Kerala

ട്രാക്കിലാണ് കെ റെയിൽ; സാങ്കേതിക -പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിച്ചാൽ അനുമതിയെന്ന് കേന്ദ്ര റെയിൽവേ മന്ത്രി: ശബരി പാതയ്ക്കും പച്ചക്കൊടി

തൃശൂർ: സംസ്ഥാന സർക്കാരിന്റെ സിൽവർ ലെെൻ പദ്ധതിയെ(കെ റെയിൽ) പിന്തുണച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. തടസ്സങ്ങൾ പരിഹരിച്ച് പുതിയ റിപ്പോർട്ട് സമർപ്പിച്ചാൽ പദ്ധതി നടപ്പാക്കാൻ റെയിൽവേ തയ്യാറാണെന്ന് അദ്ദേ​ഹം പറഞ്ഞു. പദ്ധതി നടപ്പാക്കുന്നതിൽ സാങ്കേതികവും പാരിസ്ഥിതികവുമായ പ്രശ്നങ്ങളുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ശബരി റെയിൽപ്പാത കേന്ദ്രസർക്കാർ യാഥാർഥ്യമാക്കുമെന്നും കേന്ദ്ര റെയിൽവേ മന്ത്രി കൂട്ടിച്ചേർത്തു. തൃശൂർ റെയിൽവേ സ്റ്റേഷൻ സന്ദർശിക്കവേയാണ് കേന്ദ്ര റെയിൽവേ മന്ത്രിയുടെ പ്രതികരണം.

ഡൽഹിയിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കെ- റെയിൽ നടപ്പാക്കുന്നതിൽ സാങ്കേതിക- പാരിസ്ഥിതിക തടസ്സങ്ങളെ കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രസർക്കാർ ഫെഡറൽ വ്യവസ്ഥകളോടാണ് കേന്ദ്രസർക്കാരിന് താത്പര്യം. സംസ്ഥാന സർക്കാരുമായി ചേർന്ന് പ്രവർത്തിക്കാൻ എൻഡിഎ സർക്കാർ ആ​ഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബെം​ഗളൂരു മുതൽ ഷൊർണൂർ വരെ നാല് വരി പാത നിർമ്മിക്കും. അതിനുള്ള സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. എറണാകുളം – കോട്ടയം- തിരുവനന്തപുരം വഴി മൂന്ന് ലെെനുകൾ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരി റെയിൽപാത യാഥാർത്ഥ്യമാക്കുന്നതിൽ സംസ്ഥാന സർക്കാർ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

https://x.com/AshwiniVaishnaw/status/1853041894646825201

25 വർഷമായുള്ള ശബരി ‌റെയിൽ എന്ന സ്വപ്നത്തിനാണ് കേന്ദ്ര സർക്കാർ പച്ചക്കൊടി വീശിയിരിക്കുന്നത്. മഹാരാഷ്ട്രയിൽ റെയിൽവേയും സർക്കാരും തമ്മിലുണ്ടാക്കിയ കരാറിന് സമാമായിട്ടായിരിക്കും ശബരി റെയിൽ കരാർ. ഈ കരാറിനെ അടിസ്ഥാനമാക്കിയായിരിക്കും ശബരി റെയിൽ പൂർത്തികരിക്കുകയെന്നും അദ്ദേഹം അറിയിച്ചു.

സിൽവർ ലെെൻ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനമെന്ന് മുഖ്യമന്ത്രി നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു. പദ്ധതിക്കെതിരെ പ്രതിപക്ഷ സംഘടനകൾ ഉൾപ്പെടെ സമരവുമായി രം​ഗത്തെത്തിയിരുന്നു. പദ്ധതി വെെകാൻ കാരണം കേന്ദ്രസർക്കാരിന്റെ അനുമതി ലഭിക്കാത്തത് മൂലമാണെന്നും സർക്കാർ പറയുന്നു. കെ റെയിൽ ഇനി വരില്ലെന്നും പദ്ധതി മുടക്കിയത് ബിജെപി സംസ്ഥാന നേതൃത്വമാണെന്നും സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഈ വർഷം ആദ്യം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കെ-റെയിൽ പദ്ധതിയെ അനുകൂലിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രംഗത്തെത്തിയിരിക്കുന്നത്. കെ റെയിൽ, ശബരി റെയിൽ വിഷയങ്ങളിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായല്ല കേന്ദ്രമന്ത്രിയുടെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്.

കാസർകോട് മുതൽ തിരുവനന്തപുരം വരെ 11 ജില്ലകളിലൂടെ വെറും നാല് മണിക്കൂറിൽ യാത്ര സാധ്യമാകുക എന്നതായിരുന്നു സിൽവർ ലെെനിലൂടെ ‌സംസ്ഥാന സർക്കാർ ലക്ഷ്യം വച്ചത്. പ​ദ്ധതി നടപ്പാക്കുന്നതിന് വേണ്ടി കേന്ദ്രാനുമതി തേടി ഡിപിആർ സമർപ്പിച്ചിട്ട് നാലു വർഷം കഴിഞ്ഞിട്ടും പദ്ധതി കടലാസിൽ ഒതുങ്ങി. 2020 ജൂൺ 17-നാണ് കേന്ദ്രസർക്കാരിന് ഡിപിആർ (Detailed Project Report) സമർപ്പിച്ചത്.

Related Articles

Back to top button