റഷ്യക്കുമേല്‍ ഉപരോധം; യൂറോപ്പിന് ഏറ്റവും കൂടുതല്‍ എണ്ണ വില്‍ക്കുന്ന രാജ്യമെന്ന പദവി ഇന്ത്യക്ക് സ്വന്തം
ന്യൂഡല്‍ഹി: റഷ്യക്കെതിരേ പാശ്ചാത്യ രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചത് ഇന്ത്യക്ക് വന്‍ നേട്ടമായി. റഷ്യയില്‍നിന്നും യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള എണ്ണ ഇറക്കുമതിക്കും ഉപരോധം ബാധകമായതിനാല്‍ ഇന്ത്യയാണ് യൂറോപ്പിന് ഇപ്പോള്‍ എണ്ണ എത്തിക്കുന്നത്.
ഉപരോധം കൂടുതല്‍ ശക്തമാക്കിയതോടെ ഇന്ത്യയില്‍ നിന്ന് സംസ്‌കരിച്ച ഇന്ധനം വാങ്ങുന്നതിന്റെ അളവ് യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങള്‍ കൂട്ടിയിരിക്കുകയാണ്. ഇതോടെ പ്രതിദിനം 3.6 ലക്ഷം ബാരല്‍ എണ്ണയാണ് ഇന്ത്യയില്‍ നിന്ന് യൂറോപ്യന്‍ വന്‍കരയിലെത്തുന്നത്. യൂറോപ്പ്യന്‍ യൂണിയന് ഏറ്റവും കൂടുതല്‍ എണ്ണ വില്‍ക്കുന്ന രാജ്യം എന്ന റെക്കോര്‍ഡ് ഇന്ത്യക്ക് സ്വന്തമായിരിക്കുകയാണ്. സൗദി അറേബ്യയില്‍ നിന്നാണ് ഇന്ത്യ ആ റെക്കോര്‍ഡ് കൈപ്പിടിയിലൊതുക്കിയിരിക്കുന്നത്.
റഷ്യയില്‍നിന്നും എണ്ണ വാങ്ങുന്നതിന് ഉപരോധം ഏര്‍പ്പെടുത്തിയ യൂറോപ്യന്‍ രാജ്യങ്ങള്‍ അതെ എണ്ണ ഇന്ത്യയില്‍ എത്തി സംസ്‌കരിച്ചതിനു ശേഷം ഉപയോഗിക്കുന്നതിന് ഉപരോധം ബാധകമാകില്ലെന്നതാണ് ഇന്ത്യക്ക് നേട്ടമായിരിക്കുന്നത്. യൂറോപ്പ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്ക് മാത്രമല്ല, അമേരിക്കയിലെ വന്‍കിട സ്ഥാപനങ്ങളും ഇപ്പോള്‍ ഇന്ത്യയില്‍ സംസ്‌കരിച്ച് ഇന്ത്യ കയറ്റിയയക്കുന്ന റഷ്യന്‍ എണ്ണയാണ് കൊണ്ടുപോകുന്നത്. റഷ്യയില്‍ നിന്നുള്ള ഇന്ധനത്തിന്റെ ലഭ്യത നിന്നതോടെ കഷ്ടപ്പെടുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് വലിയ അനുഗ്രഹമായിരിക്കുകയാണ് ഇന്ത്യയുടെ എണ്ണക്കയറ്റുമതി.
റഷ്യ യുക്രൈന്‍ യുദ്ധം ആരംഭിക്കുന്നതിന് മുന്‍പ് പ്രതിദിനം ഒന്നര ലക്ഷം ബാരല്‍ സംസ്‌കരിച്ച ഇന്ധനമാണ് ഇന്ത്യന്‍ കമ്പനികളില്‍ നിന്ന് റഷ്യ വാങ്ങിയിരുന്നത്. എന്നാല്‍ യൂറോപ്യന്‍ യൂണിയന്‍ റഷ്യക്ക് മേലെ ഉപരോധം തീര്‍ത്തതോടെ ഇത് പ്രതിദിനം 2 ലക്ഷം ബാരലായി വര്‍ദ്ധിച്ചു. റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് ക്രൂഡ് ഓയില്‍ വാങ്ങി ഇത് സംസ്‌കരിച്ച് യൂറോപ്പ്യന്‍ യൂണിയന് ഇന്ത്യ വില്‍ക്കുകയാണ് ചെയ്യുന്നത്. യുദ്ധം വന്നതോടെ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ക്രൂഡ് ഓയല്‍ സംസ്്കരിച്ച് കയറ്റിയയക്കുന്ന കമ്പനികള്‍ക്ക് ശുക്രദശായാണ്.