Kerala

കലക്ടറുമായി ഊഷ്മള ബന്ധം: കണ്ണൂർ കലക്ടറുമായി സ്വരച്ചേർച്ചയില്ലെന്ന വാർത്ത തള്ളി റവന്യു മന്ത്രി

റവന്യു മന്ത്രിയും കണ്ണൂർ ജില്ലാ കലക്ടറും തമ്മിൽ സ്വരചേർച്ചയില്ലെന്ന തരത്തിലുള്ള വാർത്തകൾ തള്ളി റവന്യു മന്ത്രി കെ രാജൻ. കലക്ടറുമായി മന്ത്രിക്ക് സ്വരച്ചേർച്ചയില്ലെന്നും അതു മൂലം നാളെ കണ്ണൂരിൽ നടക്കേണ്ടിയിരുന്ന പരിപാടികളിൽ നിന്ന് മന്ത്രി വിട്ടു നിൽക്കാൻ തീരുമാനിച്ചിരിക്കുകയാണെന്നുമുള്ള വാർത്തകൾ വാസ്തവ വിരുദ്ധമാണെന്ന് കെ രാജന്റെ ഓഫീസ് അറിയിച്ചു

ആർഡിഒ മരിച്ച ദിവസം കാലത്തു തന്നെ കണ്ണൂരിലെ പരിപാടികൾ മാറ്റിവെക്കാൻ മന്ത്രി നിർദേശിച്ചിരുന്നു. ചില പരിപാടികൾ മറ്റു ജില്ലകളിലേക്ക് മാറ്റുകയും ചെയ്തു. കലക്ടറുമായി നല്ല ഊഷ്മള ബന്ധമാണ് മന്ത്രിക്ക് ഇപ്പോഴുമുള്ളത് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

എഡിഎം കെ നവീൻ ബാബുവിന്റെ ആത്മഹത്യയിൽ റവന്യു വകുപ്പ് മന്ത്രി കെ രാജന് കണ്ണൂർ കലക്ടറോട് അതൃപ്തി എന്ന തരത്തിൽ വാർത്തകൾ ഉണ്ടായിരുന്നു. ഇതേതുടർന്ന് കലക്ടർ അരുൺ കെ വിജയനൊപ്പം വേദി പങ്കിടാനിരുന്ന 3 പരിപാടികൾ മന്ത്രി റദ്ദാക്കിയെന്നായിരുന്നു റിപ്പോർട്ടുകൾ.

Related Articles

Back to top button