120 കി.മീ. റേഞ്ച് ഫുള്‍ ചാര്‍ജിന് അര മണിക്കൂര്‍ മാത്രം; കിടിലന്‍ ഇലക്ട്രിക് സ്‌കൂട്ടറുമായി ഇമോബി
ബംഗളൂരു: ഇവി വാഹനങ്ങളുടെ പ്രത്യേകിച്ചും ഇരുചക്ര വാഹന വിപണിയില്‍ നിറഞ്ഞു നില്‍ക്കുന്ന കമ്പനികളാണ് ബജാജും ടിവിഎസും ഹീറോയും ഒലയുമെല്ലാം. രാജ്യം ഇന്ന് സാക്ഷിയാവുന്നത് വൈദ്യുത വാഹനങ്ങളുടെ നിശബ്ദ വിപ്ലവത്തിനാണ്. ഇതിനിടയിലേക്ക് ധാരാളം സ്റ്റാര്‍ട്ടപ്പുകളും ഇരുചക്ര വാഹനങ്ങളുമായി കയറിവന്ന് ഗോളടിക്കുന്നതും തുടരുകയാണ്.
്അത്തരത്തില്‍ ഒരു അതിഥിയാണ് നഗര ഗതാഗതത്തെ പുനര്‍നിര്‍വചിക്കാന്‍ ലക്ഷ്യമിട്ട് എത്തിയിരിക്കുന്ന സ്റ്റാര്‍ട്ടപ്പായ ഇമോബി മാനുഫാക്ചറിംഗ് പ്രൈവറ്റ് ലിമിറ്റഡ്. ബംഗളൂരു ആസ്ഥാനമായുള്ള ഈ കമ്പനി എകെഎക്‌സ് കമ്മ്യൂട്ടര്‍ എന്ന പുതിയ ഇലക്ട്രിക് ഇരുചക്ര വാഹനം പുറത്തിറക്കിയിരിക്കുന്നതാണ് വാര്‍ത്തായവുന്നത്. ലാസ്റ്റ് മൈല്‍ ഡെലിവറി ആവശ്യങ്ങള്‍ക്കായി പുതിയൊരു വൈദ്യുത വാഹനം തേടുന്നവരെയാണ് എകെഎക്‌സ് എല്‍എസ് മോഡലിലൂടെ കമ്പനി പ്രധാനമായും ഉന്നംവെക്കുന്നത്.
ഫാസ്റ്റ് ചാര്‍ജിംഗും ഡ്യുവല്‍-യൂസ് ബാറ്ററി പായ്ക്കുകളുമാണ് ഇവിയില്‍ ഒരുക്കിയിരിക്കുന്നത്. വെറും 30 മിനിറ്റിനുള്ളില്‍ റീചാര്‍ജ് ചെയ്യുന്ന അതിവേഗ ചാര്‍ജിംഗ് ബാറ്ററി സംവിധാനമാണ് ഇതിന്റെ ഹൈലൈറ്റ്. പുത്തന്‍ ഇവി ഡെവറി ചെയ്യുന്ന തൊഴിലാളികളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുകയും ഇന്ത്യയുടെ സുസ്ഥിര ലക്ഷ്യങ്ങള്‍ക്ക് സംഭാവന നല്‍കുകയും ചെയ്യുന്നുവെന്നും ബ്രാന്‍ഡ് അവകാശപ്പെടുന്നു. ഒരു ലിഥിയം അയോണ്‍ ബാറ്ററി പായ്ക്കുമായാണ് എകെഎക്‌സ് വിപണിയില്‍ എത്തിയിരിക്കുന്നത്. എല്‍എഫ്പി കെമിസ്ട്രി വിത്ത് 1.5 കെഡബ്ലിയുഎച്ച്, എന്‍എംസി കെമിസ്ട്രി വിത്ത് 2.3 കെഡബ്ലിയുഎച്ച് എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ വാഹനം ലഭ്യമാണ്.
എകെഎക്‌സ് ഇലക്ട്രിക് ടൂവീലറിന്റെ എല്‍എഫ്പി വേരിയന്റ് ഒറ്റ ചാര്‍ജില്‍ 75 കിലോമീറ്റര്‍ വരെ റേഞ്ച് വാഗ്ദാനം ചെയ്യും. അതേസമയം എന്‍എംസി വേരിയന്റ് പരമാവധി 120 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.