കല്യാണി പ്രിയദര്‍ശനും ശ്രീറാമും തമ്മില്‍ വിവാഹം ചെയ്തോ? ആ കല്യാണ ചിത്രത്തിന് പിന്നില്‍
അമ്പരന്ന് ആരാധകര്‍
കൊച്ചി: സംവിധായകന് പ്രിയദര്‍ശന്റെയും ലിസിയുടെയും മകളും യുവ നടിയുമായ കല്യാണി പ്രിയദര്‍ശനും നടന് ശ്രീറാമും തമ്മിലുള്ള വിവാഹത്തിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. ഇരുവരും തമ്മിലുള്ള കല്യാണം കഴിഞ്ഞെന്ന രീതിയില്‍ പലരും ചിത്രം പ്രചരിപ്പിക്കുകയും ചെയ്തു.
മലയാളത്തിലെ ജനപ്രിയ നടിയുടെ കല്യാണം വളരെ ലളിതമായും രഹസ്യമായും നടന്നതിനെ കുറിച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ ചര്‍ച്ച സജീവമായതോടെ വിശദീകരണവുമായി ശ്രീറാം രംഗത്തെത്തി. ഇരുവരും തമ്മില്‍ അടുത്തിടെ അഭിനയിച്ച പരസ്യ ചിത്രത്തിന്റെ ഭാഗമായാണ് ഈ ചിത്രമെന്നും തങ്ങളുടെ കല്യാണമൊന്നും നടന്നില്ലെന്നുമാണ് വിശദീകരണം.
എന്നാല്‍, കല്യാണിയുടെ വിവാഹം കഴിഞ്ഞ തരത്തില്‍ ഈ വീഡിയോ ഇപ്പോഴും പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഈ വീഡിയോ മുഴുവനായി കാണുമ്പോള്‍ തന്നെ ഇത് ശരിക്കും വിവാഹമല്ല, പരസ്യമാണെന്ന് മനസ്സിലാവും.