Novel

ശിശിരം: ഭാഗം 57

രചന: മിത്ര വിന്ദ

നകുലൻ വന്നു ബെഡിൽ ഇരുന്നു.

നിനക്ക് ഈ വീടൊക്കെ ഇഷ്ട്ടം ആയോ.
നകുലൻ അമ്മുവിനോട് ചോദിച്ചു.

ഹമ്…..
ഞാന് വിളക്ക് കൊളുത്തിട്ട് വരാം നകുലേട്ടാ. നേരം വൈകി.
സ്വീകരണ മുറിയുടെ ഒരു കോണിൽ ആയിട്ട് ചെറിയ ഒരു പൂജാടേബിൾ സെറ്റ് ചെയ്ത് വെച്ചിട്ടുണ്ട്..
സാമ്പ്രാണിയും കർപ്പൂരവും വിളക്ക്ത്തിരിയും ഒക്കെ യഥാ സ്ഥാനത്തു ഇരിപ്പുണ്ട്.ഒരു ചെറിയ കിണ്ടിയിൽ വെള്ളം എടുത്തു കൊണ്ട് വന്നു തളിച്ചു.
അവൾ അല്പം നല്ലെണ്ണ ഒഴിച്ചു ഇരു വശത്തുമായി തിരിയിട്ടു. എന്നിട്ട് വിളക്ക് കൊളുത്തി..

സാമ്പ്രാണിയുടെയും കർപ്പൂരത്തിന്റെയും മണം അവിടമാകെ പടർന്നു.

ഇതാണ് പണ്ടുള്ളൊരു പറയുന്നത് കുടുംബത്തിൽ ഐശ്വര്യം ഉണ്ടാകണമെങ്കിൽ ഒരു പെൺകുട്ടി വരണമെന്നു…

നകുലൻ പറയുന്നത് കേട്ട് അമ്മു ഒന്ന് തിരിഞ്ഞു നോക്കി.
അവനും കുളിയൊക്കെ കഴിഞ്ഞു അമ്മുന്റെ അരികിലേക്ക് ഇറങ്ങി വന്നു അവളുടെ അരികിലായി നിന്ന് കണ്ണടച്ച് പ്രാർത്ഥിച്ചു.

രാത്രിയിലേക്ക് ചപ്പാത്തി ഉണ്ടാക്കിയാൽ മതിയോ, മുട്ടയും കറി വെയ്ക്കാം.
അവൾ ചോദിച്ചതും നകുലൻ തലകുലുക്കി.

അമ്മു നേരെ അടുക്കളയിലേക്ക് പോയി. മുട്ട രണ്ടു എണ്ണം എടുത്തു പുഴുങ്ങാൻ ഇട്ടു. എന്നിട്ട് സവാളയും ഇഞ്ചിയും വെളുത്തുള്ളിയും ഒക്കെ തൊലി കളഞ്ഞു അരിഞ്ഞു വെച്ചു.

ടി അമ്മു … ദേ പാറുക്കുട്ടി വിളിക്കുന്നു.
നകുലൻ ഉറക്കെ വിളിക്കുന്ന കേട്ട് കൊണ്ട് അമ്മു അവന്റെ അരികിലേയ്ക്ക് ചെന്നു.
ഫോണും മേടിച്ചു സെറ്റിയിൽ ഇരുന്നു കൊണ്ട് പാറുട്ടിയോട് വിശേഷം ഒക്കെ ചോദിച്ചു.

ശ്രീജയും അമ്മായിയും ഒക്കെ അവളോട് ഇവിടത്തേ കാര്യങ്ങൾ സംസാരിച്ചു.. അമ്മു പെട്ടെന്ന് എഴുന്നേറ്റ് ഫോണിലൂടെ റൂമൊക്കെ കാണിച്ചു കൊടുത്തു. അടുക്കളയൊക്കെ അവർക്ക് വല്ലാണ്ട് ഇഷ്ട്ടം ആയി. ശ്രീജ മടങ്ങിപോകും മുന്നേ ഇങ്ങോട്ട് വരാൻ, അമ്മു അവരോട് പറയുന്നത് നകുലൻ ശ്രദ്ധിച്ചു.

ഫോൺ കട്ട്‌ ആക്കിയ ശേഷം അമ്മു നകുലനെ ഏൽപ്പിച്ചു. എന്നിട്ട് വീണ്ടും അടുക്കളയിലേക്ക് പോയി.

****

കിച്ചേട്ടാ,,, മീനാക്ഷി യാതൊരു ജോലിയും ചെയ്യില്ല, കൊച്ചമ്മ കളിച്ചു ഇരിക്കുവാ, എനിക്കും മടുപ്പില്ലേ, ഞാനും അവളെ പോലെ തന്നെ ജോലിക്ക് പോയിട്ട് വരുന്നത് അല്ലെ.

അടുക്കളയിലേ ജോലികൾ ഒക്കെ ഒതുക്കി തീർത്ത ശേഷം റൂമിലേക്ക് വന്നത് ആയിരുന്നു ശ്രുതി. കിച്ചൻ ആണെങ്കിൽ ഏതോ ബുക്ക്‌ വായിച്ചു ഇരിപ്പുണ്ട്.
അവള് പറയുന്ന കേട്ട് കൊണ്ട് കിച്ചൻ മുഖം ഉയർത്തി.
സങ്കടം വന്നിട്ട് ശ്രുതിയ്ക്ക് ചുണ്ടൊക്കെ വിറയ്ക്കാൻ തുടങ്ങി.

കിച്ചൻ ബുക്ക്‌ മടക്കി വെച്ചിട്ട് അവളുടെ അടുത്തേക്ക് എഴുന്നേറ്റു വന്നു.തോളിൽ കൈ വെച്ചതും ശ്രുതി അവന്റെ കൈ തട്ടി മാറ്റി..

ഞാൻ മടുത്തു കിച്ചേട്ടാ, അതുകൊണ്ടല്ലെ.. അവൾക്കുംകൂടി എന്തേലും ചെയ്താലെന്താ, ഇത്തിരി കറിയ്ക്ക് നുറുക്കുവോ, നാളികേരം ചിരകുവോ, എന്തേലും ചെയ്തു കൂടെ.. ഇത് ഞാൻ ഒറ്റയ്ക്ക്,,, അമ്മയും കണക്കാ… അവളെ നെഞ്ചത്ത് കേറ്റി വെച്ചു ഇരിയ്ക്കുവല്ലേ…

ശ്രുതി വായിൽ വന്നതെല്ലാം കിടന്ന് വിളിച്ചു കൂവി.

“എന്തേലും വഴി നോക്കാം, നീ വിഷമിക്കണ്ട…”

“ഞാൻ എന്റെ വീട്ടിലേക്ക് പോയേനെ, കുറച്ചു ദിവസം അവിടെ നിന്നാൽ മതിയായിരുന്നു. അമ്മേം മോളും കൂടി പതിയെ ജോലിയൊക്കെ ചെയ്തു തുടങ്ങിയേനെ… പക്ഷെ, കിച്ചേട്ടൻ വരില്ലലോ… അതല്ലേ…”

“നിനക്ക് പോണേൽ, നീ പോയി രണ്ടു ദിവസം നിന്നോ, അതൊന്നും ഒരു വിഷയമല്ല ശ്രുതി…”

“കിച്ചേട്ടനും കൂടി വാന്നേ..അന്യ വീടൊന്നുമല്ലലോ, പിന്നെന്താ ”

“ഞാൻ വരാം, നിന്നെ തിരികെ കൂട്ടാൻ വന്നോളാം.. അതു പോരേ ”

“പോരാ… രണ്ടു ദിവസം അവിടെ നില്ക്കു, കാലത്തെ പോയാൽ വൈകുന്നേരം ആവാതെ വരില്ലലോ, പിന്നെ കഴിച്ചു കുടിച്ചു കിടന്ന് ഉറങ്ങിയാൽ പോരേ.”

ശ്രുതി ഓരോന്ന് പറഞ്ഞു വിശദീകരണം നടത്തിയെങ്കിലും കിച്ചൻ മറുപടി ഒന്നും പറയാതെ അങ്ങനെ ഇരുന്നു.

അവൻ വരില്ലെന്ന് ഉള്ളത് മനസിലാക്കിയതും ശ്രുതി പിന്നീട് കൂടുതൽ ഒന്നും പറയാതെ കൊണ്ട് കുളിയ്ക്കാനായി ബാത്‌റൂമിലേയ്ക്ക് പോയി.

കാര്യങ്ങൾ ഇത്തിരി വഷളാകുന്നുണ്ട്. അമ്മയ്ക്ക് രണ്ട് മക്കളോടും രണ്ടു രീതിയാണ്. അതു തനിയ്ക്ക് അറിയാം… മീനാക്ഷി അവളുടെ വീട്ടിൽ പോയിട്ട് വന്നപ്പോൾ കുറച്ചു നാളികേരവും കപ്പയും ഏത്തക്കുലയുമൊക്കെ കൊണ്ട് വന്നു. അത് എല്ലാം കൂടി കണ്ടപ്പോൾ അമ്മയുടെ ഒലിപ്പീരു… അത് കാണേണ്ട കാഴ്ച്ച ആയിരുന്നു…. ഈ തൊടിയില് ആവശ്യം പോലെ നിൽക്കുന്ന വസ്തുക്കൾ ആണിതൊക്ക. എന്നിട്ട് ആണ് അമ്മേടെ ഒരുമാതിരി കൂതറ പ്രഹസനം..

മീനാക്ഷി രണ്ടടി കൂടി പൊങ്ങി നടക്കുന്നത് കണ്ടപ്പോൾ സത്യം പറഞ്ഞാൽ തനിക്ക് വിറഞ്ഞു കയറിയതാണ്. പിന്നെ സംയമനം പാലിച്ചു നിന്നു. അല്ലാതെ വേറെ നിവർത്തിയില്ലാലോ..

ശ്രുതി ഒരു വേലക്കാരിയേ പോലെ എല്ലാം ചെയ്യണം, എന്നിട്ട് ജോലിക്ക് പോകാൻ പാടൊള്ളു. മീനാക്ഷി എഴുന്നേറ്റു വരുന്നത് 7മണിയ്ക്ക് ശേഷോ… എല്ലാം കണ്ടും കേട്ടും ഒന്നും മിണ്ടാതെ നിൽക്കും തോറും അമ്മ തലേൽ കേറി നിരങ്ങുന്നുണ്ട്.

ഹമ്…. വരട്ടെ, കുറച്ചു ദിവസം കൂടി നോക്കാം. എന്നിട്ട് തീരുമാനിക്കാം എന്താ വേണ്ടേന്നു
കിച്ചൻ ചില കണക്ക്കൂട്ടലുകൾ ഒക്കെ നടത്തി.
ശ്രുതി പറഞ്ഞ ഒരു കാര്യം സത്യം ആയിരുന്നു, അമ്മുനെ ഇതുപോലെ ഒരു വേലക്കാരിയെപോലെ പണിയിച്ചു പണിയിച്ചു ഒടുവിൽ വെറും കറിവേപ്പിലയാക്കി കളഞ്ഞത് അമ്മയാണെന്ന്.

***
സിഗരറ്റ് വലിക്കുന്ന മണം…
അമ്മു ഒന്നൂടെ മണം പിടിച്ചു നോക്കി.മ്മ്… ഇത് അത് തന്നെയാ….

അവൾ വന്നു നോക്കിയപ്പോൾ നകുലൻ ഒരു സിഗരറ്റ് ഒക്കെ ചുണ്ടിൽ വെച്ചു കൊണ്ടിരുന്നു ഫോൺ കാണുന്നു..

അവൾക്ക് ആണെങ്കിൽ പെട്ടന്ന് ചുമ വന്നു.
നകുലൻ നോക്കിയതും അമ്മു നെറ്റി ചുളിച്ചുനിന്നു ചുമയ്ക്ക്ന്നുണ്ട്.

എന്താടി… എന്ത് പറ്റി.
അവൻ എഴുന്നേറ്റ് അമ്മുന്റെ അടുത്തേക്ക് വന്നു.
അവളാണെങ്കിൽ പിന്നെയും ഉച്ചത്തിൽ ശക്തിയായി ചുമയ്ക്കുന്നുണ്ട്.

വെള്ളം വേണോ…
ചോദിക്കുന്നതിനൊപ്പം നകുലൻ അടുക്കളയിലേക്ക് പോയി. ഒരു ഗ്ലാസിൽ കുറച്ചു വെള്ളം എടുത്തു തിരികെ വന്നു.

അത് ഒരിറക്കു കുടിച്ച ശേഷം അമ്മു തന്റെ നെഞ്ച് തടവി കൊണ്ട് അവനെ രൂക്ഷമായി നോക്കി.

ഞാൻ ഹെല്പ് ചെയ്യാടി
പറയുന്നതിനൊപ്പം നകുലന്റെ വലം കൈ ഉയർന്നതും അമ്മു പെട്ടെന്ന് കേറി ആ കൈയിൽ പിടിത്തമിട്ടു.

എന്നിട്ട് അവന്റെ ചുണ്ടിൽ എരിഞ്ഞ സിഗരറ്റ് എടുത്തു.
ഇതിന്റെ മണം അടിച്ചിട്ടാ നകുലേട്ടാ.. ഈ തീയൊന്നു അണയ്‌ക്കെന്നേ….

അവൾ പറഞ്ഞതും നകുലൻ  സിഗരട്ട് തിരികെ വാങ്ങിച്ചു കൊണ്ട്, പുറത്തേക്ക് ഇറങ്ങിപ്പോയി.

വാഷ് ബേസിന്റെ അരികിൽ ചെന്നു മുഖവും വായും കഴുകി വന്ന ശേഷം അമ്മു ബാക്കിയിരുന്ന വെള്ളം കൂടി കുടിച്ചു തീർത്തു.…..തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button