National

50,000 രൂപയില്‍ തുടങ്ങിയ യൂട്യൂബ് ചാനല്‍; ഇന്ന് 100 പേര്‍ക്ക് തൊഴില്‍: 12 കോടി വിറ്റുവരവിലേക്ക്

ലഖ്‌നൗ: അവകാശപ്പെടാന്‍ കാര്യമായി ഒന്നുമില്ലാതെ, വെറും ഒരു സാധാരണ കുടുംബത്തില്‍ ജനിക്കുകയും അഞ്ച് സഹോദരന്‍മാരോടൊപ്പം ഒരു ബെഡ്‌റൂം വീട്ടില്‍ വളരുകയും ചെയ്ത് കോടികളുടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പൊക്കിയ ഒരു മനുഷ്യന്റെ കഠിനപ്രയത്‌നത്തിന്റെ കഥയാണ് ഇപ്പോള്‍ ഉത്തരേന്ത്യയില്‍നിന്നും വരുന്നത്. ഒരു സര്‍ക്കാര്‍ ജോലി അല്ലെങ്കില്‍ സ്വന്തമായ ഒരു ഫാര്‍മസി എന്ന ലക്ഷ്യത്തോടെയാണ് ഉത്തര്‍ പ്രദേശിലെ ബുദൗന്‍ ജില്ലക്കാരനായ അക്രം അഹമ്മദ് മുന്നോട്ടു പോയത്.

വിദേശ രാജ്യങ്ങളില്‍ ജോലി അന്വേഷിച്ച അക്രം ഓസ്‌ട്രേലിയയില്‍ നിന്ന് ഫാര്‍മസിയില്‍ ഡോക്ടറേറ്റ് നേടി. ഈ കാലത്തായിരുന്നു വേറിട്ടൊരു ബിസിനസ് ആശയം അദ്ദേഹം കണ്ടെത്തുന്നത്. തുടക്കത്തില്‍ ഒരു
പുതിയ ഫോണ്‍, വീഡിയോ ഷൂട്ട് ചെയ്യാന്‍ ഒരു ട്രൈപോഡ് എന്നിവയ്ക്കു വേണ്ടി 50,000 രൂപയാണ് മുടക്കിയത്. 2018 മാര്‍ച്ചില്‍ യൂ ട്യൂബ് ചാനലില്‍ ആദ്യ വിഡിയോ അപ്‌ലോഡ് ചെയ്തു. ഓസ്‌ട്രേലിയയില്‍ എങ്ങനെ ഒരു ഫാര്‍മസിസ്റ്റ് ആകാം എന്നതായിരുന്നു അദ്ദേഹത്തിന്റെ ആദ്യ വീഡിയോയുടെ വിഷയം.

ആ യൂട്യൂബ് ചാനലാണ് ഇന്ന് കാണുന്ന അക്കാഡമിക്കലി ഗ്ലോബല്‍ എന്ന എഡ്‌ടെക് പ്ലാറ്റ്‌ഫോമായി രൂപാന്തരപ്പെട്ടത്. ആരോഗ്യ മേഖലയിലെ പ്രഫഷണല്‍സിന് വേണ്ടിയാണ് അദ്ദേഹം സ്ഥാപനം ആരംഭിച്ചത്. വിദേശ രാജ്യങ്ങളില്‍ പ്രാക്ടീസ് ചെയ്യുന്ന ഹെല്‍ത്ത് കെയര്‍ പ്രഫഷണല്‍സിന്റെ ലൈസന്‍സിങ് പരീക്ഷകള്‍, രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ എന്നിവയ്ക്ക് സഹായകമായ പ്ലാറ്റ്‌ഫോമാണിത്. 25 ലൈസന്‍സിങ് എക്്‌സാമുകള്‍, രജിസ്‌ട്രേഷന്‍, വിസ നടപടിക്രമങ്ങള്‍, ഗ്ലോബല്‍ ജോബ് അവസരങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച സേവനങ്ങള്‍ നല്‍കുന്ന അക്രമിന്റെ കമ്പനിക്ക് ഇന്ന് 100 ജീവനക്കാരും ഡെറാഡൂണിലും സിഡ്‌നിയിലും ഓഫീസുകളുമുണ്ട്.

2022ല്‍ ലോഞ്ച് ചെയ്ത ഈ എഡ് ടെക് പ്ലാറ്റ്‌ഫോം, രണ്ട് വര്‍ഷത്തിനകം ഏകദേശം 3,000 ഫാര്‍മസിസ്റ്റ്മാരെയും, എം.ബി.ബി.എസ് ഡോക്ടര്‍മാരെയും, ഫിസിയോ തെറാപ്പിസ്റ്റ്കളെയും, ഡെന്റിസ്റ്റുകളെയും, നഴ്‌സുമാരെയും ട്രെയിന്‍ ചെയ്തിട്ടുണ്ട്. ഇന്ന് ആഗോള തലത്തില്‍ 70 രാജ്യങ്ങളിലായി 3,000 വിദ്യാര്‍ത്ഥികളാണ് അക്കാഡമിക്കലി ഗ്ലോബലിനുള്ളത്.

Related Articles

Back to top button