യുപി മദ്രസ വിദ്യാഭ്യാസ നിയമം സുപ്രിം കോടതി ശരിവെച്ചു; ഹൈക്കോടതി വിധി റദ്ദാക്കി
2004 ലെ ഉത്തർപ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമം സുപ്രീം കോടതി ശരിവെച്ചു. യുപി മദ്രസ വിദ്യാഭ്യാസ നിയമം റദ്ദാക്കി കൊണ്ടുള്ള അലഹബാദ് ഹൈക്കോടതി നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കിയാണ് സുപ്രീം കോടതി നിയമം ശരിവെച്ചത്. ഏതെങ്കിലും നിയമ നിർമാണത്തിൽ മതപരമായ കാരണങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ഭരണഘടനാവിരുദ്ധമെന്ന് പറയാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു
ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരുടെ മൂന്നംഗ ബെഞ്ചിന്റേതാണ് നിർണായക വിധി. മദ്രസ വിദ്യാഭ്യാസ നിയമം ഭരണഘടനാ വിരുദ്ധമെന്ന് ചുണ്ടിക്കാട്ടിയാണ് അലഹബാദ് ഹൈക്കോടതി നിയമം റദ്ദാക്കിയിരുന്നത്.
അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് മദ്രസകളുമായി ബന്ധപ്പെട്ട വ്യക്തികളും സംഘടനകളുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഏപ്രിലിൽ ഹൈക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തിരുന്നു. പിന്നാലെയാണ് വിധി തന്നെ റദ്ദാക്കിയത്.