Sports

ബംഗളൂരുവിൽ കനത്ത മഴ; ഇന്ത്യ-ന്യൂസിലാൻഡ് ഒന്നാം ടെസ്റ്റിൽ ടോസ് പോലും ഇടാനായില്ല

കനത്ത മഴയെ തുടർന്ന് ഇന്ത്യ-ന്യൂസിലാൻഡ് ഒന്നാം ടെസ്റ്റ് വൈകുന്നു. മത്സരത്തിൽ ടോസ് പോലും ഇതുവരെ ഇടാനായിട്ടില്ല. ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തിലെ പിച്ച് മൂടിയിട്ടിരിക്കുകയാണ്. വരും ദിവസങ്ങളിൽ മഴ തുടരുമെന്നതിനാൽ ഇന്ന് മത്സരം നടക്കുമോയെന്ന കാര്യത്തിൽ ഉറപ്പില്ല

വരും ദിവസങ്ങളിലും ബംഗളൂരുവിൽ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. ടെസ്റ്റ് നടക്കുന്ന നാല് ദിവസവും മഴയ്ക്ക് സാധ്യതയുണ്ട്. ബംഗ്ലാദേശിനെതിരെ കാൺപൂരിൽ നടന്ന രണ്ടാം ടെസ്റ്റും മഴയെ തുടർന്ന് തടസ്സപ്പെട്ടിരുന്നുവെങ്കിലും ഇന്ത്യ രണ്ട് ദിവസം കൊണ്ട് ഇന്ത്യ വിജയം പിടിച്ചെടുത്തിരുന്നു

ന്യൂസിലാൻഡിനെതിരായ പരമ്പര തൂത്തുവാരിയാൽ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ പ്രവേശിക്കാം. ഓസ്‌ട്രേലിയക്കെതിരായ അഞ്ച് ടെസ്റ്റ് പരമ്പരക്ക് മുമ്പേ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യക്ക് സ്ഥാനമുറപ്പിക്കാനുള്ള അവസരമാണ് കിവീസിനെതിരായ പരമ്പര

Related Articles

Back to top button