സീനിയേഴ്‌സ് താരങ്ങള്‍ ഒരു പക്ഷേ ചിന്തിക്കുന്നുണ്ടാകും; ഇന്ത്യ നാണം കെട്ടാല്‍ എന്താ..? നമുക്ക് കളിക്കാന്‍ ഐ പി എല്ലുണ്ടല്ലോ….?
സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം
മുംബൈ: ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ തോല്‍വിയോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെതിരെ വ്യാപക വിമര്‍ശനം. സോഷ്യല്‍ മീഡിയയിലും മറ്റും ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മയും കോലിയുമടക്കമുള്ള താരങ്ങള്‍ക്കെതിരെ വിമര്‍ശനം കടുക്കുകയാണ്. ഐ പി എല്‍ ലേലം ഒരുഭാഗത്ത് നടക്കുമ്പോഴാണ് ചരിത്രത്തിലെ ഏറ്റവും നാണം കെട്ട ടെസ്റ്റ് പരമ്പരയുടെ തോല്‍വിക്ക് ഇന്ത്യന്‍ ടീം സാക്ഷിയായത്. സ്‌കൂള്‍ കുട്ടികളുടെ നിലവാരത്തില്‍ കളിച്ച ഇന്ത്യന്‍ ടീമിന്റെ പ്രത്യേകിച്ച് സീനിയേഴ്‌സ് താരങ്ങള്‍ അടങ്ങിയ ബാറ്റിംഗ് നിര കടുത്ത വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്.
ഐ പി എല്ലില്‍ നേരാം വണ്ണം കൡക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ രാജ്യത്തിന്റെ ജേഴ്‌സിയണിയുമ്പോള്‍ മാത്രം മോശം പ്രകടനം കാഴ്ചവെക്കുന്നതിനെ വിമര്‍ശിക്കുകയാണ് ഒരുകൂട്ടര്‍. ഇക്കൂട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഹോം ഗ്രൗണ്ടില്‍ വരെ പതറി കളിച്ച രോഹിത്ത് ശര്‍മയുടെ കളി പ്രത്യേകം ഊന്നിപ്പറയുന്നുണ്ട് വിമര്‍ശകര്‍.
സ്പിന്നര്‍മാര്‍ക്കെതിരേ ഇന്ത്യയുടെ ബാറ്റിങ് നിര കളി മറന്നു. സ്‌കൂള്‍ കുട്ടികളുടെ നിലവാരം പോലും ഇന്ത്യയുടെ പേരുകേട്ട താരനിര കാട്ടിയില്ലെന്നതാണ് എടുത്തു പറയേണ്ടത്. ക്യാപ്റ്റന്‍ രോഹിത് ശര്‍യും സൂപ്പര്‍ താരം വിരാട് കോലിയും നിരാശപ്പെടുത്തുകയാണ്.
റിഷഭ് പന്തും യശ്വസി ജയ്സ്വാളും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. മറ്റെല്ലാവരും തീര്‍ത്തും നിരാശപ്പെടുത്തുകയാണെന്നതാണ് വസ്തുത. ഇനി ഓസ്ട്രേലിയന്‍ പര്യടനമാണ് വരാനിരിക്കുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഇന്ത്യ നാണംകെട്ട് തോല്‍ക്കാനുള്ള സാധ്യതയാണ് കൂടുതല്‍. ഇന്ത്യ പല സീനിയേഴ്സിനേയും പുറത്താക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും ഇന്ത്യക്ക് നിലവില്‍ പരിഗണിക്കാവുന്ന യുവാക്കളുടെ ടെസ്റ്റ് 11 അംഗങ്ങളുടെ ലിസ്റ്റും വിമര്‍ശകര്‍ പുറത്തുവിടുന്നുണ്ട്.
ജയ്സ്വാള്‍-ഗില്‍ ഓപ്പണിങ് ഇന്ത്യക്കായി മികച്ച പ്രകടനം നടത്തുന്ന ഓപ്പണറാണ് യശ്വസി ജയ്സ്വാള്‍. നിലവില്‍ ഇന്ത്യന്‍ ടീമിലെ ഏറ്റവും വിശ്വസ്തനായ ബാറ്റ്സ്മാന്‍മാരിലൊരാളാണ് അദ്ദേഹം. നേരത്തെ ഇന്ത്യയുടെ ഓപ്പണറായിരുന്ന ശുബ്മാന്‍ ഗില്‍ നിലവില്‍ മൂന്നാം നമ്പറിലാണ് കളിക്കുന്നത്. ഇന്ത്യ ജയ്സ്വാളിനൊപ്പം ഗില്ലിനെ ഓപ്പണര്‍ സ്ഥാനത്തേക്ക് എത്തിക്കേണ്ടതാണ്. ഇടത്, വലത് കൂട്ടുകെട്ട് ഓപ്പണിങ്ങില്‍ ലഭിക്കും. അതോടൊപ്പം രണ്ട് പേരും മികച്ച പ്രകടനം നടത്തുന്നവരും പരസ്പരം മികച്ച ധാരണയുള്ളവരുമാണ്. ഇന്ത്യക്കായി വലിയ പ്രകടനം നടത്താനും അടുത്ത ഇതിഹാസങ്ങളായി വളരാനും കഴിവുള്ളവരാണ് ഇവര്‍.
സായ് സുദര്‍ശന്‍, സര്‍ഫ്രാസ് ഖാന്‍, റിഷഭ് മൂന്നാം നമ്പറില്‍ ഇന്ത്യക്ക് സായ് സുദര്‍ശനെ കളിപ്പിക്കാം. ക്ഷമയോടെ കളിക്കാന്‍ മിടുക്കനാണ് സായ് സുദര്‍ശന്‍. പതിയെ നിലയുറപ്പിച്ച് അതിവേഗം റണ്‍സുയര്‍ത്തി മുന്നോട്ട് പോകാനും സായ് സുദര്‍ശന് സാധിക്കും. ഇന്ത്യ എ ടീമിനൊപ്പം ഓസ്ട്രേലിയയില്‍ ടെസ്റ്റ് സെഞ്ച്വറിയടക്കം നേടാന്‍ താരത്തിന് സാധിച്ചിരിക്കുകയാണ്. ഇടം കൈയനായ താരത്തിന് വലിയ ഭാവിയുണ്ട്. ഇന്ത്യ ടെസ്റ്റില്‍ പിന്തുണച്ച് വളര്‍ത്തേണ്ട താരമാണ് സായ് സുദര്‍ശന്‍.
സര്‍ഫറാസ് ഖാന്‍ അഞ്ചാം നമ്പറില്‍ കളിക്കണം. അതിവേഗം റണ്‍സുയര്‍ത്താനും പെട്ടെന്ന് ഇംപാക്ട് സൃഷ്ടിക്കാനും കഴിവുള്ള താരമാണ് സര്‍ഫറാസ്. എന്നാല്‍ സ്ഥിരമായി ഒരു ബാറ്റിങ് ഓഡര്‍ നല്‍കി താരത്തെ പിന്തുണക്കേണ്ടതായുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോഡുള്ള താരമാണ് സര്‍ഫറാസ്. അതുകൊണ്ടുതന്നെ ഇന്ത്യ സര്‍ഫറാസിന് കൂടുതല്‍ അവസരം നല്‍കി പിന്തുണക്കേണ്ടതാണ്. നായകനായി റിഷഭ് പന്തിനെ കൊണ്ടുവരണം. വിദേശ പിച്ചുകളിലടക്കം ഇന്ത്യയുടെ മാച്ച് വിന്നറായിട്ടുള്ള താരമാണ് റിഷഭ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍മാരില്‍ നിലവിലെ ഏറ്റവും മികച്ച ടെസ്റ്റ് താരമാണ് റിഷഭെന്ന് പറയാം. ഇന്ത്യയെ നയിക്കാന്‍ റിഷഭിനെപ്പോലെ ആക്രമണോത്സകതയുള്ള പുതിയ താരങ്ങള്‍ വളര്‍ന്നുവരേണ്ടത് അത്യാവശ്യമാണെന്നും നിതീഷ്‌കുമാര്‍, അക്ഷര്‍, സുന്ദര്‍ ആറാം നമ്പറില്‍ പേസ് ഓള്‍റൗണ്ടറായി നിതീഷ് കുമാര്‍ റെഡ്ഡിയെ കൊണ്ടുവരാവുന്നതാണെന്നും ക്രിക്കറ്റ് നിരീക്ഷകരായ വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു.