Novel

പൗർണമി തിങ്കൾ: ഭാഗം 6

രചന: മിത്ര വിന്ദ

പെട്ടെന്ന് ഉള്ള അലോഷിയുടെ ആ പറച്ചില് കേട്ടതും പൗർണമിയ്ക്കു വല്ലാത്ത വിഷമം തോന്നി.

കാത്തു, വണ്ടി നിറുത്തുമോ, ഞാൻ ബസിൽ വന്നോളാം.

ഒന്നു പോ പെണ്ണേ, ഇച്ചായനെന്തോ പറഞ്ഞുന്ന് കരുതി, നിനക്ക് ഇതു എന്തിന്റെ കേടാണ്..

എന്തിനാ വെറുതെ എന്റെ മെക്കിട്ട് കേറാൻ വരുന്നേ, അതിനു ഞാനൊന്നും പറഞ്ഞില്ലാലോ കാത്തു.
പൗർണമി ശബ്ദം താഴ്ത്തി പറഞ്ഞു.

കാത്തു തന്റെ അരികിലുരുന്ന കൂട്ടുകാരിയെ നോക്കി കണ്ണുരുട്ടി കാണിച്ചു.

കോളേജിലെ ഓരോ കാര്യങ്ങൾ ചിലച്ചു കൊണ്ട് പറയുന്നുണ്ട് കാത്തു, പൗർണമി പക്ഷെ അതൊന്നും മൈൻഡ് ചെയ്യാതെ പുറത്തേക്ക് നോക്കിയിരുന്നു…

എങ്ങനെയെങ്കിലും വീട് എത്തിയാൽ മതി എന്നായിരുന്നു അവളുടെ ചിന്ത.

ഇയാളെന്തൊരു ജാടയാണ്, കാത്തുവിന്റെ സഹോദരൻ ആണോന്ന് പോലും അവൾക്ക് സംശയം ആയിരുന്നു.

അലോഷി വണ്ടി കൊണ്ട് വന്നു നിറുത്തിയതും പൗർണമി ചാടിയിറങ്ങി.

എന്നിട്ട് കാത്തുവിനോട് യാത്ര പറഞ്ഞു നടന്നു

വീട്ടിൽ എത്തിയപ്പോൾ ഉമയമ്മയും പവിത്രയും അവളെ കാത്തുഇരിക്കുകയാണ്.

നടന്ന സംഭവങ്ങളൊക്കെ അമ്മയോടും അനുജത്തിയോടും പറഞ്ഞു കൊണ്ട് അവൾ ചായയും കുടിച്ചു ഉമ്മറത്ത് ഇരുന്നു

ഇനി തുടർന്ന് എന്താണ് മോളെ പഠിക്കേണ്ടത്, അതോ ജോലി നോക്കാനാണോ.
ഉമ മകളെ നോക്കി ചോദിച്ചു.

അമ്മേ, മാത്യു സാറ് പറഞ്ഞത് രണ്ട് മൂന്നു നല്ല കമ്പനികൾ ഇന്റർവ്യൂ ചെയ്യാൻ വരുന്നുണ്ടെന്നാണ്, അടുത്ത ദിവസം നമുടെ കോളേജിൽ വെച്ചാ ഇന്റർവ്യൂ. അതിൽ ജസ്റ്റ്‌ ഒന്നു ട്രൈ ചെയ്യാം,30000ത്തിനു 50000ത്തിനും ഇടയ്ക്ക് അവര് സാലറി തരും.സ്റ്റാർട്ടിങ് time il
നമ്മളെ സംബന്ധിച്ചു അങ്ങനെ  എന്തേലും ഇപ്പൊ കിട്ടിയാൽ നല്ലത് അല്ലെമ്മേ.. എന്നിട്ട് ഞാൻ പി എസ് സി കൂടി പഠിക്കാം. ടെസ്റ്റ്‌ എഴുതണമെന്നുണ്ട്. ഒരു ഗവണ്മെന്റ് ജോബ് കിട്ടിയാൽ നല്ലത് അല്ലെമ്മേ. ഇനിയും ഞാൻ തുടർന്ന് പടിച്ചോണ്ട് ഇരുന്നാൽ ശരിയാവില്ല. പവിയുടെ കാര്യം നോക്കണ്ടേ…

മകള് പറയുന്നതിലും കാര്യമുണ്ടെന്ന് ഉമയ്ക്കും തോന്നി.. ഇപ്പൊ തന്നേ ഒരുപാട് പൈസ ചിലവാക്കിയാണ് മൂത്തവളെ പഠിപ്പിച്ചത്, ഇളയ ആളും അതുപോലെ കേറി വരുന്നുണ്ട്. ഓട്ടോറിക്ഷ ഓടിച്ചു കിട്ടുന്ന തുച്ഛമായ വരുമാനം കൂട്ടിപിടിച്ചാണ് ഒരു പ്രകാരത്തിൽ കഴിയുന്നത് പോലും
ഭർത്താവിനോട് രാത്രിയിൽ ഈ കാര്യം അവള് പറയുകേം ചെയ്തു.

ഈ ഒരവസ്ഥയിൽ മോൾക്ക് നല്ലൊരു ജോലി കിട്ടിയാൽ നല്ലത് ആയിരുന്നു അല്ലെ ചേട്ടാ

ഓഹ്… അതൊന്നും നീ പറയേണ്ട, മോളുടെ ഇഷ്ട്ടം എങ്ങനെയാണോ അത് പോലെ ചെയ്യാം. അവൾക്ക് പഠിക്കണമെങ്കിൽ എത്ര കഷ്ട്ടപ്പെട്ടു ആയാലും ഞാൻ പഠിപ്പിച്ചോളാം ഉമേ..

അത്താഴം കഴിക്കുന്നതിനിടയിൽ അയാൾ പറയുന്നത് കേട്ട് കൊണ്ട് പൗർണമി ഇറങ്ങി വന്നത്.

അച്ഛാ…. നാളെയാണ് കോളേജിൽ ഇന്റർവ്യൂ, എനിയ്ക്ക് കിട്ടുമെന്ന് മാത്യു സാറ് ഉറപ്പ് പറയുന്നുണ്ട്. ജസ്റ്റ്‌ ഞാൻ ഒന്നു പോയ്‌ നോക്കാം,നല്ലതാണേൽ മാത്രം കേറിയാൽ മതില്ലോ.

മ്മ്… മതി മോളെ.. ഒക്കെ ആലോചിച്ചു ചെയ്യ് കേട്ടോ. സാറിനോട് നല്ലോണം ചോദിച്ചു മനസിലാക്കു, നമ്മൾക്ക് ഇതൊന്നും വല്യ പിടിത്തമില്ലലോ.

ഹമ്.. ശരിയച്ച, ഞാൻ ചോദിച്ചോളാം.

ചേച്ചി… ഫോൺ റിങ് ചെയ്യുന്നുണ്ട്.

പവിത്ര വിളിച്ചു പറഞ്ഞപ്പോൾ പൗർണമി മുറിയിലേക്ക് പോന്നു.

കാത്തു ആയിരുന്നു.

ഹലോ കാത്തു.

ടാ.. നീ കിടന്നോ.

ഹേയ് ഇല്ലടാ.. അച്ഛൻ വന്നു, സംസാരിക്കുകയാരുന്നു.നീ നാളെ വരുന്നുണ്ടോടാ.

ഇച്ചായൻ നാളെ തിരിച്ചു ഹൈദരാബാദ് നു പോകും, അതുകൊണ്ട് എന്റെ കാര്യം സംശയമാണ്.

പറ്റുമെങ്കിൽ ഒന്നു വന്നിട്ട് പോ, കിട്ടുവാണേൽ നമ്മൾക്കു ഒരുമിച്ചു കേറാം.

ഹമ്.. നോക്കട്ടെ. എന്തായാലും മാക്സിമം ട്രൈ ചെയ്യാം.
കാത്തു കുറച്ചു നേരംകൂടി സംസാരിച്ചു ഫോൺ വെച്ച്.
.
**
രാവിലെ പതിനൊന്നു മണിക്ക് ആയിരുന്നു കോളേജിൽ എത്തി ചേരണ്ടത്.

പൗർണമി ഒരുപാട് നിർബന്ധിച്ചത് കൊണ്ട് കാത്തുവും വന്നിട്ടുണ്ട്..

നിന്റെ ഇച്ചായൻ പോയോടി.

പോയില്ല,വൈകുന്നേരം പോയാൽ മതിന്ന് പറഞ്ഞു ഞാന്. ആദ്യമൊന്നും സമ്മതിച്ചില്ല. പിന്നെയെടുവിൽ സെറ്റ് ആക്കി.

ഇന്റർവ്യൂ കഴിഞ്ഞപ്പോൾ മൂന്നു മണി ആയിരുന്നു
കോളേജിൽ നിന്നും 11പേരെ സെലക്ട്‌ ചെയ്തു. അതിൽ ടോപ് ആയിട്ടുള്ള കമ്പനിയിലേക്ക് എടുത്തത് പൗർണമിയെ മാത്രം ആയിരുന്നു, കാത്തുവിനെയും ബാക്കി കുട്ടികളെയും വേറൊരു സ്ഥാപനമായിരുന്നു സെലക്ട്‌ ചെയ്തത്.

50000സാലറി.. അതും സ്റ്റാർട്ടിങ്ൽ. പൗർണമിയ്ക്കു അത് കേട്ടപ്പോൾ ഒരുപാട് സന്തോഷമായി.

പക്ഷെ ഒരു പ്രശ്നം ഉള്ളത് കമ്പനി ബാംഗ്ലൂരിൽ ആണെന്ന് ഉള്ളത്. ടു യേർസ് അവിടെ നിന്നിട്ട് പിന്നീട് തിരുവനന്തപുരത്തേയ്ക്കോ എറണാകുളത്തോ മാറി കിട്ടും. പക്ഷെ ആദ്യത്തെ കുറച്ചു കാലം ബാംഗ്ലൂർ ആണ് ബെസ്റ്റ്.

അക്കാര്യ പറഞ്ഞപ്പോൾ ബാബുരാജും അതുപോലെ ഉമയും എതിർത്തു.

ഒരു തരത്തിൽ അവരോട് കാര്യങ്ങൾ ഒക്കെ പറഞ്ഞു മനസിലാക്കിച്ചു.
പിന്നെ കാത്തുവിന് ആദ്യം എറണാകുളം ആയിരുന്നു കിട്ടീത്, അത് മാറ്റിയിട്ട് അവളുകൂടി ബാംഗ്ലൂർക്ക് മാറി.

കാത്തുകൂടിയുള്ളത് കൊണ്ട് പൗർണമിയ്ക്കു ധൈര്യമാണ്.

അച്ഛനോടൊപ്പം ആദ്യമായിട്ടാ ബാംഗ്ലൂർക്ക് പോയ്‌ ഓഫീസും മറ്റും കണ്ടു. താമസം ഹോസ്റ്റലിൽ ആകാം, അല്ലെങ്കിൽ പേയിങ് ഗസ്റ്റ് ആയിട്ട് നിൽക്കാം..
രണ്ട് ഓപ്ഷൻ ഉണ്ടായിരുന്നു

ഹോസ്റ്റലിൽ ചെന്നപ്പോൾ അവളുടെ കിളിപോയ്‌.

കുറേയേറെ പെൺകുട്ടികൾ. എല്ലാവരും മോഡേൺ ഡ്രെസ് ഒക്കെയിട്ട് ചൂയിങ്ങ്ഗം ചവച്ചു കൊണ്ട് നടക്കുന്നു.

അതൊക്കെ കണ്ടപ്പോൾ പൗർണമിയ്ക്കു പേടിയായി

കാത്തുവിനെ വിളിച്ചു വിവരം പറഞ്ഞു.

അവൾ ആണെങ്കിൽ ഹെലൻ ചേച്ചിയെയും ചേട്ടനെയും ജെർമനിയ്ക്കു വിടാൻ വേണ്ടി എയർപോർട്ടിൽ വന്നത് ആയിരുന്നു.

അവള് ഒരു ആന്റിടേ കൂടെയാണ് നിൽക്കുന്നതെന്നും അവിടെ കൂടാമെന്നും ഹോസ്റ്റലിലേക്ക് പോകേണ്ടന്നും ഒക്കെ കാത്തു പറഞ്ഞപ്പോൾ പൗർണമിയ്ക്കു
ആശ്വാസമായി.

***
അങ്ങനെ ഒരാഴ്ച്ചയ്ക്കു ശേഷം പൗർണമിയും കാത്തുവും കൂടി കാത്തുവിന്റെ പപ്പാടെ കൂടെ ബാംഗ്ലൂർക്ക് പുറപ്പെട്ടു..

തലേ ദിവസം മുതൽ പൗർണമിയുടെ അച്ഛന് ഒരു പനി പോലെ തോന്നി. അതുകൊണ്ട് അവൾ അച്ഛനോട് പോരേണ്ടന്ന് പറഞ്ഞു.

വയ്യെൻകിലും ബാബുരാജ് കൊണ്ട് ആക്കുവാൻ വരാമെന്ന് പറഞ്ഞു, പക്ഷെ കാത്തുവിന്റെ പപ്പാ പറഞ്ഞു, അതൊന്നും സാരമില്ല, തങ്ങള് കൊണ്ട് പോയ്കോളാമെന്നു. ഇതിനു മുൻപ് രണ്ട് തവണ പൗർണമിയും അച്ഛനും കൂടി പോയതുമാരുന്നു.
വീടും ചുറ്റുപാടുമൊക്കെ കണ്ടു. കാത്തുവിന്റെ അമ്മയുടെ മൂത്ത സഹോദരിയുടെ വീട്ടിൽ താമസിക്കാൻ ആണ് പ്ലാൻ. അവരുടെ ഭർത്താവ് മരിച്ചു പോയ്, ഒരു മകൻ ഉള്ളത് കാനഡയിലും. വേറെ ശല്യമൊന്നും ഇല്ലാത്ത കൊണ്ട് കാത്തുവിന്റെ കൂടെയാണ് പൗർണമിയും നിൽക്കാൻ തീരുമാനിച്ചത്..

തന്റെ അനുജത്തിയോടൊപ്പം വരുന്നവളെയും നോക്കി അകലെയൊരുവൻ ഉണ്ടെന്ന് ഉള്ളത് പാവം പൗർണമി അറിഞ്ഞിരുന്നില്ല……തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!