Novel

മംഗല്യ താലി: ഭാഗം 21

രചന: കാശിനാഥൻ

എന്തായാലും നേരം വെളുത്തതല്ലേ ഉള്ളൂ,.. ഇന്ന് പകൽ മുഴുവൻ കിടക്കുവല്ലേ, തന്നെയുമല്ല ഇന്ന് നമ്മുടെ വിവാഹത്തിന്റെ റിസപ്ഷനാണ്..
അപ്പോൾ താനില്ലാതെ എങ്ങനെയാണ്.

ഹരി ചോദിച്ചതും അവളൊന്നു ഞെട്ടി.
അനിരുദ്ധന്റെയും ഐശ്വര്യയുടെയും വിവാഹ റിസപ്ഷൻ ആണ് ഇന്ന്, ഇന്നലെ ആരോ താഴെ പറയുന്നത് അവൾ കേട്ടിരുന്നു..
പക്ഷേ തങ്ങളുടെ കാര്യം ആരും പറഞ്ഞില്ല. അപ്പോൾ വിചാരിച്ചത് അവരുടെ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ എന്നാണ്.

ഉച്ചകഴിഞ്ഞ് 3 മണിക്ക് ശേഷമാണ് ഫംഗ്ഷൻ തുടങ്ങുന്നത്, അപ്പോഴേക്കും റെഡിയായിട്ട് നമുക്ക് പോകണം. അതുകഴിഞ്ഞ് തീരുമാനിക്കാം ഓർഫനേജിലേക്ക് മടങ്ങുന്ന കാര്യമൊക്കെ.

തീരുമാനിക്കാൻ എന്തിരിക്കുന്നു ഹരിയേട്ടാ… എനിക്ക് ഇന്ന് തന്നെ പോണം, പിന്നെ ആ റിസപ്ഷനിൽ നിന്ന്, എന്നെയൊന്ന് ഒഴിവാക്കാമോ, ഇനിയും ഒരു കോമാളിയായി ഇവിടെ തുടരാൻ വയ്യാ….. അത് പറയുകയും അവളുടെ വാക്കുകൾ ഇടറി.

താനിവിടെ ഇരിക്കെ ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വേഗം വരാം.. ഇപ്പോൾ താഴേക്ക് പോകേണ്ട കേട്ടോ.

ഹരി അവളോട് പറഞ്ഞശേഷം പെട്ടെന്ന് വാഷ് റൂമിലേക്ക് പോയി.

റിസപ്ഷൻ ഉണ്ടെന്നുള്ളത് അറിയാമായിരുന്നു, പക്ഷേ തന്നോട് ഈ കാര്യമൊന്നും മഹാലക്ഷ്മിയമ്മ പറഞ്ഞിട്ടില്ല. അതുകൊണ്ട് അവൾക്ക് എന്തൊക്കെയോ സംശയങ്ങൾ പോലെ തോന്നി.

എന്തെങ്കിലും ആവട്ടെ, ഇന്നെന്തായാലും ഇവിടുന്ന് പോണം, ആ ഒരൊറ്റ വിചാരം മാത്രമായിരുന്നു അവളുടെ ഓരോ അണുവിലും.

തലേദിവസം ലക്ഷ്മിയമ്മ ഹരിയേട്ടനോട് പറഞ്ഞ വാക്കുകൾ ഓർക്കുമ്പോൾ, അവൾക്ക് സങ്കടം ഏറി വന്നു.

സത്യമായിട്ടും താൻ ലക്ഷ്മിമ്മയെ ഒരുപാട് വിശ്വസിച്ചു പോയിരുന്നു. ചേർത്തുപിടിച്ചുകൊണ്ട് തന്റെ നെറുകയിൽ മുത്തിയപ്പോൾ, തന്റെ സ്വന്തം അമ്മ ഇതായിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു. കൂടെ കിടത്തിയുറക്കിയപ്പോൾ ലക്ഷ്മി അമ്മയോട് ഒരുപാട് ഇഷ്ടം തോന്നിപ്പോയ്.

പക്ഷേ അതെല്ലാം അവരുടെ അഭിനയം ആയിരുന്നുവല്ലോ,ഇന്നലെ എന്തൊക്കെയാണ് വിളിച്ചുകൂവിയത്, ചോദിക്കാനും പറയാനും ആരുമില്ലാത്തവളെ , മകനെ കൊണ്ട് വിവാഹം കഴിപ്പിച്ചത്, തന്റെ ബുദ്ധിപൂർവ്വമുള്ള നീക്കമായിരുന്നുവെന്ന്, അഹങ്കാരത്തോടെ പറഞ്ഞത്…

തന്റെ മനസ്സിൽ ദൈവത്തോളം സ്ഥാനം ഉണ്ടായിരുന്ന ആ സ്ത്രീയിൽ നിന്ന് ഇങ്ങനെയുള്ള വാക്കുകൾ കേട്ടപ്പോൾ ഭൂമി പിളർന്ന് ഒന്ന് താഴേക്ക് പോകുവാൻ ആയിരുന്നു ആഗ്രഹിച്ചത്.

എന്തിനായിരുന്നു എന്നോടീ ചതി ചെയ്തത്. അതിനുമാത്രം യാതൊരു പാപവും,എന്റെ ഓർമ്മയിൽ പോലും,ഞാൻ ആരോടും ചെയ്തിട്ടില്ല, പിന്നെന്തിനാണ് ഈശ്വരൻ ഇങ്ങനെയൊരു വിധി എനിക്ക് വച്ചുനീട്ടിയത്.

ഇത്രമാത്രം വേദനിപ്പിക്കാൻ വേണ്ടി, നീ എന്തിനാണ് എന്നെ ഈ ഭൂമിയിൽ ഇട്ടിരിക്കുന്നത്. ഒന്ന് തിരിച്ചു വിളിച്ചു കൂടെ…
ഓർമ്മ വെച്ച നാൾ മുതൽ ഇന്നോളം, മനസ്സറിഞ്ഞ്,വിളിച്ചു പ്രാർത്ഥിക്കുന്നവൾ അല്ലേ,,എന്റെ ഈയൊരു അപേക്ഷ തള്ളിക്കളയാതെ കൂടെ കൂട്ടുമോ ഭഗവാനെ..
അവളുടെ കടക്കണ്ണിലൂടെ മിഴിനീർ അണ പൊട്ടിയൊഴുകുകയാണ്.

കുളി കഴിഞ്ഞ് ഇറങ്ങിവന്ന് ഡ്രസ്സ് ഒക്കെ മാറിയിട്ടും, ഹരി വന്നതുപോലും ഭദ്ര അറിയുന്നുണ്ടായിരുന്നില്ല.

അവൻ വന്നു അവളുടെ തോളിൽ പിടിച്ചു
പെട്ടെന്നൊരു ഞെട്ടലോടുകൂടി അവൾ ചാടി എണീറ്റു.

എന്താടോ ഇത്, താനീ ലോകത്തൊന്നുമല്ലേ..
ഒരു പുഞ്ചിരിയോട് കൂടി അവൻ ചോദിച്ചപ്പോൾ ഭദ്രയൊരു വരണ്ട ചിരി ചിരിച്ചു.

അപ്പോഴാണ് അവൾ കരയുകയായിരുന്നു എന്ന് ഭദ്രൻ കണ്ടത്.

അവൻ തന്റെ വലതു കൈപ്പത്തി ഉയർത്തി, അവളുടെ കവിളിലെ കണ്ണീർ മെല്ലെ തുടച്ചു.
ഭദ്ര പിന്നിലേക്ക് ഒരു ചുവട് വച്ചുകൊണ്ട് അകന്നുമാറി നിന്നു.

അതുകണ്ടതും ഹരി അവളുടെ അടുത്തേക്ക് വീണ്ടും ചെന്നു. എന്നിട്ട് ഇത്തിരി കുറുമ്പോടെ, വീണ്ടും അവന്റെ പ്രവർത്തി തുടർന്നു.

ഭദ്ര അവന്റെ കയ്യിൽപ്പിടിച്ചു, കൊണ്ട് അവനെ ദയനീയമായി നോക്കി.

ഹരിയേട്ടാ,സത്യംമായിട്ടും എനിക്ക് ഒന്നും അറിയില്ലരുന്ന്, ലക്ഷ്മിയമ്മ നിർബന്ധിച്ചത് കൊണ്ടാണ് ഞാൻ ഈ വിവാഹത്തിന് ഒരുങ്ങിയത്.ഹരിയേട്ടനെന്നെ ഇഷ്ടമല്ലെന്നുള്ളത്,എനിയ്ക്ക് അറിയില്ലയിരുന്നു.. അങ്ങനെ അറിഞ്ഞിരുന്നെങ്കിൽ ഞാൻ ഒരു കാരണവശാലും, ഇതിനു സമ്മതിക്കില്ലരുന്നു.. ഞാൻ ഓർഫനേജിലേക്ക് തിരിച്ചു പോയ്ക്കോളാം.

കല്യാണം കഴിഞ്ഞദിവസം തന്റെ കാലിൽ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുന്ന ഭദ്രയുടെ മുഖമായിരുന്നു അവനപ്പോൾ ഓർമ്മ വന്നത്.

അതിൽ നിന്നും വ്യക്തമാക്കുകയായിരുന്നു അമ്മയ്ക്ക് എന്തൊക്കെയോ ദുരുദ്ദേശം ഈ വിവാഹം നടത്തിയതുകൊണ്ട് ഉണ്ടെന്നുള്ളത്.

ഹരിയേട്ടാ, മൃദുല ഇന്ന് വരും, അതിനു മുന്നേ എനിയ്ക്കിവിടുന്ന് പോണം. എന്നെ ഇവിടെ കണ്ടു കഴിയുമ്പോൾ, ആ കുട്ടിക്ക് സങ്കടമാവും, എന്തിനാ വെറുതെ ഇനി നിങ്ങളുടെ ജീവിതം ഞാനായിട്ട് നശിപ്പിക്കുന്നത്, എന്തായാലും ഹരിയേട്ടന്റെ ജീവിതത്തിൽ രണ്ടു വിവാഹംമുണ്ടെന്നുള്ളത്, സത്യമായിരിക്കും. ഞാനതിൽ ഒരു നിമിത്തമായിന്നു മാത്രം കരുതിയാൽ മതി… എത്രയും പെട്ടെന്ന് ആ കുട്ടിയെ വിവാഹം കഴിച്ചു ഹരിയേട്ടൻ സന്തോഷത്തോടെ കഴിയണം.

അപ്പോൾ താനോ?
പെട്ടെന്ന് ഹരി അവളോട് ചോദിച്ചു..

കഴിഞ്ഞതെല്ലാം ഒരു സ്വപ്നം പോലെ ഞാനോർത്തോളാം.. ജീവിതത്തിൽ സംഭവിക്കുന്ന ചില യാഥാർത്ഥ്യങ്ങൾ, അത് നമ്മളാരും ഒട്ടും പ്രതീക്ഷിക്കാത്തതാവാം, എന്നാൽ അതെല്ലാം തിരിച്ചറിഞ്ഞ് മുന്നോട്ടു പോണമെന്ന് ടീച്ചറമ്മ എപ്പോഴും പറയും.

ഇക്കാര്യത്തിൽ അത് 100% സത്യമാണെന്ന് ഞാൻ വിശ്വസിച്ചോളാം.

പെട്ടെന്നായിരുന്നു വാതിലിൽ ആരോ മുട്ടിയത്
അത് മഹാലക്ഷ്മി ആണെന്ന് ഹരിക്ക് മനസ്സിലായി.

ഭദ്ര ആരാണെന്ന് നോക്കൂ….
അവൻ പറഞ്ഞു.

ഭദ്ര
ചെന്നിട്ട് വാതിൽ തുറന്നപ്പോൾ മഹാലക്ഷ്മിയായിരുന്നു അത്.

ഇത്തിരി ദേഷ്യത്തിൽ അവർ ഭദ്രയെ അടിമുടി നോക്കി.

എന്തുപറ്റി ഇന്ന് എണീക്കാൻ വൈകിയോ.. ഇതേവരെയായിട്ടും താഴേക്ക് കണ്ടില്ലല്ലോ?

അവരുടെ ചോദ്യത്തിലെ ധ്വനി ഹരിക്ക് മനസ്സിലായിരുന്നു.
ഭദ്ര മറുപടിയൊന്നും പറയാതെ മുഖം കുനിച്ചു നിന്നു.

ഹരിഎവിടെ….
മഹാലക്ഷ്മി അകത്തേക്ക് കയറി വരുന്നതിനിടയിൽ ഉറക്കെ ചോദിച്ചു.

എന്റെ ഭദ്രക്കുട്ടി, നീ എന്തൊരു പിടുത്തമാണ് പിടിച്ചേ, ദേ, എന്റെ തോളിൽ നിന്റെ നഖത്തിന്റെ പാട് വീണെന്ന് തോന്നുന്നു കെട്ടോ..

നീലക്കണ്ണാടിയുടെ മുന്നിൽ നിന്നുകൊണ്ട്, ഹരി പറയുന്നത് കേട്ടാണ് മഹാലക്ഷ്മി അവന്റെ അടുത്തേക്ക് ചെന്നത്.

ഭദ്ര നോക്കിയപ്പോൾ,അവൻ തന്റെ ടീഷർട്ട് ഒക്കെ ഊരി മാറ്റിയിട്ടുണ്ട്..

ഇങ്ങനെയൊക്കെ കാണിച്ചാൽ ഞാൻ കുറച്ച് ബുദ്ധിമുട്ടേണ്ടി വരും കേട്ടോ, ഞാൻ കുളിച്ചപ്പോളെ , ദേഹത്ത് വെള്ളം വീണതും വല്ലാത്ത നീറ്റലായിരുന്നു പെണ്ണെ… ഇങ്ങനെയൊരു കുറുമ്പി, നിനക്ക് വെച്ചിട്ടുണ്ട് കള്ളി.

പറഞ്ഞുകൊണ്ട് ഹരിതിരിഞ്ഞതും മഹാലക്ഷ്മിയുടെ മുന്നിലേക്ക്.

ആഹ്, അമ്മയോ, ഇതെപ്പോ വന്നു, ഞാനോർത്തത് ഭദ്രയാണെന്ന, സോറി.

അവൻ മറ്റെവിടെയോ നോക്കിക്കൊണ്ട് അമ്മയോട് പറയുകയാണ്.

ഇതെല്ലാം കേട്ട് ഭദ്ര വാ പൊളിച്ച് കുറച്ചപ്പുറത്ത് മാറിനിൽപ്പുണ്ട്….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുക.ൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button