Kerala

എൻസിപിയിൽ ചേരാൻ 50 കോടി രൂപ വാഗ്ദാനം; തോമസ് കെ തോമസിനെതിരെ കോഴ ആരോപണം

തോമസ് കെ തോമസ് എംഎൽഎക്കെതിരെ കോഴ ആരോപണം. എൻസിപി അജിത് പവാർ പക്ഷത്ത് ചേരാൻ ആന്റണി രാജുവിനും കോവൂർ കുഞ്ഞുമോനും 50 കോടി വീതം വാഗ്ദാനം ചെയ്തുവെന്നാണ് ആരോപണം. പരാതി മുഖ്യമന്ത്രി സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിൽ റിപ്പോർട്ട് ചെയ്തു. തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച ചർച്ചയിലാണ് മുഖ്യമന്ത്രി പരാതിയുടെ കാര്യം പരാമർശിച്ചത്.

ആരോപണം സ്ഥിരീകരിക്കാൻ മുഖ്യമന്ത്രി കോവൂർ കുഞ്ഞുമോനെ വിളിപ്പിച്ചു. കൊട്ടാരക്കര പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ വച്ചാണ് മുഖ്യമന്ത്രി കോവൂരിനെ കണ്ടത്. ആരോപണം മുഖ്യമന്ത്രിക്ക് മുന്നിൽ കോവൂർ നിഷേധിച്ചു. എന്നാൽ ആന്റണി രാജു ആരോപണം മുഖ്യമന്ത്രിയോട് സ്ഥിരീകരിച്ചു. വാർത്ത നിഷേധിക്കുന്നില്ല എന്ന് ആന്റണി രാജു പ്രതികരിച്ചു. താൻ പ്രതികരിക്കേണ്ട സമയമായില്ലെന്നും തന്നെ ബാധിക്കുന്ന കാര്യമല്ല എന്നുമാണ് ആന്റണി രാജുവിന്റെ പക്ഷം.

കോഴ ആരോപണം എൻസിപി നേതൃയോഗവും ചർച്ച ചെയ്തുവെന്നാണ് വിവരം. 19ന് നടന്ന സംസ്ഥാന ഭാരവാഹി യോഗത്തിലാണ് കോഴ ചർച്ച ചെയ്തത്. തോമസ് കെ തോമസ് തന്നെയാണ് വിഷയം ഉന്നയിച്ചത്. അതേസമയം, കോഴ ആരോപണവുമായി ബന്ധപ്പെട്ട് തോമസ് കെ. തോമസ് മുഖ്യമന്ത്രിക്ക് കത്ത് നൽകി. ആരോപണത്തിന്റെ നിജസ്ഥിതി തെളിയിക്കണം എന്ന് ആവശ്യപ്പെട്ടാണ് കത്ത്. ഇന്നലെയാണ് കത്ത് നൽകിയത്. ആരോപണം തോമസ് കെ തോമസ് നിഷേധിച്ചു

 

Related Articles

Back to top button