KeralaSports

ഇനി ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍!!!

ഞെട്ടിക്കുന്ന പ്രവചനവുമായി റോബിന്‍ ഉത്തപ്പ

ചെന്നൈ: ടെസ്റ്റ് ക്രിക്കറ്റില്‍ ന്യൂസിലാന്‍ഡിനെതിരെ നാണം കെട്ട തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യന്‍ ടീമിനും ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മക്കുമതെിരെ വ്യാപക വിമര്‍ശനവുമായി ആരാധകര്‍ രംഗത്തെത്തിക്കൊണ്ടിരിക്കെ കഴിഞ്ഞ ദിവസം റോബിന്‍ ഉത്തപ്പ സഞ്ജു സാംസണെ കുറിച്ച് യൂട്യൂബ് വീഡിയോയില്‍ പറഞ്ഞ വാക്കുകള്‍ വൈറലാകുന്നു.

ഇന്ത്യന്‍ ടീമിനായി സമീപകാലത്തു മികച്ച പ്രകടനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് മുന്‍ വെടിക്കെട്ട് ബാറ്റര്‍ റോബിന്‍ ഉത്തപ്പ. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇനി സഞ്ജുവിന്റെ സമയമാണ് വരാനിരിക്കുന്നതെന്നും വൈകാതെ നായകസ്ഥാനത്തും നമുക്കു അദ്ദേഹത്തെ കാണാന്‍ സാധിക്കുമെന്നും ഉത്തപ്പ വ്യക്തമാക്കുന്നു.

ദേശീയ ടീമിനു വേണ്ടി അവസാനം കളിച്ച മല്‍സരത്തില്‍ കിടിലന്‍ സെഞ്ച്വറിയുമായി കേരളാ താരം കസറിയിരുന്നു. ബംഗ്ലാദേശുമായുള്ള ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടി20യിലാണ് സഞ്ജു സെഞ്ച്വറി കണ്ടെത്തിയത്. 47 ബോളില്‍ താരം വാരിക്കൂട്ടിയത് 111 റണ്‍സായിരുന്നു. ഇന്ത്യ വന്‍ മാര്‍ജിനില്‍ ജയിച്ച മല്‍സരത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കിയിരുന്നു. ബംഗ്ലാദേശുമായുള്ള ടി20 മല്‍സരത്തില്‍ തീപ്പൊരി സെഞ്ച്വറി വെറുമൊരു തുടക്കം മാത്രമാണെന്നും സഞ്ജു സാംസണിന്റെ മികച്ച ഇന്നിങ്സുകള്‍ ഇനി വരാനിരിക്കാന്‍ പോവുന്നതേയുള്ളൂവെന്നും റോബിന്‍ ഉത്തപ്പ ചൂണ്ടിക്കാട്ടി.

 

 

Related Articles

Back to top button