത്തു വെറിപൂണ്ട നായയെ പോലെ തലങ്ങും വിലങ്ങും നടന്നു പ്രിയയെ വിളിച്ചു….
ഔട്ട്‌ ഓഫ് കവറേജ് ആണ്…
ദേഷ്യം കൊണ്ടു കണ്ണ് കാണാൻ പറ്റാത്ത അവസ്ഥ…
എന്തെല്ലാം കാര്യങ്ങൾക്ക് വേണ്ടി മാറ്റി വെച്ച പണമാണ് ആ നായിന്റെ മോള് അടിച്ചോണ്ട് പോയത്…
ഓഹ് അങ്ങനെ പറഞ്ഞാൽ എന്റെ തന്ത നായ ആകില്ലേ…. ആ തന്തയില്ലാത്തവൾ കൊണ്ടു പോയത്….
എന്ത് പറഞാലാണ് ഈ ദേഷ്യമൊന്നു തീരുക…..

 

 

അന്ന് ഉച്ചക്ക് അച്ഛനും അമ്മയും ഉച്ച ഭക്ഷണം കഴിക്കാൻ പ്രസന്നമായ മുഖത്തോടെ കയറി വന്നു…
” എടി നീയറിഞ്ഞോ…
ആ തെക്കേലെ ശാന്തടെ മകൻ ശരത് ഏതോ പെണ്ണിനെ ആയിട്ട് പുലർച്ചെ നാട് വിട്ടെന്ന്…. ”
അത് പറയുമ്പോൾ വല്ലാത്തൊരു സന്തോഷമായിരുന്നു ലതക്ക്…

” ഊട്ടിക്കൊ കൊടെകനാലിലേക്കോ മറ്റോ ആത്രെ പോയിക്കണത്…..
ന്നാലും ആ ചെക്കന്റെ കൂടെ പോകാൻ മാത്രം ദാരിദ്രമുള്ള പെണ്ണോ….
പുതുക്കം തീർന്നാൽ ഓൻ ഓളെ കളഞ്ഞു വരും…..
എന്നാലും ആ ശാന്തടെ നെഞ്ചത്തടിച്ചുള്ള കരച്ചിൽ…. ”
ശ്രീലക്ഷ്മിയെ നോക്കി സഹതാപം മുഖത്തു വരുത്തി പറഞ്ഞു….

” അമ്മേം ഒട്ടും കുറക്കണ്ട… നെഞ്ചത്തടിച്ചു അലറി തന്നെ കരഞ്ഞോ…. ”
ശ്രീലക്ഷ്മി പുച്ഛത്തോടെ പറഞ്ഞു….

” എന്തിന്… കൂടെ പോയത് എന്റെ മക്കളൊന്നുമല്ലല്ലോ…. ”
പുച്ഛത്തോടെ അവരും പറഞ്ഞു…

” അതെ… അമ്മേടെ ആരോമൽ പുത്രി.. ശ്രീപ്രിയ… ഇതാ കണ്ണ് നിറച്ചു കാണ്…. “.
ഫോണിലെ ഫോട്ടോ നീട്ടി ശ്രീലക്ഷ്മി….
ഗംഗാധരന് തളർച്ച തോന്നി…..
അയാൾ വിയർത്തു….

” ഒരു സ്നേഹ കത്ത് കൂടെ ഉണ്ട്… അതും കൂടെ വായിച്ചിട്ട് മതി റിയാക്ഷൻ….. ”

കത്ത് കയ്യിലെടുക്കും മുന്നേ ഗംഗാധരൻ കുഴഞ്ഞു വീണിരുന്നു…..

 

🔥🔥🔥🔥🔥🔥🔥🔥

ഷോപ്പിംഗ് മാളിന്റെ ഉത്ഘാടനമാണ് നാളെ….
ഒരു ഷർട്ട് എടുക്കണം… കൂട്ടത്തിൽ അവൾക്കൊരു സാരിയും….
അതിനായ് അമീർ ടൗണിലേ വലിയൊരു ടെക്സ്റ്റ്യിൽസ് ഷോപ്പിൽ കയറി….
ഡാർക്ക്‌ വൈൻ കളർ ഷർട്ടും ക്രീം കളർ പാന്റും എടുത്തു….
ഡാർക്ക്‌ വൈൻ കളർ നെറ്റ് സാരി എടുത്തു…
ഡ്രസ്സിംഗ് ഷോപ്പിൽ നിന്നു ഇറങ്ങി നടക്കുമ്പോഴാണ് അടുത്തുള്ള ഫാൻസി ഷോപ്പ് കണ്ണിലുടക്കിയത്….
അമീർ അതിനുള്ളിൽ കയറി വെറുതെ കണ്ണോടിച്ചു….

” എന്ത്‌ വേണം സർ….?”
സെയിൽമാൻ ചോദിച്ചു….

മുന്നിലിരിക്കുന്ന വള പെട്ടിയിലേക്ക് വിരൽ ചൂണ്ടി….

” ആർക്കാ… കുട്ടികൾക്ക് ആണോ…? ”

” അല്ല… വലിയ ആൾക്കാണ്…. ”

” എങ്കിൽ അവിടെയാണ് സർ… വരൂ…. ”

അമീർ അയാൾക്കൊപ്പം നടന്നു….
L ഷേപ്പിൽ സെറ്റ് ചെയ്ത മുറിയും കടന്നു U ഷേപ്പ് മുറിയിലേക്ക് എത്തിയതും അമീറിന്റെ കണ്ണുകൾ വിടർന്നു…..
വടിയിൽ കോർത്തിട്ട വളകൾ… ബോർഡിൽ തൂക്കിയ കമ്മലുകൾ….
അവൻ ഏകദേശമൊരു അളവിൽ dark വൈൻ കളർ വളയും നിറയെ കല്ലുകൾ വെച്ച ജിമുകിയും ക്യുട്ടെക്സും പൊട്ടും കൺമഷിയും ഐ ലൈനറും ഒരു ഫേസ് ക്രീംമും ഷാബൂവും ക്ലിപ്പുകളും ഒരു ചെരിപ്പും വാങ്ങി ഇറങ്ങി……

ഇതെല്ലാം ഇട്ടു നിൽക്കുന്ന ശ്രീനന്ദ രാജകുമാരിയെ പോലെ തോന്നി അവന്….

 

 

 

 

രാവിലെ അമീറിന്റെ ഡോറിലുള്ള തട്ടല് കേട്ടാണ് ശ്രീനന്ദ….

അമീറും ഒപ്പം ഒരു ചേച്ചിയും….
ശ്രീനന്ദയെ ഒരുക്കാൻ വന്നതാണ് ….

” എല്ലാം ലൈറ്റ് ആയിട്ട് മതി…വൃത്തി കേടാക്കല്ലേ…. ”
അമീർ അതുപറഞ്ഞു താഴോട്ട് ഇറങ്ങി…………തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button