നിശാഗന്ധി: ഭാഗം 51
രചന: ദേവ ശ്രീ
” അമീർ എന്നെകൊണ്ടു ഇത്രയും വലിയൊരു സ്ഥാപനമൊന്നും കൊണ്ടു നടത്താൻ കഴിയില്ല….”
അമീറിന്റെ കയ്യിൽ പിടിച്ചു ദയനീയമായി പറയുന്നവളെ കാണെ സ്നേഹം കുമിഞ്ഞു കൂടി അവന്….
” എന്നും ഒരാളെ ആശ്രയിച്ചു ജീവിക്കാൻ പറ്റുമോ നന്ദ….
നോക്ക് നീ എന്റെ കൂടെയുള്ള കാലം വരെ നിനക്ക് യാതൊരു ബുദ്ധിമുട്ടുമില്ലാതെ ജീവിക്കാനുള്ളത് അറക്കലുണ്ട്….
പക്ഷേ നിനക്ക് ഈ ജീവിതത്തോട് മടുപ്പൊന്നും തോന്നുന്നില്ലേ…
എന്നും രാവിലെ എഴുന്നേൽക്കുന്നു, വെച്ചുണ്ടാക്കുന്നു.., ഉമ്മച്ചിയുമ്മ, അടുക്കള തോട്ടം മുറ്റത്തെ ചെടികൾ,നിന്റെ ഡെയിലി റോട്ടീൻ ആണിത്…
നോക്ക് നീ മുന്നിൽ നിന്ന് ഇങ്ങനെ ഒന്ന് തുടങ്ങുകയാണെങ്കിൽ എത്ര പേർക്ക് വരുമാന മാർഗമാവും….
നിനക്കും നിന്റെ ഇഷ്ട്ടങ്ങൾക്കൊത്തു ഉയരാം…. ”
” എങ്കിൽ എനിക്ക് പഴയത് പോലെ ചെറിയ ഒരു തയ്യൽ കട മതി…. ”
ശ്രീനന്ദ ഭയം കൊണ്ടു പറഞ്ഞു….
” എന്റെ പെണ്ണെ…. അത് തന്നെയാണത്… വലിയ വ്യത്യാസമൊന്നുമില്ല….. ”
എങ്കിലും ശ്രീനന്ദക്ക് ആശ്വാസം തോന്നിയില്ല….
അമീറിന്റെ കൂടെ ആ ഷോപ്പിംഗ് കോംപ്ലക്സ് വീട്ടിറങ്ങുമ്പോൾ ഇനിയുള്ളത് തന്റെ ഉയർച്ചകളാണെന്ന് ആ പെണ്ണോരിക്കലും നിനച്ചില്ല…..
അന്ന് വീട്ടിൽ വന്നു ഉമ്മച്ചിയുമ്മായോട് കാര്യങ്ങൾ പറഞ്ഞു പേടിച്ചു ഉമ്മച്ചിയുമ്മയെ കെട്ടിപിടിക്കുമ്പോൾ ആ വൃദ്ധ ഇനിയെന്റെ കൊച്ചുമക്കൾക്ക് നല്ലത് മാത്രം വരുത്തണെന്ന് പ്രാർത്ഥിച്ചു……
❤️❤️❤️❤️❤️❤️
” ഗംഗാധരാ…… ”
മഹാദേവൻ വീടിന്റെ ഉമ്മറത്തു വന്നു വിളിച്ചു….
” ആഹാ ആരിത് മഹി കുഞ്ഞോ….?
കയറി ഇരിക്ക്…. ”
ലത സ്നേഹത്തോടെ പറഞ്ഞു…..
” ഗംഗാധരൻ….? ”
മഹി മുഖം കറുപ്പിച്ചു ചോദിച്ചു….
” അമ്മാവാ എന്ന് വിളിച്ചിരുന്ന കുഞ്ഞാ… നിനക്ക് ഞങൾ അത്രയും അന്യരായോ….? ”
” ഞാൻ നിങ്ങളുടെ സൽക്കാരം സ്വീകരിക്കാൻ വന്നതല്ല……
നിങ്ങളുടെ ഭർത്താവ് എന്റെ കയ്യിൽ നിന്നു വാങ്ങിയ പണം തവണകളായി അടച്ചു വീട്ടാം എന്നാണ് വ്യവസ്ഥ….
തവണ മുടങ്ങിയിരിക്കുന്നു…. അത് അടച്ചു വീട്ടണം….”
മഹി കണിശമായി പറഞ്ഞു….
” കുഞ്ഞേ, അങ്ങേര് കിടപ്പിലാണ്… അങ്ങേരെ നോക്കി എനിക്ക് പുറത്ത് പണിക്ക് പോകാൻ ആവില്ല….
കുഞ്ഞൊന്നു മനസിലാക്കണം….”
ലത ദയനീയമായി പറഞ്ഞു…..
” പണത്തിനു പണം തന്നെ വേണം… എന്റെ തവണ തുക പത്തായിരം രൂപ എനിക്ക് കിട്ടണം…. അതും മാസാമാസം വീട്ടിൽ കൊണ്ടു വന്നു തരണം…. ”
മഹി അയഞ്ഞില്ല….
” ഇളയവൾക്ക് വേണ്ടി എടുത്തതാണ്…. പക്ഷേ അറിഞ്ഞു കാണൂലോ… ഇപ്പൊ കഞ്ഞി കുടിക്കുന്നത് തന്നെ മൂത്തവളുടെ ദയ കൊണ്ടാണ്…. ”
അപ്പച്ചി കള്ളകണ്ണീരോഴുക്കി….
ശ്രീലക്ഷ്മി വീട്ടിലേക്ക് നടന്നു വരുമ്പോൾ കാണുന്നത് മഹിയും അമ്മയും കൂടെ വാക്കേറ്റം നടത്തുന്നതാണ്…..
” എന്താ… എന്താവിടെ…? ”
ശ്രീലക്ഷ്മി അമ്മയെ നോക്കി ചോദിച്ചു….
” നിന്റെ അച്ഛൻ എന്റെ കയ്യിൽ നിന്നു പണം വാങ്ങിയിട്ടുണ്ട്… അഞ്ചു ലക്ഷം… അതിന്റെ തവണ പതിനായിരം രൂപയാണ്… അത് മുടങ്ങി….
എന്റെ പണം എനിക്ക് വേണം…. ”
മഹി ശ്രീലക്ഷ്മിയെ നോക്കി പറഞ്ഞു….
”
മഹിയേട്ടന് പണമല്ലേ വേണ്ടത്… “.
ശ്രീലക്ഷ്മി ബാഗ് തുറന്നു…
” ഇതാ അയ്യായിരം രൂപയുണ്ട്….”
ശ്രീലക്ഷ്മി അവന്റെ നേരെ പണം നീട്ടി….
”
ബാക്കി ഒരാഴ്ച്ചക്കുള്ളിൽ തരാം….”
ശ്രീലക്ഷ്മി പറഞ്ഞു….
” വിശ്വസിക്കാമൊ…?
അല്ലെങ്കിൽ നീയൊന്ന് മനസ് വെച്ചാലും മതി…. ”
മഹി വഷളൻ ചുവയോടെ പറഞ്ഞതും ലതക്ക് ദേഷ്യം വന്നു… തന്റെ മകളോട് അങ്ങനെ സംസാരിക്കാൻ തോന്നിയ മഹിയോട് നല്ലത് പറയാൻ തോന്നി…
” മ്മ്… കയറി വാ…. ”
ശ്രീലക്ഷ്മി അതും പറഞ്ഞു അകത്തേക്ക് നടന്നതും ഒരു ചിരിയോടെ മുടന്തി കൊണ്ടു മഹിയും അകത്തേക്ക് കയറി…..
മകളുടെ പ്രവർത്തിയിൽ തറഞ്ഞു പോയി ലത…..
ശരീരം മറ്റൊരുവന് മുന്നിൽ പണയം വെക്കാൻ മാത്രം അധപതിച്ചു പോയോ തന്റെ മകളെന്ന ചിന്ത ആ അമ്മയുടെ ഉള്ളം വേദനിപ്പിച്ചു….
നെഞ്ചിൽ കൊളുത്തി പിടിച്ച വേദനയോടെ അവൻ ചുമരിലൂടെ ഊർന്നു….
എല്ലാം കേട്ടുകൊണ്ടു തന്റെ കുടുംബം ശിഥിലമാകുന്നത് ഗംഗാധരൻ വേദനയോടെ ഓർമിച്ചു……
മണിക്കൂറുകൾക്ക് ശേഷം രാത്രിയിലാണ് മഹി തിരികെ പോയത്….
ആകെ അലങ്കോലമായി ഇറങ്ങി വരുന്ന മകളെ ലത തലങ്ങും വിലങ്ങു തല്ലി….
” എങ്ങനെ തോന്നിയടി പിഴച്ചവളെ…. ”
അവർ കരഞ്ഞു….
ശ്രീലക്ഷ്മി ലതയെ പിടിച്ചു ഉന്തി….
” ദേ തള്ളേ… വെറുതെ എന്റെമേൽ ചാടി കയറരുത്….
അല്ലേൽ നിങ്ങള് ആ കടം വീട്ട്… അതിന് നിങ്ങൾക്ക് കഴിയില്ലല്ലോ….
കഴിയില്ലെങ്കിൽ പിന്നെ എന്നോട് മേക്കിട്ട് വരരുത്…
എനിക്ക് വേണ്ടി പോലുമല്ലാത്ത ഒരു ഭാരത്തിന്റെ പങ്ക് പോലും ഇപ്പൊ ഞാൻ ചുമക്കണം….
എന്നിട്ടു പഴി മുഴുവൻ എനിക്കും…. ”
ശ്രീലക്ഷ്മിയുടെ ഫോൺ ശബ്ദിച്ചതും അവൾ സംസാരം നിർത്തി….
” ഹലോ…
ഹേയ് ഇന്ന് വരേണ്ട… എനിക്ക് തീരെ വയ്യ… നാളെ… പിന്നെ എന്റെ അക്കൗണ്ടിലേക്ക് ഇന്നലത്തെ പണം അയക്ക്….”
അത്രേം നേരത്തെ സംഭാഷണത്തിന് ശേഷം ഫോൺ വെച്ചതും നോക്കി ദാഹിപ്പിക്കുന്ന അമ്മയെയാണ് കണ്ടത്….
അതൊന്നും കാര്യമാക്കാതെ അവൾ ഭക്ഷണം കഴിച്ചു…
വീണ്ടും ഫോൺ ശബ്ദിച്ചതും കാൾ എടുത്തു…
” ഒരു പത്തു മണിക്ക് വാ… നേരത്തെ കഴിഞ്ഞാൽ നേരത്തെ ഉറങ്ങാലോ….
നല്ല ക്ഷീണം….
പൈസ കൊണ്ടു വരാൻ മറക്കണ്ട…. ”
അത്രേം പറഞ്ഞു ഫോൺ കട്ട് ആക്കുമ്പോൾ തന്റെ മകൾ വ്യഭിചരിച്ചു കൊണ്ടു വരുന്ന പണം കൊണ്ടാണ് ഇത്രേം നാളും ജീവിച്ചതെന്ന കാര്യം അവൾക്ക് ഉൾകൊള്ളാൻ ആയില്ല… ”
❤️❤️❤️❤️❤️❤️❤️
” നന്ദ……” അമീർ വിളിച്ചു…..
” എന്തെ…., വെള്ളം വേണോ….? ”
ശ്രീനന്ദ ചോദിച്ചു….
“ഹേയ്… താനിവിടെ വാ… ഇവിടെ ഇരിക്ക്…..”
അമീർ അരികിലേക്ക് തട്ടി വിളിച്ചു….
അമീർ ബാഗ് തുറന്നു ലാപ്ടോപ് മുന്നിലേക്ക് നീക്കി വെച്ചു കൊടുത്തു….
” നിനക്കാണ്… ”
ഉപയോഗിക്കേണ്ട വിധം ഞാൻ പറഞ്ഞു തരാം.
ശ്രീനന്ദ അമീറിന്റെ അരികിലേക്ക് ഇരുന്നു….
ഷട്ഓൺ ചെയ്യാനും ഔട്ട് ചെയ്യാനും ചാർജ് ചെയ്യാനും മൗസും കീബോർഡ്, ഷോർട്ട് കീസും ഉപയോഗിക്കാൻ പഠിപ്പിച്ചു… ഇനി ഫോണിൽ ആപ്പ്സ് യൂസ് ചെയ്യുന്നത് പോലെ ഉപയോഗിക്കാം എന്ന് പറഞ്ഞു കൊടുത്തു…
ഫോണിൽ മെയിൽ ചെയ്യുന്നത് പോലെ ഇവിടെയും ചെയ്യാം എന്ന് വേണ്ട അതിനെ കുറിച്ച് എല്ലാം പറഞ്ഞു കൊടുത്തു കഴിഞ്ഞപ്പോ രാത്രി രണ്ടു മണിയോട് അടുത്തിരുന്നു….
” ഇനി എന്തെങ്കിലും ഉണ്ടെങ്കിൽ പറഞ്ഞാൽ മതി.
ആഹാ നന്ദ രാവിലെ റെഡിയായിക്കൊ… നമ്മുക്ക് ഒരു സ്ഥലം വരെ പോകാനുണ്ട്….”
ശ്രീനന്ദ അവനെ കൂർപ്പിച്ചു നോക്കി….
ആ വെള്ളാരം കണ്ണുകൾ ചുരുക്കി കൊണ്ടു മനോഹരമായി ഒന്ന് ചിരിച്ചവൻ….
” ഒന്നുമില്ലടോ… തന്റെ ആധാർ കാർഡ് എടുത്തോ… സ്വന്തമായി ബിസിനസ് ഒക്കെ തുടങ്ങുകയല്ലേ… ഒരു ബാങ്ക് അക്കൗണ്ട് ഓപ്പൺ ചെയ്യാം…. ”
അതിന് മറുപടിയായി ശ്രീനന്ദ തലയാട്ടി…..
ദിവസങ്ങൾ പോകെ നന്ദയുടെ കടയുടെ പണികൾ എല്ലാം പൂർത്തിയായി….
അമീർ നൽകിയ ധൈര്യത്തിൽ ശ്രീനന്ദയും മുന്നോട്ട് തന്നെ….
അന്നൊരു ഉച്ചക്ക് അമീർ മജീദിന്റെ സ്കൂട്ടിയുമെടുത്തു വരുമ്പോൾ ഉമ്മച്ചിയുമ്മാ ശ്രീനന്ദയുടെ മുടി കോതി ഒതുക്കുകയായിരുന്നു…
” ഇയ്യ് എന്താ പതിവില്ലാതെ ഈ നേരത്ത്…
അന്റെ വണ്ടി എവടെ…? ”
” അതൊക്കെ കൂപ്പിലുണ്ട്. ഞാൻ മജിടെ വണ്ടി എടുത്തു ഇങ്ങു വന്നു…. ”
ചാവിയും കറക്കി കൊണ്ടു…
” നീ വാ… നമ്മുക്ക് ഇതൊന്ന് ലെവലാക്കാം… ”
ചാവി കറക്കി തന്നെ സ്കൂട്ടിയിലേക്ക് നോക്കി പറഞ്ഞു…
” അയ്യോ ഞാനില്ല… എനിക്ക് പേടിയാ…. ”
ശ്രീനന്ദ അടിമുടിയൊന്നു വിറച്ചു കൊണ്ടു പറഞ്ഞു…
” പേടിയൊക്കെ പഠിക്കുമ്പോൾ മാറികോളും… ഇങ്ങു വാ…. ”
അമീർ വിളിച്ചതും ശ്രീനന്ദ എഴുന്നേറ്റു… പിന്നെ ഒന്നും നോക്കാതെ തിരിഞ്ഞോടി….
” ഡി… ഡി നിക്കടി…. ”
അമീർ പിടഞ്ഞെഴുന്നേറ്റ് കൊണ്ടു പിന്നാലെ ഓടി..
ശ്രീനന്ദ മുറിയിൽ കയറി കതവ് ചാരി ലോക്ക് ഇടും മുന്നേ അമീർ കതവ് തള്ളി തുറന്നു….
അവളുടെ കൈ തണ്ടയിൽ പിടി മുറുക്കി.
” അമീറെ… ഞാനില്ല… എനിക്ക് പേടിയാ… എന്നെ വിട്ടേക്ക്… എനിക്ക് ഒന്നും വേണ്ടാ….
ഉമ്മച്ചിയുമ്മാ ഒന്ന് പറയൂ… ”
തന്റെ കൈ പിടിച്ചു ബലമായി വലിച്ചു കൊണ്ടു പോകുന്നവന്റെ കയ്യിലെ പിടുത്തം അയക്കാൻ ശ്രെമിച്ചു കൊണ്ടു പറഞ്ഞു….
പേടി കൊണ്ടു കരച്ചില് വന്നവൾക്ക്…..
അമീർ അവളെ പിടിച്ചു വലിച്ചു ബലമായി സീറ്റിലിരുത്തി അവനും പിന്നിൽ കയറിയിരുന്നു.
ചാവി ഇതിലേക്ക് ഇട്ട് ഈ സ്വിച്ച് ഓൺ ചെയ്ത് ഈ ആക്‌സിലേറ്റർ പതിയെ തിരിച്ചു വിട്ടാൽ വണ്ടി മുന്നോട്ട് നീങ്ങി പോകും…. ഇതാണ് ബ്രേക്ക്.. ഇത് പിടിച്ചാൽ വണ്ടി നില്കും… ”
അമീർ പറയുന്നതൊന്നും കേൾക്കാത്തതെ കണ്ണടച്ച് പിടിച്ചു പേടിച്ചു നിൽക്കുന്ന നന്ദയെ കാണെ പാവം തോന്നി അവന്…..
” നന്ദ… ഹേയ് റിലേക്സ്… താനിങ്ങനെ പാനിക്ക് ആവല്ലേടോ….
ഇതൊന്നുമില്ല…. ”
പറയുന്നതിനൊപ്പം അമീർ ചാവി തിരിച്ചു സ്വിച്ച് ഓൺ ചെയ്തു ആക്‌സിലേറ്ററിൽ കൈ അമർത്തി….
കയ്യിലൂടെ അരിച്ചെത്തിയ തരിപ്പിൽ ശ്രീനന്ദ തളർന്നു…..
എങ്കിലും തോറ്റു കൊടുക്കാൻ തയ്യാറാവാത്തവനെ പോലെ അവളുമായി മുറ്റത്തൂടെ വെറുതെ വട്ടം കറങ്ങി……
പതിയെ പതിയെ ശ്രീനന്ദ കണ്ണുകൾ തുറന്നു നോക്കി….
ഉള്ളിലെ ഭയം വിട്ടൊഴിയുന്നതും അവിടെ മറ്റൊരു ലക്ഷ്യം രൂപപ്പെടുന്നതുമറിയാതെ അവളുടെ കൈകൾ പതിയെ ആക്‌സിലേറ്ററിൽ അമർന്നു…..
അപ്പോഴും ആ വെള്ളാരം കണ്ണുകൾ ചുരുക്കി ആരെയും മയക്കുന്ന പുഞ്ചിരിയുമായി അമീർ അവൾക്ക് ധൈര്യം പകർന്നിരുന്നു….
അന്നൊരു ദിവസം അമീർ എത്ര ശ്രമിച്ചിട്ടും ശ്രീനന്ദക്ക് ഒന്നും മനസിലായില്ല….
ഒരാഴ്ച്ച കഴിഞ്ഞിട്ടും അവളിലെ ഭയം വിട്ടു പോയതേ ഇല്ല…..
ഇപ്പോഴും അമീർ പിറകിലിരിക്കാതെ ശ്രീനന്ദക്ക് വണ്ടി എടുക്കാൻ ഭയമാണ്…..
ഇന്നായിരുന്നു ഷോപ്പിന്റെ ഉദ്ഘാടനം…….
വളരെ വലിയ രീതിയിൽ തന്നെ ഷോപ്പ് ഉദ്ഘാടനം നടന്നു….
അവളുടെ ജീവിതത്തിലെ ഉയർച്ചകളിലേക്കുള്ള കാൽവെപ്പ് കൂടിയായിരുന്നു അത്………….തുടരും….
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…