Kerala
സിപിഎം ഭൂരിപക്ഷ പ്രീണനം നടത്തുന്നു; അവസരവാദ രാഷ്ട്രീയമെന്ന് സതീശൻ
ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സിപിഎം ഭൂരിപക്ഷ പ്രീണനം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അവസരവാദ രാഷ്ട്രീയമാണ് സിപിഎം സ്ഥിരമായി പയറ്റുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ പ്രീണനമായിരുന്നു. അത് കിട്ടില്ലെന്ന് മനസ്സിലായപ്പോൾ നയം മാറ്റുകയാണ്
സിപിഎമ്മിനെ പിന്തുണച്ചപ്പോൾ ജമാഅത്തെ ഇസ്ലാമി നല്ലവരായിരുന്നു. വോട്ട് കിട്ടില്ലെന്ന് അറിഞ്ഞപ്പോൾ അവർ കുഴപ്പക്കാരായി. മഅദനിക്ക് വേണ്ടി വേദിയിൽ കാത്തിരുന്നയാളാണ് പിണറായി വിജയൻ. ഇപ്പോൾ ഭൂരിപക്ഷ വോട്ട് ലക്ഷ്യമിട്ട് എല്ലാം തിരുത്തുകയാണ്. പിണറായിക്ക് പറയാനുള്ളത് ജയരാജനെ കൊണ്ട് പറയിപ്പിക്കുകയാണെന്നും സതീശൻ പറഞ്ഞു
പൂരം കലങ്ങിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഇപ്പോൾ പറയുന്നത് അന്വേഷണം അട്ടിമറിക്കാനാണ്. പൂരം കലങ്ങിയില്ലെങ്കിൽ പിന്നെന്തിനാണ് അന്വേഷണം പ്രഖ്യാപിച്ചതെന്നും സതീശൻ ചോദിച്ചു.