Kerala

മത്സര ചിത്രം തെളിഞ്ഞു; സരിന് ചിഹ്നം സ്റ്റെതസ്‌കോപ്

പാലക്കാട് പത്തും ചേലക്കരയില്‍ ആറും സ്ഥാനാര്‍ഥികള്‍

പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചു. ഇതോടെ മത്സര ചിത്രം വ്യക്തമാക്കി. പാലക്കാട് സി പി എം ടിക്കറ്റില്‍ സ്വതന്ത്രനായി മത്സരിക്കുന്ന പി സരിന് സ്റ്റെതസ്‌കോപ് ചിഹ്നമായി ലഭിച്ചു. എം ബി ബി എസ് ഡോക്ടറായ സരിന് അനിയോജ്യമായ ചിഹ്നമാണ് ലഭിച്ചത്. മണ്ഡലത്തില്‍ പത്ത് സ്ഥാനാര്‍ഥികളാണുള്ളത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ രാഹുല്‍ മാങ്കൂട്ടത്തിന് അപര ഭീഷണയുണ്ട്. ആര്‍ രാഹുല്‍ എന്ന പേരില്‍ രണ്ട് പേര്‍ മത്സര രംഗത്തുണ്ട്. ബി ജെ പി സ്ഥാനാര്‍ഥി സി കൃഷ്ണകുമാറും മാങ്കൂട്ടത്തിലും പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ മത്സരിക്കും.

ആവശ്യപ്പെട്ടത് ഓട്ടോറിക്ഷ; കിട്ടിയത് സ്‌റ്റെതസ്‌കോപ്പ്

കോണ്‍ഗ്രസ് വിട്ട് സി പി എമ്മിലേക്ക് ചേക്കേറിയ സരിന് ആവശ്യപ്പെട്ട ചിഹ്നം ഓട്ടോറിക്ഷയായിരുന്നു. എന്നാല്‍, ഇതേ ആവശ്യം മറ്റ് മൂന്ന് സ്ഥാനാര്‍ഥികള്‍ ആവശ്യപ്പെട്ടതോടെയാണ് സ്‌റ്റെതസ്‌കോപ്പ് തിരഞ്ഞെടുത്തത്. സിവില്‍ സര്‍വീസ് ഉപേക്ഷിച്ച് പൊതുപ്രവര്‍ത്തനത്തിലേക്കെത്തിയ ഡോ. പി സരിന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്ന് 2007ല്‍ എംബിബിഎസ് പാസായിരുന്നു.

ചേലക്കരയില്‍ ആറ് സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. ചേലക്കരയില്‍ ഡിഎംകെ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥി എന്‍ കെ സുധീറിന് ഓട്ടോറിക്ഷ ചിഹ്നമാണ് അനുവദിച്ചത്. വയനാട്ടില്‍ 16 പേരാണ് മത്സരിക്കുന്നത്. മണ്ഡലത്തില്‍ ആരും പത്രിക പിന്‍വലിച്ചിട്ടില്ല.

Related Articles

Back to top button