Kerala

കരുണാകരന്റെ മകനായത് കൊണ്ട് മുരളിക്ക് അച്ചടക്ക ലംഘനത്തിന് പ്രത്യേക പരിഗണന കിട്ടുന്നുണ്ട്: മുല്ലപ്പള്ളി

കെ മുരളീധരനെതിരെ വിമർശനവുമായി മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മുരളീധരൻ ഇതുവരെ പാലക്കാട് പ്രചാരണത്തിന് ഇറങ്ങാതെ നിന്നത് ശരിയായില്ല. പാലക്കാട് പ്രചാരണത്തിന് ഇറങ്ങുന്നത് സംബന്ധിച്ച അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചത് ശരിയായില്ല. അച്ചടക്കമുള്ള കോൺഗ്രസുകാരന് യോജിച്ചതല്ല ഇത്തരം പ്രവർത്തികൾ

മുരളി അച്ചടക്ക ലംഘനം നടത്തിയോ എന്ന് പാർട്ടി പരിശോധിക്കട്ടെയെന്നും മുല്ലപ്പള്ളി പറഞ്ഞു. കരുണാകരന്റെ മകൻ ആയതു കൊണ്ട് അച്ചടക്ക ലംഘനത്തിന്റെ കാര്യത്തിൽ പ്രത്യേക പരിഗണന കിട്ടുന്നുണ്ട്. പാർട്ടിയിൽ അവഗണിക്കപ്പെടുന്നുവെന്ന പരാതിക്ക് ഒരു അടിസ്ഥാനവുമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു

മുരളിയോട് തൃശ്ശൂരിലേക്ക് പോകാൻ ആരെങ്കിലും ആവശ്യപ്പെട്ടിരുന്നോ. ആവശ്യപ്പെട്ടിരുന്നുവെങ്കിൽ വടകര സേഫ് ആണെന്ന് പറഞ്ഞാൽ പോരെ. രാഷ്ട്രീയത്തിൽ ഇറങ്ങിയത് മുതൽ നിയമസഭയിലേക്കും പാർലമെന്റിലേക്കും മാറി മാറി മത്സരിക്കുന്ന ആളാണ് മുരളീധരൻ എന്നും മുല്ലപ്പള്ളി പറഞ്ഞു.

Related Articles

Back to top button