കനൽ പൂവ്: ഭാഗം 47
രചന: കാശിനാഥൻ
ബാങ്കിലെ ജോലികൾ ചെയ്തു കൊണ്ടിരുന്നപ്പോൾ അരുണിന്റെ മെസ്സേജ് പാർവതിയുടെ ഫോണിലേക്കു വന്നു..
ഫ്രീയാകുമ്പോൾ ഒന്ന് വിളിക്കുമോ എന്നായിരുന്നു അവന്റെ മെസ്സേജ്.
വിളിക്കാം എന്ന് അവൾ മറുപടിയു കൊടുത്തു..
ഉച്ച വരേയ്കും നല്ല തിരക്ക് ആയിരുന്നു ബാങ്കിൽ. പാർവതിയാണെങ്കിൽ ലോൺ provide ചെയ്യുന്ന സെക്ഷനിലാണ്. ഒന്ന് രണ്ട് കസ്റ്റമേർസ് ഉണ്ടായിരുന്നു.. അവരുടെ ഐഡന്റിറ്റി വേരിഫിക്കേഷൻ ആയിട്ട് അവളാകെ മടുത്തു പൊയ്.
ഉച്ചയ്ക്ക് ബ്രേക്ക് ടൈം കിട്ടിയപ്പോൾ വേഗം ഫോണെടുത്തു അരുണിനെ വിളിച്ചു..
ഹലോ അരുണേട്ടാ…
ആഹ് പാർവതി, താൻ ഊണ് കഴിച്ചോടോ.
ഇല്ല അരുണേട്ടാ. കഴിക്കാൻ പോകുവാ, അതിനു മുന്നേ ഏട്ടനെ വിളിച്ചത്.
ഹ്മ്മ്…. താൻ അർജുന്റെ വീട്ടിൽ ആണല്ലേ.
അതെ….
അർജുൻ വിളിച്ചിരുന്നു.
ങേ.. അരുണേട്ടനെയോ.
അതേടോ.
എപ്പോൾ..എന്നിട്ട് ഞാൻ അറിഞ്ഞില്ലല്ലോ..
ആഹ്, ഇന്നലെ രാത്രി ഒരു ഒൻപതു മണിയ്ക്ക് ശേഷം
അതെയോ… എന്നിട്ടോ അരുണേട്ടാ
.കുറച്ചു സമയം സംസാരിച്ചു, എന്നിട്ട് ഫോൺ വെച്ചത്.
മ്മ്….
അർജുൻ പാവമാണ് പാർവതി, ദേഷ്യമൊക്കെ ഇത്തിരി കൂടുതലാണ്, ആളൊരു പോലീസല്ലേ, അതിന്റെയാണെന്ന് കരുതിയാൽ മതിന്നെ
മ്മ്….
അവൾ വീണ്ടും മൂളി..
തന്നെയും കൂട്ടി ഒരു ദിവസം ഇവിടേക്ക് വരാമെന്ന് പറഞ്ഞു കേട്ടോടോ.
മ്മ്… ഒരു ദിവസം ഇറങ്ങാം അരുണേട്ടാ, നില മോള് എന്നെ ചോദിക്കാറുണ്ടോ.
ഹ്മ്മ്… മമ്മയെ കൊണ്ട് വരാൻ പറഞ്ഞു ബഹളം കൂട്ടും, പിന്നെ ലെച്ചുഅമ്മയോട് ഇന്നലെ പറഞ്ഞത്രെ പുതിയ ഒരു മമ്മയെ മേടിയ്ക്കാന്.
എന്തായാലും ഒന്ന് അന്വേഷണം നടത്താൻ അവരൊക്കെ തീരുമാനിക്കുന്ന കേട്ടു.
അതെയോ… നല്ല കാര്യമാണ് അരുണേട്ടാ, ഇത് എങ്ങനെ പറയുമെന്ന് ഓർത്തു കൺഫ്യൂഷനിൽ ആയിരുന്നു ഞാന്. ഇപ്പോളാ സമാധാനം ആയത് പോലും.
അതീവ സന്തോഷത്തോടെ പാർവതി പറഞ്ഞു.
മാട്രിമോണില് ഒന്ന് കൊടുത്തു നോക്കട്ടെ അരുണേട്ടാ….
ഹേയ് അതൊന്നും വേണ്ടടോ…ദൃതി കാട്ടിട്ട് കാര്യംമില്ലന്നെ, എന്റെ കുഞ്ഞിനെ സ്നേഹിക്കുന്ന, അവളെ മനസിലാക്കുന്ന ഒരു അമ്മയാണ് വേണ്ടത്. അങ്ങനെയോരാൾ വരുന്ന വരെയും ഞങ്ങൾ കാത്തിരുന്നോളാം.
കുറച്ചു സമയം കൂടി അരുണ് അവളോട് സംസാരിച്ചു. എന്നിട്ടാണ് ഫോൺ കട്ട് ചെയ്തത്
പാർവതിയ്ക്ക് ഒരുപാട് സമാധാനം പോലെ തോന്നി. കാരണം നിലമോളെ ഓർക്കുമ്പോൾ അവൾക്ക് ആകെ സങ്കടം ആയിരുന്നു. ആ പിഞ്ച്കുഞ്ഞിന്റെ അമ്മേഎന്നുള്ള വിളിയൊച്ച അവളുടെ കാതിൽ മുഴങ്ങി.
പെട്ടന്ന് ഫോൺ എടുത്തു ലെച്ചുമ്മയെ വിളിച്ചു.
വാവ സുഖഉറക്കത്തിൽലാണെന്ന് അവർ പറഞ്ഞു..
****
ദിവസങ്ങൾ പെട്ടന്ന് ആയിരുന്നു കടന്നു പോയത്..
എന്നും പതിവ് പോലെ പാർവതിയും അർജുനും കാലത്തെ ഓഫീസിലേക്ക് പോകാനായി ഒരുമിച്ചു ഇറങ്ങും. തിരികെ മിക്കവാറും അവളെയും കൂട്ടിയാവും വരുന്നത്. അല്ലാത്ത ദിവസം അർജുൻ ഒന്നെങ്കിൽ വണ്ടി അയയ്ക്കും.
അർജുൻ പലപ്പോഴും അടുക്കാൻ ശ്രെമിച്ചു എങ്കിലും പാർവതി പെട്ടെന്നൊന്നും അവന്റെ മുന്നിൽ താണു കൊടുക്കാൻ തയ്യാറായില്ല..
ഇടയ്ക്ക് ഒരു തവണ അരുണും കുടുംബവും സർപ്രൈസ് ആയിട്ട് പാർവതിയേയും അർജുനെയും കാണാൻ വന്നിരുന്നു.
നിലമോൾക്കാണെങ്കിൽ അവളെ കണ്ടപ്പോൾ ഭയങ്കര സ്നേഹമായിരുന്നു. പാർവതി ഓടി ചെന്നു കുഞ്ഞിനെ പൊക്കിയെടുത്തു ഒരായിരം മുത്തം നൽകി.
കുറെ നേരം ഇരുന്നിട്ടാണ് അവരന്ന് മടങ്ങി പോയത്. അന്ന് ഒരു പുതിയ സൗഹൃദത്തിനു തുടക്കം കുറിയ്ക്കുകയാരുന്നു അർജുനും അരുണും തമ്മിൽ.
അർജുൻ നല്ലോരു വ്യക്തിയാണെന്നും അവൻ അനുഭവിച്ചു വന്ന മാനസികസമ്മർദങ്ങൾ ഏറെ വലുതായിരുന്നന്നും, അതുകൊണ്ട് ഒക്കെയാണ് ഇങ്ങനെ പാർവതിയോട് പെരുമാറിയതെന്നുമൊക്കെ അരുൺ അടുത്ത ദിവസം അവളോട് വിളിച്ചു പറഞ്ഞു.
മറുത്തൊന്നും പറയാതെ അവൾ എല്ലാം മൂളി കേട്ടു.
ഒരാഴ്ച കൂടികഴിഞ്ഞപ്പോൾ ആയിരുന്നു ജയശ്രീയുടെ കയ്യിലെയും കാലിലെയും പ്ലാസ്റ്റർ ഒക്കെ മാറ്റുന്നത്, അർജുൻ പതിവ് പോലെ അന്നും അവരെ തന്റെ കൈകളിൽ വാരിയെടുത്തു കൊണ്ട് ഹോസ്പിറ്റലിൽ പോയതു.
എല്ലാം മാറ്റിക്കഴിഞ്ഞപ്പോളാണ് അവർക്ക് ആശ്വാസം ആയതു പോലും.
അങ്ങനെതിരികെ ഒരു ശനിയാഴ്ച്ച, പതിവ് പോലെ ഇരുവരും കാലത്തെ പുറപ്പെട്ടതാണ്.. പക്ഷെ ബാങ്കിലേക്ക് ഉള്ള വഴിയിലേക്ക് തിരിയുന്നതിനു പകരം അർജുൻ വണ്ടി വേറേ റൂട്ടിലേയ്ക്ക് വിട്ടു.
ഇത് എവിടേയ്ക്കാ അർജുനേട്ടാ… വഴി തെറ്റിയോ.?
അവൾ നെറ്റിച്ചുളിച്ചു കൊണ്ട് അർജുനെ നോക്കി.
ഇല്ല, എനിയ്ക്ക് ഇതു വരെ തെറ്റ് പറ്റിയിട്ടില്ല, ഇനി മുന്നോട്ട് എങ്ങനെയാണെന്നും വ്യക്തതയുണ്ട്.
എന്നും പോകുന്നത് ഈ റൂട്ടിൽ അല്ലാലോ,?
അല്ല, എന്തേ?
നമ്മൾ ബാങ്കിലേയ്ക്ക് അല്ലെ പോകുന്നത്.
മിണ്ടാതിരിയ്ക്ക് പാർവതി, എവിടെയ്ക്കാണ് പോകുന്നതെന്ന് വൈകാതെ ഞാൻ പറഞ്ഞു തരാം, ഓഹ് സോറി കാണിച്ചു തരാം.
ചിരിയോടെ പറഞ്ഞുകൊണ്ട് അർജുൻ വണ്ടി ഓടിച്ചുപോയി.
എവിടേയ്ക്കാണ് അർജുനേട്ടാ, മര്യാദക്ക് പറയുന്നുണ്ടോന്നേ.
പാർവതി അവന്റെ ഇടതു കൈയിൽ പിടിച്ചു കുലുക്കി.
ടി… അടങ്ങിയിരിക്ക്. ഇല്ലെങ്കിൽ വണ്ടി എവിടെങ്കിലും പോയിടിയ്ക്കു കേട്ടോ.
അർജുൻ അവളോട് ദേഷ്യപ്പെട്ടു…..തുടരും……..
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…