Kerala

സ്വർണവില 59,000ത്തിലേക്ക്; പവന് ഇന്ന് 320 രൂപയുടെ വർധനവ്

സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോഡിൽ. 59,000ത്തിനരികെയാണ് സംസ്ഥാനത്തെ സ്വർണവില. ഇന്ന് പവന് 320 രൂപ വർധിച്ച് 58,720 രൂപയിലെത്തി. ഗ്രാമിന് 40 രൂപയാണ് വർധിച്ചത്. 7340 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.

ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് മുന്നേറ്റം കാഴ്ചവെച്ചത്. ഈ മാസത്തിന്റെ തുടക്കത്തിൽ 56,400 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.

ഒക്ടോബർ പത്തിന് 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും എത്തിയിരുന്നു. പിന്നീട് സ്വർണവില ഉയരുന്ന കാഴ്ചയാണ് വിണിയിൽ പ്രകടമായത്.

 

Related Articles

Back to top button