Novel

കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 111

രചന: റിൻസി പ്രിൻസ്

ഒന്നോ രണ്ടോ മാസം കഴിഞ്ഞാൽ എന്റെ പഠിത്തവും കഴിയും. പിന്നെ എനിക്കും എവിടെയെങ്കിലും ചെറിയൊരു ജോലിക്ക് ശ്രമിക്കാം. അങ്ങനെയാണെങ്കിൽ നമ്മുടെ കാര്യങ്ങളൊക്കെ നന്നായി നടക്കും,

വളരെ ആലോചിച്ചാണ് മീര ഓരോ കാര്യവും പറയുന്നതെന്ന് സുധിക്ക് തോന്നി.. അങ്ങനെ തന്നെ മുന്നോട്ടു പോകുന്നതായിരിക്കും നല്ലത് എന്ന് അവൻ തോന്നിയിരുന്നു

‘എങ്കിൽ പിന്നെ അങ്ങനെ ചെയ്യാല്ലേ..?

“അതായിരിക്കും നല്ലത്,

മീര പറഞ്ഞു

“ഞാനെന്നാൽ
വിനോദിനെ കണ്ട് എല്ലാ കാര്യങ്ങളും അറേഞ്ച് ചെയ്തിട്ട് വരാം, നാളെ നമുക്ക് തന്റെ വീട്ടിലേക്ക് പോകാം… അമ്മയോട് സംസാരിച്ച് ബാങ്കിൽ ചെന്നിട്ട് ബാക്കി കാര്യങ്ങളും കൂടി തീരുമാനിക്കാം,

” ശരി സുധിയേട്ടാ…

അവൾക്കും സമാധാനമായിരുന്നു. അവൻ പെട്ടെന്ന് തന്നെ കുളിച്ച് റെഡിയായി വിനോദിനെ കാണാനായി പുറപ്പെട്ടിരുന്നു. അവനെ ഫോൺ വിളിച്ചു അവനെ കാത്തിരിക്കുമ്പോൾ കഴിഞ്ഞുപോയ നിമിഷങ്ങൾ നൽകിയ വേദന ആയിരുന്നു അവന്റെ മനസ്സിൽ… ഇത്രത്തോളം ഒന്നും തന്റെ പ്രിയപ്പെട്ടവരെ കുറിച്ച് ചിന്തിച്ചിരുന്നില്ല. ആ ഒരു വേദന അവന്റെ മനസ്സിൽ നിറഞ്ഞു. വിനോദ് വന്ന പാടെ സുധി അവന്റെ വണ്ടിയിൽ കയറി ഒന്നും മിണ്ടാതിരിക്കുകയായിരുന്നു. അവന്റെ മൗനം കണ്ടപ്പോൾ തന്നെ അവനെ വേദനിപ്പിക്കുന്ന എന്തൊക്കെയോ സംഭവങ്ങൾ നടന്നിട്ടുണ്ട് എന്ന് വിനോദിന് തോന്നിയിരുന്നു.. അവൻ കുറച്ചു സമയം ഒന്നും തന്നെ സുധിയോടെ ചോദിച്ചില്ല. കുറച്ചു കഴിഞ്ഞപ്പോൾ സുധി തന്നെ പറഞ്ഞു തുടങ്ങി വീട്ടിൽ നടന്ന സംഭവങ്ങൾ ഒക്കെ. എല്ലാം കേട്ടപ്പോൾ വിനോദ വലിയ അത്ഭുതം ഒന്നും തോന്നിയില്ല. അവനിതൊക്കെ പ്രതീക്ഷിച്ചതായിരുന്നു. അതുകൊണ്ടു തന്നെ അവനെ ആശ്വസിപ്പിക്കാൻ മാത്രമേ ആ നിമിഷം വിനോദിന് സാധിച്ചിരുന്നുള്ളൂ. നീ വിഷമിക്കാതെ ഇരിക്ക് ഇതൊക്കെ ഇങ്ങനെ തന്നെ ആകും എന്ന് എനിക്ക് ഉറപ്പായിരുന്നു. ഞാൻ പിന്നെ ഒരു പരിധിയിൽ കൂടുതൽ നിന്റെ വീട്ടിലുള്ളവരെ കുറിച്ച് നിന്നോട് ഒന്നും പറയണ്ട എന്ന് കരുതിയാ മിണ്ടാതിരുന്നത്. എനിക്കറിയാം നിനക്ക് വിഷമം ഉണ്ടായിട്ടുണ്ടാവും എന്ന്. പണ്ട് മുതലേ നിന്റെ വീട്ടിലുള്ളവരുടെ രീതി ഞാൻ ശ്രദ്ധിക്കുന്നത് ആണ്. എല്ലാവർക്കും പൈസ വേണം എന്നേയുള്ളൂ, അല്ലാതെ അതിൽ കൂടുതൽ ആത്മാർത്ഥത നിന്നോട് കാണിക്കുന്നത് ആയി എനിക്ക് തോന്നിയിട്ടില്ല. പ്രത്യേകിച്ച് ശ്രീജിത്ത്. ഏതായാലും ഇത് കുറച്ച് നേരത്തെയെന്ന് കരുതിയാ മതി. ഇനിയെങ്കിലും നീ നിന്റെ കാര്യത്തിനും കൂടി പ്രാധാന്യം കൊടുക്കണം. കുറേക്കാലം വണ്ടി കാളയെ പോലെ കിടന്നു വലിച്ചില്ലേ..? ആ വീടിന് വേണ്ടി എന്നിട്ട് ഇപ്പോഴും നീ എന്ത് ചെയ്തു എന്നുള്ള പേര് മാത്രമല്ലേ ബാക്കി ആയിട്ടുള്ളത്. കുടുംബത്തിന് വേണ്ടി ജീവിക്കുന്ന എല്ലാ ആൺകുട്ടികൾക്കും അവസാനം കിട്ടുന്നത് ഈ ഒരു പേര് ആണ്.. പ്രത്യേകിച്ച് പ്രവാസികൾക്ക്. അതുകൊണ്ട് മറന്നു കള, ഇനി ഒരു പുതിയ തുടക്കം തുടങ്ങണം. മീര പറഞ്ഞതുപോലെ എല്ലാ കാര്യങ്ങളും ആലോചിച്ചു വേണം ചെയ്യാൻ.. ബിസിനസ് നിനക്ക് പരിചയമില്ലാത്ത ഒരു ഫീൽഡ് ആണ്.. അതുകൊണ്ടു തന്നെ അവൾ പറഞ്ഞതുപോലെ കുറച്ചു പൈസ നിന്റെ കയ്യിലും വേണം. തൽക്കാലം അവളുടെ വീട് അങ്ങോട്ട് ലോൺ വയ്ക്ക്. പിന്നെ എടുത്തു കൊടുക്കാലോ,

” എനിക്ക് തൽക്കാലത്തേക്കു ഒരു ജോലി വേണമെടാ മീരയുടെ കയ്യിൽ കുറച്ച് പൈസയുണ്ട്, പക്ഷേ അത് ഇനി വീട് മാറാനും ഒക്കെ ആയിട്ട് വേണം. ഒരു മാസത്തിനുള്ളിൽ ഞങ്ങൾക്ക് പറ്റുന്ന ഒരു കൊച്ചു വീട് നീ കണ്ടുപിടിക്കണം. ഈ നാട്ടിൽ എങ്ങും വേണ്ട കുറച്ചു ദൂരെ മതി, ഇവിടെയുള്ളവർ എന്ത് വിചാരിക്കും..?

” എന്ത് വിചാരിക്കാൻ ഈ നാട്ടിൽ തന്നെ അന്തസ്സായിട്ട് നീ നെഞ്ചുവിരിച്ച് ജീവിച്ചു കാണിച്ചു കൊടുക്കണം. മറ്റുള്ളവരും കൂടി അറിയട്ടെ ഇറക്കിവിട്ടു എന്ന്

“ഇറക്കി വിട്ടത് ഒന്നുമല്ലല്ലോ

” ആരു പറഞ്ഞുവല്ലെന്ന് അവര് പരോക്ഷമായിട്ട് നിന്നോട് പറഞ്ഞത് ഇറങ്ങിപ്പോകാൻ തന്നെയാണ്.. ചുരുക്കിപ്പറഞ്ഞ ഒരു 5 ലക്ഷം രൂപയും തന്ന് നിന്നെ ഒതുക്കി എന്ന് പറയുന്നതാണ് സത്യം. നീ ആ വീടിന് വേണ്ടി എത്രത്തോളം കഷ്ടപ്പെട്ടു, എന്നിട്ടും നിനക്ക് തരാൻ പോകുന്നത് കേവലം പത്തുലക്ഷം രൂപയല്ലേ..? അതിൽ 5 ലക്ഷം നിന്റെ പൈസ തന്നെ, ആ പിച്ചക്കാശ് സത്യത്തിൽ നീ വാങ്ങരുതായിരുന്നു, പക്ഷേ നീ അത് വേണ്ടെന്ന് പറഞ്ഞാൽ അത് പങ്കിട്ട് എടുക്കാനും ആളുണ്ടാവും, തൽക്കാലം നീയത് വാങ്ങിയതും ബുദ്ധിയാ.. ഈ നാട്ടിൽ തന്നെ ഒരു ചെറിയ വാടകവീട് എടുത്ത് നീ ജീവിക്കണം, നിന്നെ കളിയാക്കിയവരുടെ മുൻപിൽ അന്തസ്സ് ആയിട്ട് തന്നെ ജീവിക്കണം. അങ്ങനെ വേണം ഇവരോടൊക്കെ പ്രതികാരം ചെയ്യാൻ, എനിക്ക് ആരോടും ഒരു പ്രതികാരവും ഇല്ലടാ, എന്റെ മനസ്സ് തകർന്നുപോയെന്നെ ഉള്ളൂ, ഞാൻ ഇങ്ങനെയൊന്നുമല്ല അവരെ സ്നേഹിച്ചത്, അതിന്റെ ഒരു സങ്കടമേ ഉള്ളൂ… എന്തോക്കെ പറഞ്ഞാലും എന്റെ അമ്മയും സഹോദരങ്ങളുമല്ലേ..? അവരോട് ഒരിക്കലും പ്രതികാരം ചെയ്യാൻ ഒന്നും എനിക്ക് പറ്റില്ല. അവർക്ക് എന്നെ സ്നേഹിക്കാൻ കഴിഞ്ഞില്ലെങ്കിലും എന്റെ മനസ്സിൽ അവർ എന്നും ഉണ്ടാകും, എനിക്ക് അവരെ സ്നേഹിക്കാൻ മാത്രമേ സാധിക്കു..

” അത് നിന്റെ മനസ്സ്, പക്ഷേ ഇങ്ങോട്ട് കിട്ടുന്നത് എന്തോ അത് മാത്രം അങ്ങോട്ട് കൊടുത്താൽ മതിയെന്ന് ആണ് എന്റെ അഭിപ്രായം…

” നീ പറയുന്നത് ശരിയാ. പക്ഷേ എനിക്ക് എന്തോ അതിന് സാധിക്കുന്നില്ല വിനോദേ

വിനോദ് അവന്റെ തോളിൽ തട്ടി, അവന്റെ മനസ്സ് മനസ്സിലാക്കാൻ മറ്റാരെകാളും വിനോദിന് സാധിക്കും.

” നീ ഒരു ജോലിയുടെ കാര്യം പറഞ്ഞിരുന്നില്ലേ..? അത് ശരിയായിട്ടുണ്ട് നാളെ നീ നമ്മുടെ കോളേജിന്റെ അടുത്തുള്ള വർക്ക്ഷോപ്പിലേക്ക് ഒന്ന് പോണം ഞാൻ പറഞ്ഞു വച്ചിട്ടുണ്ട്. തൽക്കാലം നിനക്ക് ഒരു ജോലി അത്യാവശ്യമാണല്ലോ,

” ഞാൻ പോയി നോക്കാം…

” പിന്നെ ഈ പ്രശ്നങ്ങളൊക്കെ കാരണം മീരയും ആകെ അപ്സെറ്റ് ആയിരിക്കും. നീ അവളെ വിഷമിപ്പിക്കല്ലേ പഠിക്കുന്ന കൊച്ചാ.. ഒന്നോ രണ്ടോ മാസം കൂടിയേ ഉള്ളൂ അവളുടെ ക്ലാസ് കഴിയാൻ, അതിന് മുടങ്ങാതെ നീ അവളെ പറഞ്ഞുവിടണം. അവൾക്കും കൂടി ഒരു ജോലി കിട്ടിയാൽ നിനക്ക് വളരെയധികം ഉപകാരമായിരിക്കും…

വിനോദ് പറഞ്ഞപ്പോൾ സമ്മതത്തോടെ അവൻ തലയാട്ടി…കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button