Novel

നിശാഗന്ധി: ഭാഗം 61

രചന: ദേവ ശ്രീ

ആ രാത്രിയിൽ അമീറിന്റെ പിറകിൽ അവനെ വട്ടം പിടിച്ചിരുന്നവൾ…. എട്ടു മണി കഴിഞ്ഞതേ ഉള്ളു…
റോഡിലെല്ലാം നല്ല തിരക്ക് ഉണ്ട്…..
എങ്കിലും സുഖമുള്ളൊരു യാത്ര….
എല്ലാം സ്വപ്നം പോലെ തോന്നി അവൾക്ക്…..
വഴിയരികിലെ തട്ട് കടയിൽ നിന്ന് ഭക്ഷണം വാങ്ങി കഴിക്കുമ്പോൾ മനസ് സന്തോഷത്തിന്റെ കൊടുമുടിയിലായിരുന്നു….
ഇടക്ക് ഇടക്ക് തനിക്ക് നേരെ നീളുന്ന ഭക്ഷണം പൊതു സ്ഥലമെന്ന് പോലും ഓർക്കാതെ സന്തോഷത്തോടെ കഴിച്ചവൾ…..
ഭക്ഷണം കഴിച്ചതും നേരെ ടൗണിലെ തിയേറ്ററിലേക്ക് ആണ് അമീർ പോയത്….
അമീറിന്റെ കയ്യിൽ തൂങ്ങി നടക്കുമ്പോൾ വല്ലാത്തൊരു അനുഭൂതി…. രണ്ടുപോപ്പ് കോണും ചായയും വാങ്ങി സിനിമക്ക് കയറിയവർ…..
അധികം ആളുകൾ ഒന്നുമില്ല…..
അമീർ സീറ്റ്‌ നമ്പർ നോക്കി അവളെയും കൂട്ടി ഇരുന്നു….
സിനിമ തുടങ്ങിയതും ശ്രീനന്ദ സിനിമയിൽ ലയിച്ചു…..
കുറച്ചു കഴിഞ്ഞതും അമീർ അവളെ തട്ടി വിളിച്ചു….
ഇത്തിരി താഴ്ന്നു ഇരിക്കാൻ പറഞ്ഞു…
കാര്യം മനസിലാവാതെ അവൾ ചാഞ്ഞിരുന്നതും അവൻ ചുണ്ടുകൾ കവർന്നു. നീണ്ടു നിൽക്കാതെയുള്ള ചുംബനം….
അവൾ പരിഭ്രമത്തോടെ ചുറ്റും നോക്കി…
ആരും തങ്ങളെ ശ്രദ്ധിക്കുന്നില്ല എന്നത് വലിയൊരു ആശ്വാസമായിരുന്നു….

” ഇതിനാണേൽ വീട്ടിൽ ഇരുന്നാൽ പോരെ…. ”
അവന്റെ കയ്യ് തണ്ടയിൽ പതിയെ നുള്ളി കൊണ്ടു പറഞ്ഞവൾ…..

” ഈ ത്രില്ല് കിട്ടില്ലല്ലോ…. ”
അമീർ കുസൃതി ചിരിയോടെ പറഞ്ഞു..

 

” ഭ്രാന്തൻ….. ”
അവളിലും ചിരി……

 

അന്നത്തെ ദിവസം വളരെ ഏറെ സന്തോഷത്തോടെയാണ് കടന്നു പോയത്…..

 

 

രണ്ടീസം എന്ന് പറഞ്ഞു പോയ ഉമ്മച്ചിയുമ്മ രണ്ടാഴ്ച കഴിഞ്ഞേ വരൂ എന്നായി….

അമീർ വീട്ടിൽ തന്നെ മധുവിധു ആഘോഷിക്കുന്ന തിരക്കിലാണ്….
ശ്രീനന്ദയെ ചുറ്റിപറ്റി നടക്കാനാണ് അവൾക്ക് ഇഷ്ട്ടം….
അവന്റെ സാമിപ്യവും അവനിൽ നിന്നു വമിക്കുന്ന ഗന്ധവും ആവോളം ആസ്വദിച്ചു കൊണ്ട് ശ്രീനന്ദയും……

 

🍃🍃🍃🍃🍃🍃🍃🍃

ശ്രീലക്ഷ്മി രാത്രിയിൽ മുറിയിലേക്ക് വന്ന് തൊട്ടരികിൽ കിടക്കുന്ന മഹിയെ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ ബെഡിലേക്ക് കിടന്നു….

മഹി അവളെ പുണർന്നു കൊണ്ട് അവളിലേക്ക് പടർന്നു കയറാൻ ശ്രമിച്ചു….

” മഹിയേട്ടനൊന്ന് വിട്ടേ… ഇത് ഉറങ്ങി കിടക്കുന്നവളെ വിളിച്ചു ചോറില്ലെന്ന് പറഞ്ഞപോലെയാണ്…
ബാക്കിയുള്ളവൾ ഒന്ന് മൂഡായി വരുമ്പോഴേക്കും മഹിയേട്ടന്റേത്….. ”
ബാക്കി പറയാതെ അവനെ നോക്കിയവൾ…..

 

തന്റെ കഴിവ് കേടാണ് ഒരുവൾ വിളിച്ചു പറയുന്നത്….
താൻ സമീപിച്ച സ്ത്രീകളെ എല്ലാം സംതൃപ്തിപെടുത്തിയിട്ടേ ഉള്ളൂ…..
പക്ഷേ രണ്ടാഴ്ചയായി തനിക്ക് ഒന്നിനും കഴിയുന്നില്ല…

” മഹിയേട്ടനെ കൊണ്ടു കഴിയില്ല…. ”
ശ്രീലക്ഷ്മി പറഞ്ഞു തീർന്നതും മഹി അവളുടെ കവിളിൽ കുത്തി പിടിച്ചു….

” വിട്…. വിടാൻ…. ”
അവളാ കൈ തട്ടി മാറ്റി….

” സത്യം പറയുമ്പോൾ കിടന്നു ചൂടായിട്ട് കാര്യമില്ല….
സത്യം അതാണ്… അത് മാത്രം…. ”

താനൊരു കഴിവ് കെട്ടവനാണെന്ന് വീണ്ടും വീണ്ടും എടുത്തു പറയുന്നത് കേൾക്കെ മഹി ദേഷ്യത്തോടെ ബെഡിൽ നിന്നു ചാടി എഴുന്നേറ്റു…..
ഷെൽഫിൽ നിന്നും മദ്യക്കുപ്പി എടുത്തു വായിലേക്ക് കമിഴ്ത്തി ചുണ്ടോന്ന് തുടച്ചു വിട്ടവൻ…..
നെഞ്ചിൽ വല്ലാത്തൊരു എരിച്ചിൽ തോന്നി…
തല കറങ്ങുന്നത് പോലെ….
ഇത് തന്നെയാണ് വേണ്ടത്….
ബോധം മറഞ്ഞു ഉറങ്ങണം…..

അരികിൽ കിടക്കുന്നവളെ ശ്രദ്ധിക്കാതെ മഹി ബെഡിലേക്ക് വീണു….

മനസിലേക്ക് ഒരുവളുടെ അവ്യക്തമായി തെളിഞ്ഞു….
” ശ്രീ….. ”
പ്രണയത്തോടെ വിളിച്ചവൻ….

” എന്റെ ശ്രീ…. ”
ശ്രീ ലക്ഷ്മി ചെവി പൊത്തി പിടിച്ചു…..

അരികിൽ കിടക്കുന്നവന്റെ കൂർക്കം വലി ഉയർന്നതും അവൾ ഫോൺ എടുത്തു നോക്കി……

 

” ഞാനിവിടെ ചായിപ്പിലുണ്ട്…. ”
ആ മെസ്സേജ് കണ്ടതും അവളുടെ മുഖത്തൊരു ചിരി വിരിഞ്ഞു….

തൊട്ടപ്പുറമുള്ള വീട്ടിലെ ശരത്…..
തന്നോട് വല്ലാത്തൊരു ഇഷ്ട്ടമാണ് അവന്….
പുറത്ത് എവിടെയൊ ജോലിയാണ് അവന്….
ഇത്തവണ പോകുമ്പോൾ തന്നേയും കൊണ്ടു പോകുമെന്ന് ഉറപ്പ് തന്നിട്ടുണ്ട്…..

ഇതുവരെയുള്ള ജീവിതം എല്ലാം മറന്നു അവനെ മാത്രം സ്നേഹിച്ചു നല്ലൊരു ജീവിതം കെട്ടിപ്പടുക്കണം എന്നവൾ ആശിച്ചു…..

” അടുക്കളയിലേക്ക് വാ…. ”
അത്രേം പറഞ്ഞു മെസ്സേജ് അയച്ചവൾ….

ആ രാത്രി അവൾ അവന്റെ അരികിലായിരുന്നു…..

” മടുത്തു ശരത് എനിക്ക് ഇവിടെ….. ”

” അല്ലെങ്കിലും നിന്നെ ഇവിടെ നിർത്താൻ ഞാനും ഉദ്ദേശിച്ചിട്ടില്ല….
ഏറി പോയാൽ രണ്ടീസം… അത് കഴിഞ്ഞാൽ നമ്മൾ ഇവിടെ നിന്നു പറക്കും….”

 

” മുന്നേ പറയണം…. എനിക്ക് എല്ലാം പാക്ക് ചെയ്യണം…… ”
ശ്രീലക്ഷ്മി സന്തോഷത്തോടെ പറഞ്ഞു…

“വേണ്ട…. ഇവിടെ ഉള്ളതൊന്നും നീ എടുക്കേണ്ട… എന്റെ പൊന്നിൻകുടത്തിനു എല്ലാം ഞാൻ വാങ്ങി തരും…..
ഞാൻ വിളിക്കുമ്പോൾ നീ ഇറങ്ങി വന്നാൽ മാത്രം മതി…..”
അവളെ ഇറുകെ പുണർന്നു……
അവന്റെ വാക്കുകൾ അവളിൽ സന്തോഷം നിറച്ചു…..

അവളെ ശരീരം കൊണ്ടു തൃപ്തി പെടുത്തി ശരത് അവിടെ നിന്ന് ഇറങ്ങിയതും തന്റെ ഫോൺ എടുത്തു ബോസ് എന്നെഴുതിയ നമ്പറിലേക്ക് മെസ്സേജ് അയച്ചു….

” നാളെ രാത്രി…. ”
എന്നൊരു മെസ്സേജും ഒപ്പം അക്കൗണ്ടിലേക്ക് പണം വന്ന മെസ്സേജും നോക്കി സംതൃപ്തി അണഞ്ഞവൻ…..

” ബാലൻസ് എല്ലാം കഴിഞ്ഞിട്ട്…. “.
ആ മെസ്സേജിന് ഒരു തമ്പ്സ്സപ്പ് സ്റ്റിക്കർ അയച്ചവൻ…..

ചുണ്ടിലൊളിപ്പിച്ച നിഗൂഢമായ ചിരിയോടെ ആ ഇരുളിൽ മറഞ്ഞവൻ…..

 

🍁🍁🍁🍁🍁🍁🍁🍁

“അമീറെ എനിക്ക് ഇന്ന് ഷോപ്പിൽ പോണം….”

” മ്മ്ഹ്…. “.
വേണ്ടെന്ന പോലെ അവളെ ഒന്നുകൂടെ ചുറ്റി പിടിച്ചു കിടന്നവൻ…..

” എന്റെ പൊന്നു ചെക്കാ… എനിക്ക് ഇന്ന് ഒരു വി ഐ പി കസ്റ്റമർ ഉണ്ട്… ബിസിനസ് ആണ്… പിണക്കാൻ പറ്റില്ല….. ”

” പോണോ…. ”
അമീർ മുഖം ഉയർത്തി താല്പര്യമില്ലാതെ ചോദിച്ചു….

” മ്മ്…. ”
ശ്രീ നന്ദ ഒന്ന് മൂളി…..

” എനിക്ക് ബോറടിക്കും നീ ഇല്ലാതെ….. ”
അവളിലെ പിടി ഒന്നുകൂടെ മുറുക്കി കൊണ്ട് പറഞ്ഞവൻ…..

 

” വേഗം വരാം….
അപ്പോഴേക്കും നീ ഒന്ന് എല്ലായിടത്തും പോയി വാ…. ”

 

” മ്മ്…. ”
താല്പര്യമില്ലാതെ അമീർ അവളെ സ്വതന്ത്ര്യയാക്കി…..

ശ്രീനന്ദ വേഗം കുളിക്കാൻ കയറി….
കഴിഞ്ഞ രാത്രിയിലെ അവശേഷിപ്പുകൾ അവളിൽ ആകമാനം നീറ്റൽ തീർത്തു…..

എങ്കിലും അവൾക്കതെല്ലാം ഇഷ്ട്ടമാണ്……
ഒരു ചിരിയോടെ ഓർത്തവൾ…..
വേഗം എല്ലാം ഒതുക്കി വെച്ച് ശ്രീനന്ദ ഷോപ്പിലേക്ക് ഇറങ്ങി….

അവൾക്ക് പിറകെ അമീറും…..

 

തങ്ങളെ മാത്രം വീക്ഷിച്ചു കൊണ്ട് രണ്ടു കണ്ണുകൾ തങ്ങൾക്ക് പുറകെ ഉണ്ടെന്ന് അറിയാതെ രണ്ടുപേരും ഓരോ തിരക്കിലേക്ക് മുഴുകി…..

 

ശ്രീനന്ദ ഉച്ചക്ക് മുൻപ് തന്നെ ഷോപ്പിൽ നിന്നും തിരിച്ചെത്തി……
അമീർ ഇല്ലാത്ത വീട് വല്ലാത്ത ശൂന്യത തോന്നി അവൾക്ക്…..

അവൾ വീട്ടിലെത്തിയെന്ന് മെസ്സേജ് അയച്ചിട്ട് അകത്തേക്ക് കയറി….
ഇട്ടിരുന്ന ചുരിദാർ അഴിച്ചിട്ടു ഒരു സെറ്റ് മുണ്ട് എടുത്തു ഉടുത്തു….
അമീർ വരുമ്പോൾ തന്നെ കാണാൻ ആഗ്രഹിക്കുന്ന വേഷം….
അവളൊന്നു കണ്ണാടിയിൽ നോക്കി സംതൃപ്തി അണഞ്ഞു…..

✡️✡️✡️✡️✡️

അമീർ കൂപ്പിൽ നിൽക്കുമ്പോഴാണ് ശ്രീനന്ദയുടെ മെസ്സേജ് കണ്ടത്….
അവന്റെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു….
ഇത്തിരി നേരം കൂടെ അവിടെ നിന്നിട്ട് അമീർ വണ്ടി എടുത്തു….

✡️✡️✡️✡️✡️

 

നന്ദ റൂമിൽ നിന്നിറങ്ങി അടുക്കളയിൽ ചെന്ന് ഇത്തിരി വെള്ളം കുടിച്ചു അങ്ങനെ നിന്നതും പിന്നിൽ നിന്നും രണ്ടു കൈകൾ അവളെ പൊതിഞ്ഞു….

അമീറിന്റെ ഓർമയിൽ അവളൊന്നും പുഞ്ചിരിച്ചു….
പിന്നെ കണ്ണടച്ച് അവന്റെ ആ ഗന്ധമൊന്നു ആഞ്ഞു ശ്വസിച്ചു….

പോട്ടൊന്ന് കണ്ണുകൾ തുറന്നു…

” ആരാ…. ”
കുതറിയവൾ….

 

” അടങ്ങന്റെ ശ്രീ…. നിന്റെ മഹിയേട്ടാനാണ്….. ”
ശ്രീനന്ദ കുതറിയതും അവൻ പിടി മുറുക്കി…..

” ഉപദ്രവിക്കാൻ വന്നതല്ല… നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ വയ്യാ… നീ വരണം….. ”
അവന്റെ മുഖം അവളുടെ കാതോരം ചേർത്ത് വെച്ചു…..

 

” എന്നെ വിട്….. ”
ശ്രീനന്ദ പിടഞ്ഞു…..

 

അവന്റെ കൈകൾ അവളെ പൊക്കി എടുത്തു….

” ആധിപത്യം സ്ഥാപിക്കാൻ അറിയാഞ്ഞിട്ടല്ല…. എനിക്ക് നിന്റെ സ്നേഹമാണ് വേണ്ടത്…. ”
സൗമ്യമായി മഹി പറഞ്ഞു….

 

” നീ വരില്ലേ… ഇനി നിന്നെ മറന്നു ഞാനൊന്നും ചെയ്യില്ല….. ”

 

“ഞാൻ വരില്ല… നിങ്ങൾ പോകാൻ നോക്ക്…..”
ശ്രീനന്ദ പിടഞ്ഞു കൊണ്ടു അവനിൽ നിന്നും അകന്നു മാറി…..

 

അവളുടെ ആ സൗന്ദര്യത്തിൽ അവളുടെ സാമിപ്യത്തിൽ സ്വയം നഷ്ടപെടുന്നവനെ പോലെ തോന്നി മഹിക്ക്…..

 

” ശ്രീകുട്ടി….. ”
പ്രണയത്തോടെ വിളിച്ചവൻ…..

” ദയവ് ചെയ്തു ഉപദ്രവിക്കാതെ നിങ്ങൾ പോകണം….. “. ഉള്ളിലെ ഭയം മറച്ചു പിടിച്ചു കൊണ്ട് ശ്രീ നന്ദ പറഞ്ഞു…..

 

” ഞാൻ പറഞ്ഞല്ലോ ശ്രീക്കുട്ടി…. ഞാൻ നിന്നെ ഉപദ്രവിക്കാൻ വന്നതല്ല…. നിന്നെയും കൊണ്ട് പോകാൻ വന്നതാണ്….
നീ വരണം…..
ഇല്ലെങ്കിൽ ഞാൻ കൊണ്ടു പോകും…. ”
മഹിയുടെ ഭാവമാറ്റത്തിൽ ശ്രീനന്ദ ഭയന്നു….
അവൾ പുറത്തേക്ക് ഇറങ്ങി ഓടാൻ ശ്രമിച്ചു….
മഹി നേര്യതിന്റെ തുമ്പിൽ പിടിച്ചതും മേൽമുണ്ട് ഊർന്നു പോയി….
അപ്പോഴേക്കും മഹി അവളെ വട്ടം പിടിച്ചിരുന്നു…..
അവളുടെ ശരീരത്തിന്റെ മിനുസം അവനെ വല്ലാത്തൊരവസ്ഥയിൽ എത്തിച്ചു……

അവളെ ഒന്ന് ഓമനിക്കാൻ തോന്നി മഹിക്ക്…. നെഞ്ചിലങ്ങനെ അവളോടുള്ള ഇഷ്ട്ടം കുമിഞ്ഞു കൂടി…..

മുഖം അവളിലേക്ക് അടുപ്പിച്ചതും ശരീരത്തിലേക്ക് എന്തോ ശക്തിയോടെ പതിച്ചതും മഹി തെറിച്ച് വീണു….
ശ്രീനന്ദ ആ നിമിഷം അവന്റെ നെഞ്ചിലേക്ക് അഭയം പ്രാപിച്ചു…..

അവളെ ഒരു കൈകൊണ്ട് പൊതിഞ്ഞു പിടിച്ചു കൊണ്ട് അമീർ നിലത്ത് വീണു കിടക്കുന്നവനെ നോക്കി…..

അമീർ വീണ്ടും അവനിലേക്ക് ദേഷ്യത്തോടെ പാഞ്ഞടുത്തതും മഹി എഴുന്നേറ്റു ഓടി……

 

” പേടിച്ചു പോയോടി…..
അവനുള്ളത് അവന്റെ വീട്ടിൽ പോയി കൊടുത്തോളാം ഞാൻ…. ഒരിക്കൽ കിട്ടിയതൊന്നും പോരെന്നു തോന്നുന്നു….”
തന്റെ ദേഷ്യം അടങ്ങാതെ പറഞ്ഞവൻ….

അപ്പോഴും ശ്രീനന്ദ അമീറിനെ ചുറ്റി പിടിച്ചു തന്നെ നിന്നു…….

 

ഇനിയും മഹി വരും…
അപ്പോൾ ചിലപ്പോൾ ഇന്ന് കണ്ട ശാന്തതയായിരിക്കില്ല….
തന്നെ ഉപദ്രവിക്കും…
തന്നെ ജീവിക്കാൻ സമ്മതിക്കില്ലെന്ന് തോന്നി പോയവൾക്ക്……

 

മഹി ഓടി ചെന്ന് വണ്ടി എടുത്തു മുന്നോട്ട് വേഗത്തിൽ പോയി…..
ഇത്തിരി കഴിഞ്ഞതും കാഴ്ചകൾ മറയുന്നത് പോലെ തോന്നി….
ചുറ്റുമുള്ളതെല്ലാം കറങ്ങുന്ന പോലെ….
വണ്ടി എന്തിലോ തട്ടിനിന്നതും നെറ്റി മുറിഞ്ഞു ചോര വരുന്നതും ബോധം മറയുന്നതിന് മുൻപേ മഹി അറിയുന്നുണ്ടായിരുന്നു….

 

🍁🍁🍁🍁🍁🍁🍁🍁

” ഇന്ന് പോയില്ലേ ലതേ…. ”
വഴിയേ പോയ ശാരദ ചേച്ചി ചോദിച്ചു….

” ഇല്ല ചേച്ചിയെ….
അങ്ങേർക്ക് ഇന്ന് തീരെ വയ്യാ… വയറ്റീന്ന് പോകാന്ന്…
അപ്പൊ നാളെ പോകാം എന്ന് കരുതി….. ”
ഗംഗാധരന് ശരീരം എല്ലാം പൊട്ടി മുറിയായിട്ടുണ്ട്….
അതിനിടയിലാണ് വയറിളക്കവും….
യുറിൻ ബോട്ടിൽ ഇൻഫെക്ഷൻ കാരണം വയ്ലറ്റ് നിറമായിട്ടുണ്ട്….
ഇന്ന് ഹെൽത്തിൽ നിന്നും ആള് വരുന്നത് കൊണ്ട് പോകാൻ പറ്റില്ല….

” പത്തു രൂപ കിട്ടുന്നതും മുടക്കും നാശം….. ”
അയാളെ ബെഡിലേക്ക് തന്നെ കിടത്തി അപ്പച്ചി പറഞ്ഞു…..

അയാൾ വേദനയോടെ ഭാര്യയെ നോക്കി….
ഇല്ല… അവളിൽ ഒരു മനസലിവുമില്ല….
അതയാളിൽ വേദന തീർത്തു…………തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!