❤ Fighting Love ❤: ഭാഗം 55
രചന: Rizvana Richu
കത്തിയുമായി നിൽക്കുന്ന ഒരു പെൺ രൂപത്തിന്റെ നിഴൽ ആണെന്ന് ഞാൻ മനസ്സിലാക്കി…
പെട്ടന്ന് ആണ് ഒരു അലർച്ച കേട്ടത്.. ഒന്നിച്ചു പള്ളി പെരുന്നാൾ പൊലെ വെളിച്ചവും വന്നു…
” Happy birthday abi….” എന്നും പറഞ്ഞു എല്ലാം കൂടി അലറി വിളിച്ചു നമ്മളെ അടുത്തേക്ക് വന്ന്.. നമ്മള് ആകെ അന്തം വിട്ട് പണ്ടാരം അടങ്ങി പോയി.. അപ്പോഴാ മുമ്പിൽ കത്തിയും പിടിച്ചു ഇളിച്ചോണ്ട് നിൽക്കുന്ന ആ മാക്രിയെ കണ്ടത്… നമ്മള് ഓളെ നല്ലോണം അങ്ങ് നോക്കി പേടിപ്പിച്ചു.. അല്ല പിന്നാ മനുഷ്യൻ ടെൻഷൻ അടിച്ചു ഒരു വക ആയിക്കണ്… പക്ഷെ ആ മാക്രി അല്ലെ ആള് ഒരു കൂസലും ഇല്ലാതെ നമ്മളെ നോക്കി കൊഞ്ഞനം കുത്തി നിൽപ്പുണ്ട്.. ആരോട് പറയാൻ ആര് കേൾക്കാൻ അല്ലെ ഹിഹിഹി….
ശെരിക്കും നമ്മള് ബിർത്ത്ഡേ കാര്യം മറന്നു പോയത് കൊണ്ടാ അല്ലേൽ ഇവരെ പ്ലാൻ ഒക്കെ പൊളിച്ചു കയ്യിൽ കൊടുത്തേനെ… പിന്നെ ഈ കുരുട്ട് ബുദ്ധിയുടെ ഉടമ എന്തായാലും നമ്മളെ തലതെറിച്ച കെട്ടിയോൾ ആണെന്ന് ഉറപ്പാ.. കൂട്ടിന് എല്ലാ തെണ്ടികളും കൂടിയിട്ടും ഉണ്ട്.. പോരാത്തതിന് ഷിയസും സൈബയും പിന്നെ നമ്മളെ കെട്ടിയൊളെ ഉമ്മയും ഉപ്പയും ലാമിയും ഒക്കെ എത്തീട്ടുണ്ട്… എല്ലാരും നമ്മളെ പറ്റിച്ചു എന്ന രീതിയിൽ നോക്കി ഇളിച്ചോണ്ട് നിൽപ്പുണ്ട്.. നമ്മള് ഇതൊക്കെ എന്ത് എന്ന രീതിയിൽ ഗമയിൽ തന്നെ അങ്ങ് നിന്നു അല്ല പിന്നെ നമ്മളോടാ കളി….
“ഇതെന്താടാ നീ പന്തം കണ്ട പെരുച്ചാഴിയെ പോലെ നിൽക്കുന്നെ.. ഇങ്ങോട്ട് വന്ന് കേക്ക് കട്ട് ചെയ്യടാ…”
നമ്മള് ഇതൊക്കെ ആലോചിച്ചു നിന്നപ്പോൾ ആണ് ഒരു അപശബ്ദം.. നമ്മള് പറഞ്ഞ ആളെ ഒന്ന് നോക്കി വേറെ ആരും അല്ല ആ ഷിയാസ് തെണ്ടി.. ഓന്റെ ഡയലോഗ് കേട്ടപ്പോൾ എല്ലാരും ഇളിക്കാനും തുടങ്ങി… നമ്മള് കെട്ടിയോൾ മാക്രിയും ഇലിക്കുവാ.. നിനക്ക് ഞാൻ കാണിച്ചു താരാടി പിത്തകാളി…
****************
ശെരിക്കും നമ്മക്ക് ഈ ചെക്കന്റെ മോന്ത കണ്ടിട്ട് ചിരി അടക്കാൻ പറ്റുന്നില്ല.. ഹിഹി.. പാവം അന്തം വിട്ട് പോയി.. നമ്മളെ ദഹിപ്പിക്കുന്ന നോട്ടം നോക്കി നിൽക്കുമ്പോൾ ആയിരുന്നു ഷിയാസിന്റെ ഡയലോഗ്.. അത് കേട്ടപ്പോൾ അടക്കി പിടിച്ച ചിരി ഒക്കെ കൂടി പുറത്തേക്കു വന്നു പോയി…
പിന്നെ നമ്മള് ഒന്നും നോകീല നമ്മളെ കയ്യിൽ ഉണ്ടായിരുന്ന കത്തി ആ കൊന്തന്റെ നേർക്ക് നീട്ടി.. എന്തൊക്കെയൊ പിറു പിറുത്തു കൊണ്ട് നമ്മളെ കയ്യിൽ നിന്ന് ആ കത്തിയും വാങ്ങി ചെക്കൻ കേക്ക് വെച്ചിരിക്കുന്ന ഭാഗത്തേക്ക് നടന്നു.. പിന്നാലെ നമ്മളും…
പിന്നെ കേക്ക് കട്ട് ചെയ്യലും ബഹളവും ആയിരുന്നു… ഇതിന്റെ ഒക്കെ ദേഷ്യം നമ്മളെ മുഖത്തു ക്രീം കൊണ്ട് അഭിഷേകം ചെയ്ത് കൊണ്ട് ആ ഹംക്ക് തീർത്ത്.. എന്നെ കാളും കഷ്ടം ആയിരുന്നു ഷിയാസിന്റെ അവസ്ഥ..പാവം ഹിഹിഹി….
അതൊക്കെ കഴിഞ്ഞ് നമ്മള് മുഖം കഴുകാൻ കിച്ചണിലെക്ക് പോയി.. മുഖത്തും ഡ്രെസ്സിലും ഒക്കെ ഉള്ള ക്രീം കഴുകി കളഞ്ഞു തിരിഞ്ഞപ്പോൾ പെട്ടന്ന് നമ്മള് ഞെട്ടിപ്പോയി…
ദേ നിൽക്കുന്നു നമ്മളെ കെട്ടിയോൻ തെണ്ടി…
“ഓഹ് ഇങ്ങള് ആയിരുന്നോ പേടിച്ചു പോയല്ലോ…”
“ഓഹോ നിനക്ക് പേടിയൊക്കെ ഉണ്ടോ..”
“ഹിഹിഹിഹി… എങ്ങനെ ഉണ്ടായിരുന്നു എന്റെ സർപ്രൈസ് പാർട്ടി.. ”
“പിന്നേ….. വളരെ നന്നായിരുന്നു.. ഇത്രയും നന്നായിട്ട് ഒരു പാർട്ടി തന്നതിന് ഒരു സമ്മാനം താരാതിരിക്കുന്നത് മോശല്ലേ.. അതിന് വന്നതാ ഞാൻ.. ചൂടോടെ തന്നില്ലേൽ ഒരു രസം ഉണ്ടാവില്ല….”
പടച്ചോനെ എന്താണാവോ ഈ കൊന്തന്റെ മനസ്സിൽ… നമ്മള് അത് ചിന്തിച്ചു മെല്ലെ അവിടെ നിന്ന് മുങ്ങാൻ നോക്കിയതും ആ ഹക്ക് നമ്മളെ കൈപിടിച്ച് തിരിച്ചു പിന്നിലേക്ക് മടക്കി ഓന്റെ അടുത്തേക്ക് ചെർത്ത് നിർത്തി…
“ആ പടച്ചോനെ നമ്മളെ കൈ… പ്ലീസ് അബി ഒന്നു വിട് എനിക്ക് കൈ വേദനിച്ചിട്ട് വയ്യാ…”
“വേദനിക്കണം അതിന് വേണ്ടി തന്നെ ആണല്ലോ ചെയ്യുന്നത്… ഓളെ ഒരു പ്ലാൻ.. മനുഷ്യന്റെ നല്ല ജീവൻ അങ്ങ് പോയി നിനക്ക് എന്തേലും പറ്റിയോ എന്ന് ഒർത്ത്.. നിനക്ക് ഇത്തിരി കൂടുന്നുണ്ട്.. ഇന്നത്തോടെ അത് മാറ്റി തരാട്ടോ പിത്തകാളി… ”
പടച്ചോനെ ഈ ചെക്കൻ പിടി വിടുന്ന ലക്ഷണം ഒന്നും ഇല്ലാ.. നമ്മക്ക് ആണേൽ കണ്ണീന്ന് പൊന്നീച്ച പറക്കുന്നുണ്ട്… പിന്നെ ഒന്നും നോക്കിയില്ല കോന്തന്റെ കാലിൽ നോക്കി ഒരൊറ്റ ചവിട്ട് അങ്ങ് വെച്ച് കൊടുത്തു… അല്ല പിന്നെ നമ്മളോടാ കളി..
ചവിട്ട് കിട്ടിയപ്പോൾ ചെക്കൻ കാലും പിടിച്ചോണ്ട് അവിടെ നിന്ന് തുള്ളാൻ തുടങ്ങി..
“എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും.. ഇങ്ങള് അല്ലെ ആ പെൺപിള്ളേരോട് കൊഞ്ചാൻ പോയത്.. കൂടെ നിന്ന് സെൽഫി എടുക്കലും എന്തൊക്കെ ആയിരുന്നു.. എനിക്ക് അത് ഒട്ടും പിടിച്ചില്ല അത് കൊണ്ട് തന്നെയാ നമ്മള് ഇത്തിരി ടെൻഷൻ അടിപ്പിച്ചേ.. ”
എന്നും പരഞ്ഞു ഒനെ നോക്കി കൊഞ്ഞനം കുത്തി നമ്മള് അവിടെ നിന്ന് പോവാൻ പോയതും ആ തെണ്ടി വീണ്ടും നമ്മളെ കൈപിടിച്ച് വലിച്ചു അരയിലൂടെ കൈ ഇട്ട് നമ്മളെ ഒന്റെ അടുത്തേക്ക് ചെർത്ത് നിർത്തി…
നമ്മള് ഒന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ഒരു കള്ള ചിരിയോടെ ഹംക്ക് നമ്മളെ തന്നെ നോക്കി നിൽപ്പുണ്ട്..
പടച്ചോനെ ഈ ഹംക്ക് ചിരിക്കുമ്പോൾ ഒടുക്കത്തെ ഗ്ലാമർ ആണ്.. നമ്മളും എല്ലാം മറന്നു ഒരു നിമിഷം ഒന്റെ കണ്ണിലേക്ക് നോക്കി നിന്ന് പോയി…
“അല്ല മോനെ എന്താ ഉദ്ദേശം.. ഇത് റൂം അല്ല കിച്ചൺ ആണ്.. ആരെലും വരും വിടുന്നുണ്ടോ ഇങ്ങള്…”
“അതിനിപ്പോ എന്താ നീ എന്റെ കെട്ടിയോൾ അല്ലെ… ”
“ആണോ.. അത് ഞാൻ അറിയില്ലെനു… അവർ ഒക്കെ തിരക്കുന്നുണ്ടവും ഞാൻ പോവുവാ… ” നമ്മള് അതും പറഞ്ഞു ആ ഹംക്കിന്റെ കഴിയിൽ നിന്ന് ഊരി പോവാൻ നോക്കി എങ്കിലും നൊ രക്ഷ ചെക്കൻ അമ്മാതിരി പിടുത്തം ആണ് പിടിച്ചിട്ടുള്ളത്…
“ഒന്ന് വിട് ചെക്കാ… ആരേലും വരും…”
“അല്ല പെണ്ണെ.. ബർത്ഡേ ആയിട്ട് ഗിഫ്റ്റ് ഒന്നും കിട്ടീല.. അത് ആദ്യം താ എന്നിട്ട് വിടാം..”
എന്നും പറഞ്ഞൂ ഒരു കള്ള ചിരിയും ചിരിച്ചു കോന്തൻ ഒന്റെ മുഖം നമ്മളെ മുഖത്തിന്റെ അടുത്തേക്ക് കൊണ്ട് വന്നു…
” അയ്യടാ എന്താ ഒരു പൂതി.. ഒന്ന് മാറിക്കെ..”
“എന്ത് കയ്യടാ… തരാതെ വിടൂല മോളെ…”
” അയ്യേ ഇവിടെ വെച്ചോ.. ”
” അതിനെന്താ ആരും കാണാൻ പോവുന്നില്ല.. ആരേലും വരുന്നതിന് മുന്നേ താ പെണ്ണെ…”
“തരാം ഇവിടെ വെച്ച് അല്ല റൂമിൽ വെച്ച് തരാം..”
” നിന്റെ അടവൊക്കെ എനിക്ക് അറിയാം മോളെ അതൊന്നും ഇനി നടക്കൂല നീ പറ്റിക്കും..”
“ഇല്ല പറ്റിക്കില്ല… “
“സമയം കൂടുംതോറും ഡിമാന്റ് കൂടുംട്ടോ.. അപ്പൊ പിന്നെ ഈ ഗിഫ്റ്റിൽ ഒന്നും ഒതുങ്ങൂല..”
“സമ്മതിച്ചു.. ഇപ്പൊ ഇങ്ങള് പിടി വിട്…”
“ഹമ്മ്മ്……”
അത് പറഞ്ഞപ്പോ കോന്തൻ മെല്ലെ പിടിവിട്ടു.. എന്നിട്ട് നമ്മളെ നോക്കി ഒന്ന് സൈറ്റ് അടിച്ചു കാണിച്ചു അബി അവിടെ നിന്ന് പോവാൻ പോയപ്പോൾ ആണ്.. അവനോട് പറയണം എന്ന് കരുതി മനസ്സിൽ വെച്ച ഒരു കാര്യം ഓർമ്മ വന്നത്…
“അബി….”
നമ്മള് വിളിച്ചപ്പോൾ അവൻ അവിടെ നിന്നു.. എന്നിട്ട് തിരിഞ്ഞ് എന്നെ നോക്കി എന്താണ് എന്ന രീതിയിൽ നോക്കി… പിന്നെ നമ്മള് ഓന്റെ അടുത്തേക്ക് പോയി നിന്നു…
“എന്തേയ്… എന്തോ പറയാൻ ഉണ്ടല്ലോ എന്റെ വായാടി മറിയത്തിന്… “
” ഉണ്ട്… എനിക്ക് ഒരു കാര്യം പറയാനുണ്ട്..”
” എന്തിനാ മടിച്ചു നിൽക്കുന്നെ.. പറഞ്ഞോ ..”
“അത്.. അത് പിന്നെ…” നമ്മള് നിന്ന് പരുങ്ങിയപ്പോൾ അബി നമ്മളെ ഷോള്ഡറിൽ കൈ വെച്ച് എന്നോട് ചേർന്ന് നിന്നു..
“നിന്ന് പരുങ്ങാതെ പറ പെണ്ണെ…”
“അത് അബി…”
” കെട്ടിയോളും കെട്ടിയോനും ഇവിടെ നിന്ന് കിന്നരിക്കുവാണോ.. അവിടെ എല്ലാരും അന്വേഷിക്കുന്നുണ്ട്.. ”
നമ്മള് പറയാൻ തുടങ്ങിയപ്പോൾ ആണ് ഷഹീ ഈ ഡയലോഗും പറഞ്ഞു അങ്ങോട്ട് വന്നത്..
അപ്പോ തന്നെ നമ്മളെ ഷോൾഡറിൽ വെച്ച കൈ മാറ്റി ആ കൊന്തൻ ഓനെ നോക്കി ഇളിക്കാൻ തുടങ്ങി…
ഈ ഹംക്ക് ഇത് എവിടുന്ന് വന്ന്… നമ്മള് നിന്ന് പിറു പിറുക്കുമ്പോഴേക്ക് ആ കോന്തൻ ഷഹീടെ കൂടെ സ്ഥലം വിട്ടു…
പിന്നെ നമ്മള് എന്തിനാ ഇവിടെ നിൽക്കുന്നത്.. അതോണ്ട് നമ്മളും ഹാളിലേക്ക് പോയി…
എല്ലാരും നമ്മളെ കെട്ടിയോന് ഗിഫ്റ്റ് കൊടുക്കുന്ന തിരക്കിൽ ആണ്.. അപ്പൊഴാ നമ്മള് ഉമ്മാനെ ശ്രദ്ധിച്ചത്.. കയ്യിൽ ഒരു ബോക്സും ആയി നിൽക്കുന്നു.. ആരും കാണാതിരിക്കാൻ പിന്നിൽ ഒളിപ്പിച്ചു വെച്ചിട്ടുണ്ട്… കുറെ വർഷങ്ങൾ ആയി അബിയുടെ ഓരോ പിറന്നാളിനും ഗിഫ്റ്റ് കൊടുക്കാൻ വേണ്ടി നിൽക്കുന്നു.. അവൻ മൈൻഡ് ചെയ്യാതെ നിൽക്കുമ്പോൾ ആരും കാണാതെ കണ്ണീരോടെ അത് തിരികെ കൊണ്ട് പോവും.. ഉമ്മാമയാണ് എന്നോട് ഇന്ന് ഈ കാര്യങ്ങൾ ഒക്കെ പറഞ്ഞു തന്നത്.. അപ്പൊ മുതലേ വിചാരിച്ചത് ആണ് അബിയോട് ഇതിനെ പറ്റി സംസരിക്കണം എന്ന്.. നമ്മള് അത് പറയാൻ പോയപ്പോൾ ആണല്ലോ ആ ഹംക്ക് ഷഹീ കേറി വന്നത്… എന്തായാലും ഇന്നത്തോടെ ഇതിന് ഒരു പരിഹാരം കണ്ടേ പറ്റു.. ഇനിയും ഉമ്മയുടെ സങ്കടം കാണാതിരിക്കാൻ വയ്യ…
എല്ലാരും ഗിഫ്റ്റ് കൊടുത്ത ശേഷം ഉമ്മ അബിയുടെ അടുത്തേക്ക് മെല്ലെ നടന്നു പോവുന്നുണ്ട്.. നമ്മള് ഇതൊക്കെ ശ്രദ്ധിച്ചു നിൽപ്പുണ്ട്..
അടുത്ത് എത്താനായതും ഉമ്മ പെട്ടന്ന് അവിടെ നിന്നു.. എന്നിട്ട് അബിയോട് ഒന്നും പറയാതെ ആ ഗിഫ്റ്റ് അവിടെ ഉള്ള ഒരു ടേബിളിൽ വെച്ചിട്ട് തിരിച്ചു പോയി…
ഉമ്മ ഇതെന്താ ഒന്നും പറയാതെ അവിടെ നിന്ന് പോയത്… നമ്മള് ഉമ്മാന്റെ പിന്നാലെ ചെന്നു…
“ഉമ്മ….”
നമ്മള് വിളിച്ചപ്പോൾ ഉമ്മ അവിടെ നിന്നു.. എന്നിട്ട് പതിയെ തിരിഞ്ഞു നിന്ന് നിറ കണ്ണുകളിലൂടെ എന്നെ നോക്കി… പക്ഷെ അപ്പോഴും സങ്കടം മറച്ചു പിടിക്കാൻ മുഖത്തു ഒരു പുഞ്ചിരി വരുത്തിയിട്ടുണ്ട്…
“ഉമ്മ എന്താ ആ ഗിഫ്റ്റ് അബിയുടെ കയ്യിൽ കൊടുക്കാതെ അവിടെ വെച്ചിട്ട് പോയത്…”
“കുറെ വർഷം ആയി അവന്റെ പിറന്നാളിന് ആ ഗിഫ്റ്റും ആയി ഞാൻ അവന്റെ അടുത്തേക്ക് പോവുന്നു.. പക്ഷെ എപ്പൊഴും അവൻ അത് വാങ്ങാതെ തിരിഞ്ഞു നടക്കും.. ഇനിയും അവൻ അങ്ങനെ അല്ലെ ചെയ്യുക.. ഞാൻ കൊടുത്താൽ അത് അവൻ വാങ്ങില്ല.. പകരം അത് അവൻ കാണുമ്പോൾ ആരെങ്കിലും കൊടുത്ത ഗിഫ്റ്റ് ആണെന്ന് കരുതി തുറന്നു നോക്കും.. മത്രം അല്ല.. ആ ഗിഫ്റ്റ് അവനു അത്രയും വേണ്ടപ്പെട്ടത് ആവുകയും ചെയ്യും.. ഇനി ഉള്ള കാലം അവൻ അത് സൂക്ഷിച്ചു വെക്കുകയും ചെയ്യും… എന്നോട് അവന് വെറുപ്പാണ് മോളെ.. അവൻ എന്നെ സ്നേഹിക്കും എന്ന സ്വപ്നം നടക്കില്ല.. ആ ഭാഗ്യം ഈ ഉമ്മാക്ക് ഇല്ലാ…”
അതും പറഞ്ഞു ഉമ്മ എന്റെ മുന്നിൽ നിന്ന് പൊട്ടിക്കരഞ്ഞപ്പോൾ ഒരു നിമിഷം നമ്മള് പോലും തകർന്നു പോയി.. എങ്ങനെ പറഞ്‍ ഉമ്മയെ ആശ്വസിപ്പിക്കും എന്ന് പൊലും അറിയാതെ നമ്മളും നിന്ന് പോയി.. ഉമ്മയൊട് ഒന്നും പറയാതെ നമ്മള് ഹാളിലേക്ക് തന്നെ പോയി…
ഷിയാസിനോടും സൈബയോടും എന്തൊ പറഞ്ഞു ചിരിച്ചോണ്ട് നിൽക്കുകയാണ് അബി ഞാൻ അവന്റെ അടുത്തേക്ക് ചെന്നു.. എന്നെ കണ്ടതും ഷിയാസ് കണ്ണ് കൊണ്ട് ആക്ഷൻ കാണിച്ചു എന്നെ കാട്ടി കൊടുത്തു.. അപ്പൊ ആ കോന്തൻ തിരിഞ്ഞു നമ്മളെ നെർക്ക് നിന്നു…
“ആഹ നീ എവിടെക്കാ മുങ്ങിയെ.. എല്ലാരും എനിക്ക് ഗിഫ്റ്റ് തന്നപ്പോൾ എന്റെ പ്രിയ ഭാര്യ ഒന്നും തന്നില്ലാലോ.. സ്പെഷ്യൽ ആയിട്ട് ഒന്നും തരുന്നില്ലെ കെട്ടിയോളെ…”
“അതിനു ഈ ഭാര്യ മാർക്ക് ഗിഫ്റ്റ് വാങ്ങാനെ അറിയൂ മോനെ… കൊടുക്കാൻ അറിയില്ല.. ദേ നിൽക്കുന്നു ഒരെണ്ണം…”
ഷിയാസ് ഇളിച്ചോണ്ട് സെബയെ ചൂണ്ടി കാണിച്ചു പറഞ്ഞു.. അതിനു മറുപടി ആയി ഓള് നല്ല നുള്ളും കൊടുത്തു..
അപ്പൊഴും ആ കോന്തൻ ഇളിച്ചോണ്ട് നമ്മളെ തന്നെ നോക്കി നിൽപ്പുണ്ട്…”
“എന്തെ വായാടി മരിയം ഗിഫ്റ്റ് ഒന്നും കരുതി വെച്ചിട്ടില്ല…”
ഒന്റെ ആ ചോദ്യത്തിന് ഉറച്ച ശബ്ദത്തിൽ തന്നെ നമ്മള് മറുപടി കൊടുത്തു…
“ഉണ്ട്……”
എന്നും പറഞ്ഞു ഉമ്മ അവിടെ ടേബിളിൽ വെച്ചിട്ട് പോയ ഗിഫ്റ്റിലേക്ക് നോക്കി..
മറുപടി ഇത്തിരി ശബ്ദത്തിൽ ആയത് കൊണ്ട് എല്ലാവരുടെയും നോട്ടം എന്നിലെക്ക് തിരിഞ്ഞു…
എന്റെ നോട്ടം ആ ഗിഫ്റ്റിലേക് ആയത് കൊണ്ടാവും ഞാൻ നൊക്കുന്ന ഭാഗത്തേക്ക് അബിയുടെ നോട്ടവും പതിഞ്ഞത്………….കാത്തിരിക്കൂ………