മയിൽപീലിക്കാവ്: ഭാഗം 25
രചന: മിത്ര വിന്ദ
രാവിലെ മീനാക്ഷി എഴുന്നേറ്റ് വന്നപ്പോൾ രുക്മിണിയമ്മയും ശ്രീഹരിയും നിർമാല്യം തൊഴുത്തിട്ട് വരുന്നതാണ് കണ്ടത്.. അവൾ മുടിയിൽ നിന്നു ഇറ്റുവീഴുന്ന വെള്ളത്തുള്ളികൾ പിഴിഞ്ഞ് കളഞ്ഞുകൊണ്ട് അവരുടെ അടുത്തേക്ക് വന്നു..
മോളെ, നിന്നെ, ഞാൻ വിളിക്കാൻ വന്നതാ രണ്ടുവട്ടം, പിന്നെ ഓർത്തു കുട്ടി ഉറങ്ങിക്കോട്ടെ എന്ന്…
ഇലച്ചീന്തിൽ നിന്നും പനിനീരിൽ ചാലിച്ച ചന്ദനം എടുത്തു അവർ അവളുടെ നെറ്റിയിൽ തൊട്ട് കൊടുത്തു..
മോളേ ഇന്നു നമ്മൾക്ക് ഒരു സ്ഥലം വരെ പോകണം, കുറച്ചു ലേറ്റ് ആകുമായിരിക്കും ഓഫീസിൽ എത്തുവാൻ..
രുക്മിണിയമ്മ അവളെ നോക്കി പറഞ്ഞു..
എവിടേക്കാണെന്നു അവൾ ചോദിച്ചില്ല..
രാവിലെ എല്ലാവരും ഭക്ഷണം കഴിച്ചതിനു ശേഷം യാത്ര പുറപ്പെടുവാനുള്ള തയ്യാറെടുപ്പുകൾ ഒക്കെ നടത്തി..
രുക്മണി അമ്മ പറഞ്ഞ സൽവാർ ആണ് മീനാക്ഷി ധരിച്ചത്.. അവൾ ഒരുങ്ങി വന്നപ്പോൾ അവർ കണ്ണിമയ്ക്കാതെ അവളെ നോക്കി നിന്നു..
പക്ഷേ, മീനാക്ഷിയെ ഞെട്ടിച്ചത് വേറെ ഒന്നായിരുന്നു..
ശ്രീഹരി,,,,, സിനിമ നടനെ പോലെ സുന്ദരൻ ആയിട്ടുണ്ട്, എക്സിക്യൂട്ടീവ് ലുക്കിൽ ഇറങ്ങിവരുന്ന ശ്രീഹരിയെ നോക്കി ആരാധനയോടവൾ നിന്ന്..
മൂന്നുപേരും കൂടി നേരെ പോയത് വലിയ ഒരു ഹൈപ്പർമാർകെറ്റിൽ ആയിരുന്നു..
രുക്മിണിയമ്മയെ കണ്ടതും എല്ലാവരും ഭവ്യതയോടെ എഴുനേറ്റു..
അവർ മൂന്നുപേരും കൂടി നേരെ ഒരു വലിയ റൂമിലേക്ക് പോയി..
അവിടെ ഒരു ജനറൽ ബോർഡ് മീറ്റിംഗ് നടക്കുവാൻ ഉള്ള ക്രമീകരങ്ങൾ ചെയ്തിട്ടുണ്ട്.
രുക്മണിഅമ്മ എല്ലാത്തിന്റെയും നേതൃത്വം മകനെ ഏൽപ്പിച്ചു കൊണ്ടുള്ള അന്നൗൺസ്‌മെന്റ് നടത്തി,
ശ്രീഹരിയെ എല്ലാവരും വിഷ് ചെയ്തു, ആ കൂട്ടത്തിൽ അന്ന് രാത്രിയിൽ വീട്ടിൽ വന്ന പുരുഷന്മാരെയും മീനാക്ഷി കണ്ടു..
ഇവർ നമ്മുടെ വിശ്വസ്തർ ആയതുകൊണ്ടാണ് നമ്മൾക്ക് ഇന്നും ഉയരാൻ സാധിച്ചത്.. അമ്മ അവരെ നോക്കി പറഞ്ഞു..
അവർ ഈ ഷോപ്പിലെ പ്രധാന സ്റ്റാഫ് ആണെന്ന് അവൾക്ക് തോന്നി..
നഗരത്തിലെ പ്രധാനപെട്ട തിയേറ്ററുകൾ, ഷോപ്പിംഗ് മാളുകൾ, ക്വാറികൾ, വസ്ത്രാലയങ്ങൾ എല്ലാം ശ്രീഹരിയുടെ അച്ഛൻ സമ്പാദിച്ചതാണെന്നു മീനൂട്ടിക്ക് രുക്മിണിയമ്മ മനസിലാക്കി കൊടുത്തു..
അങ്ങനെ കുറച്ചു സമയം കൂടി അവിടെ ചിലവഴിച്ചിട്ടവർ വണ്ടിയിൽ കയറി വീണ്ടും യാത്ര തിരിച്ചു..
കാർ ചെന്നു നിന്നത് കൊട്ടാരസദൃശ്യം ആയ ഒരു വീടിന്റെ മുൻപിൽ ആയിരുന്നു..
ഐശ്വര്യം ഉള്ള ഒരു സ്ത്രീ ഇറങ്ങി വന്നു വാതിൽ തുറന്നു..
ശ്രീഹരിയെ കണ്ടതും അവർ പെട്ടന്നുണ്ടായ ഞെട്ടൽ മറച്ചുവെച്ചു കൊണ്ട് ചിരിച്ചു..
അവർ എല്ലാവരെയും അകത്തേക്ക് ക്ഷണിച്ചു..
കുടിക്കാൻ എന്തെങ്കിലും എടുക്കാം എന്നുപറഞ്ഞ അവരെ ശ്രീഹരി തടഞ്ഞു..
നിങ്ങളുടെ ആഥിത്യമര്യാദ ഞാൻ ഒന്നനുഭവിച്ചതാണ്, ഇനി അതു വേണ്ട…
എവിടെ അവൾ? എന്റെ ഭാര്യ? അവൻ പുച്ഛത്തോടെ നോക്കിയപ്പോൾ കോണിപ്പടി ഇറങ്ങി ഒരു പെണ്ണ് വരുന്നുണ്ടായിരുന്നു..
ഹിമയാണെന്നു ഒറ്റ നോട്ടത്തിൽ മീനാക്ഷിക്ക് മനസിലായി…
ശ്രീഹരിയെ കണ്ടതും അവൾ ചിരിച്ചു കൊണ്ട് അവന്റെ അടുത്തേക്ക് വന്നു..
ആഹ്… പീഡനവീരൻ എപ്പോൾ ജയിലിൽ നിന്നു ഇറങ്ങി..
അവളുടെ ചോദ്യത്തിന് കരണം പൊട്ടുന്ന ഒരു പ്രഹരം ആണ് അവൻ മറുപടി ആയി നൽകിയത്..
ഒട്ടും പ്രതീക്ഷിക്കാഞ്ഞത് കൊണ്ട് അവൾ വീണുപ്പോയി..
മോളേ…. ഹിമയുടെ അമ്മ വന്നു അവളെ എഴുന്നേൽപ്പിച്ചു..
നിന്നെ വെറുതെ വിടില്ലെടാ ഞാൻ….ഹിമ മുരണ്ടു..
ഒന്ന് പോടീ… നീ പേടിപ്പിച്ചാൽ അപ്പൂപ്പന്താടിപോലെ ഞാൻ പറന്നുപോകും..
നീയും നിന്റെ ആങ്ങളയും കൂടി കളിച്ച നാടകത്തിന്റെ ക്ലൈമാക്സ് കാണാൻ എനിക്ക് ആഗ്രഹമുണ്ട്..
അതിനു വന്നതാ ഞാൻ..
എവിടെ നിന്റെ പുന്നാര ഏട്ടൻ..
ശ്രീഹരി അകത്തേക്ക് നോക്കി ചോദിച്ചു..
അവൻ ഇവിടെ ഇല്ല മോനേ, നിന്നെ ചതിച്ചതിന് ദൈവം അവനു ശിക്ഷ കൊടുത്തു..
ഹിമയുടെ അമ്മ കരഞ്ഞുകൊണ്ട് പറഞ്ഞപ്പോൾ അവൾ അവരെ വലിച്ചിഴച്ചു അകത്തേക്ക് കൊണ്ടുപോയി..
ആർക്കും ഒന്നും മനസിലായില്ല..
ഏട്ടൻ ഈ സൺഡേ വരും, അപ്പോൾ നിങ്ങൾ വരൂ.. അകത്തുനിന്നും ഒരു പെൺകുട്ടി അല്പസമയം കഴിഞ്ഞു വന്നു പറഞ്ഞു..
അങ്ങനെ അവർ മൂന്നുപേരും അവിടെന്നു തിരിച്ചുപോയി..
ഹിമക്കിപ്പോളും അഹങ്കാരത്തിനു കുറവ് ഒന്നും ഇല്ലാലോ എന്ന് രുക്മിയമ്മ മടക്കയാത്രയിൽ അഭിപ്രായപ്പെട്ടു..
ശ്രീഹരി പക്ഷേ ഒന്നും പറഞ്ഞില്ല..
അന്ന് അവർ വീട്ടിൽ തിരിച്ചു എത്തിയപ്പോൾ സമയം നാല് മണി കഴിഞ്ഞിരുന്നു..
മീനാക്ഷിക്ക് ആണെങ്കിൽ അങ്കലാപ്പ് ഇപ്പോളും വിട്ടുമാറിയില്ല..
എന്തൊക്കെയാണ് നടക്കുന്നത് എന്റെ ഭഗവാനെ…. അവൾ പേടിയോടെ ഓർത്തു..
അന്ന് എല്ലാവരും കിടക്കാനായി തുടങ്ങുകയാണ്..
കാളിങ് ബെൽ നിർത്താതെ അടിക്കുന്നുണ്ട്..
രുക്മിണിയമ്മ വാതിൽ തുറന്നതും മുൻപിൽ ഹിമ..
ആഹ് എന്താ എല്ലാവരും കിടന്നിരുന്നു? ഹിമ കത്തെക്ക് കയറി കൊണ്ട് ചോദിച്ചു..
നിനക്കെന്താ ഇവിടെ കാര്യം?
ശ്രീഹരി അവളെ നേരിട്ടു..
എന്താ കാര്യം എന്നോ,,,,എന്റെ ഭർത്താവിന്റെ വീട്ടിൽ ആണ് ഞാൻ ഇനി താമസിക്കുന്നത്..
ശ്രീഹരിയുടെ മുറിയിലേക്ക് കയറിപ്പോകുന്ന ഹിമയെ നോക്കി അമ്മയും മകനും അന്താളിച്ചു……കാത്തിരിക്കൂ………