Sports

വീണ്ടും ‘വാഷിംഗ്‌ടേണ്‍’ വിസ്മയം; രണ്ടാം ഇന്നിംഗ്‌സില്‍ നാല് വിക്കറ്റ്

ഇത്രയും കാലം എവിടേയായിരുന്നുവെന്ന് ആരാധാകർ

പുണെ: ന്യൂസിലാന്‍ഡിനോട് ഇന്ത്യ രണ്ടാം ടെസ്റ്റിലും പരാജയത്തിന്റെ വക്കിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെങ്കിലും ടീമിന്റെ സ്പിന്‍ മാന്ത്രികനായി ഉയരുകയാണ് വാഷിംഗ്ടണ്‍ സുന്ദര്‍. ആദ്യ ഇന്നിംഗ്‌സില്‍ വെറും 59 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ് നേടിയ വാഷിംഗ്ടണ്‍ രണ്ടാം ഇന്നിംഗ്‌സിലും പ്രകടനം മോശമാക്കിയില്ല. ന്യൂസിലാന്‍ഡിനെ അഞ്ചിന് 198 റണ്‍സ് എന്ന നിലയിലെത്തിച്ചതിന്റെ പ്രധാന കാരണക്കാരന്‍ വാഷിംഗ്ടണ്‍ ആണ്. 19 ഓവറില്‍ നാല് വിക്കറ്റ് നേടിയ വാഷിംഗ്ടണ്‍ കേവലം 56 റണ്‍സ് ആണ് വഴങ്ങിയത്. 2.95 മികച്ച ഇക്കണോമിയിലാണ് അദ്ദേഹം പന്തെറിഞ്ഞത്. അശ്വിന്‍ മാത്രമാണ് ഇന്ത്യന്‍ ടീമില്‍ വിക്കറ്റെടുത്ത മറ്റൊരുതാരം.

ടെസ്റ്റില്‍ ഇത്രയും കാലം അവസരങ്ങള്‍ കുറഞ്ഞ വാഷിംഗ്ടണ്‍ സുന്ദറിനെ വാനോളം പുകഴ്ത്തുകയാണ് ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍.

അതേസമയം, വാഷിംഗ്ടണ്ണിനെ അശ്വിനുമായി താരതമ്യം ചെയ്യുന്നതിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍ രംഗത്തെത്തി.

”ഇത്തരം പിച്ചുകളില്‍ വേണ്ടത് കൃത്യവും വേഗത്തില്‍ പന്തെറിയുന്ന സ്പിന്നര്‍മാരേയുമാണ്. ഇവിടെ കുല്‍ദിപ് യാദവിനെ പോലെയുള്ള സ്പിന്നര്‍മാരുടെ ആവശ്യം വരില്ല. സുന്ദറിന് വേഗമുണ്ട്. അവന്‍ മണിക്കൂരറില്‍ 95 കിലോ മീറ്റര്‍ വേഗത്തില്‍ ബൗള്‍ ചെയ്യുന്നു. കൃത്യമായ സ്ഥാനത്ത് പന്ത് പിച്ച് ചെയ്യിക്കാന്‍ അവന് സാധിക്കുന്നുണ്ട്. അത്തരത്തിലുള്ള സ്പിന്നര്‍മാര്‍ ടീമില്‍ ഉണ്ടായിരിക്കണം.” മഞ്ജരേക്കര്‍ പറഞ്ഞു.

അശ്വിനുമായുള്ള താരമത്യത്തെ കുറിച്ച് മഞ്ജരേക്കര്‍ പറയുന്നതിങ്ങനെ… ”ശരിയാണ്, ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഇത്രയും മതിയാവും. എന്നാല്‍ വിദേശസ്പിന്നര്‍മാര്‍ക്ക് ഈ പിച്ചില്‍ നിന്ന് ശരിക്കും പിന്തുണ ലഭിക്കുന്നില്ല. അതിന് കാരണം പിച്ച് നന്നായി ഉപയോഗിക്കുന്നതുകൊണ്ടാണ്. വേരിയേഷനും ഉണ്ടായായിരിക്കും. സുന്ദര്‍ നന്നായി പന്തെറിഞ്ഞുവെങ്കിലും അശ്വിനുമായി താരതമ്യം ചെയ്യാന്‍ മാത്രം ആയിട്ടില്ല. ഇത്തരം താരതമ്യങ്ങള്‍ കുറച്ച് നേരത്തെയാണ്. അശ്വിന്‍ തന്റെ കരിയര്‍ ഉടന്‍ അവസാനിപ്പിക്കുന്നത് താന്‍ കരുതുന്നില്ല. അതുകൊണ്ടുതന്നെ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഇപ്പോള്‍ തന്നെ പകരക്കാരനെ തേടേണ്ട ആവശ്യമില്ല. ” മഞ്ജരേക്കര്‍ പറഞ്ഞുനിര്‍ത്തി.

 

Related Articles

Back to top button