നിയമം അനുസരിക്കാൻ ബാധ്യസ്ഥാനാണ്, മോശം പെരുമാറ്റമുണ്ടായെങ്കിൽ മാപ്പ്: ബൈജു സന്തോഷ്
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് മാപ്പ് പറഞ്ഞ് നടൻ ബൈജു സന്തോഷ്. അപകടമുണ്ടായപ്പോൾ തന്നെ ബൈക്ക് യാത്രക്കാരനോട് ആശുപത്രിയിൽ പോകേണ്ടതുണ്ടോയെന്ന് ചോദിച്ചിരുന്നു. വേണ്ടെന്നായിരുന്നു മറുപടി. തന്റെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റമുണ്ടായെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും ബൈജു സന്തോഷ് പറഞ്ഞു
വാഹനം 65 കിലോമീറ്റർ സ്പീഡിലായിരുന്നു. വെള്ളയമ്പലം ഭാഗത്തേക്ക് എത്തിയപ്പോൾ ടയർ പഞ്ചറായി. തിരിക്കാൻ നോക്കിയപ്പോൾ നടന്നില്ല. ഇതാണ് അപകടത്തിന് ഇടയാക്കിയത്. ബൈക്ക് യാത്രികനോട് ആശുപത്രിയിൽ പോകണോയെന്ന് ചോദിച്ചിരുന്നു. വേണ്ടെന്നായിരുന്നു മറുപടിയെന്നും ബൈജു പറഞ്ഞു
വഴിയെ പോകുന്ന ആരോ വീഡിയോ എടുക്കുന്നതാണെന്ന് കരുതിയാണ് ചൂടായത്. മാധ്യമപ്രവർത്തകനാണെന്ന് മനസ്സിലായില്ല. ഇവിടുത്തെ എല്ലാ നിയമങ്ങളും അനുസരിക്കാൻ ഞാൻ ബാധ്യസ്ഥനാണ്. എനിക്കൊപ്പമുണ്ടായിരുന്ത് എന്റെ വല്യമ്മയുടെ മകളുടെ മകളാണ്. യുകെയിൽ നിന്ന് വന്ന സുഹൃത്ത് ജോമിയും ഉണ്ടായിരുന്നു. എന്റെ ഭാഗത്ത് നിന്ന് അഹങ്കാരമായിട്ടുള്ള സംസാരം ആർക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കിൽ പൊതുസമൂഹത്തോട് ക്ഷമ ചോദിക്കുന്നുവെന്നും ബൈജു പറഞ്ഞു