മുംബൈ: 17 വര്‍ഷത്തിന് ശേഷം ആവേശകരമായ ആഫ്രോ – ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് വരുന്നു. ആഫ്രിക്കയുടെ ബെസ്റ്റ് 11ലും ഏഷ്യയിലെ ബെസ്റ്റ് 11നും തമ്മിലുള്ള പോരാട്ടമാണ് വരാനിരിക്കുന്നത്. 2005ലും 2007ലുമാണ് മുമ്പ് ഈ ടൂര്‍ണമെന്റ് നടന്നത്. ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം പാക്കിസ്ഥാന്‍ താരങ്ങളടക്കം ഒരു ടീമില്‍ ഒന്നിക്കുന്ന അപൂര്‍വ ടൂര്‍ണമെന്റില്‍ ഏഷ്യന്‍ ടീമിനെ നയിക്കുക രോഹിത്ത് ശര്‍മയായിരിക്കും. രോഹിത്തിനൊപ്പം കോലിയടക്കമുള്ള താരങ്ങള്‍
അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, ഇന്ത്യ എന്നീ ടീമുകളില്‍ നിന്നെല്ലാം മികച്ച താരങ്ങളെ തിരഞ്ഞെടുത്ത് ബെസ്റ്റ് 11നുമായി ആഫ്രിക്കന്‍ ടീമിനെ നേരിടാന്‍ പോയാല്‍ ഏഷ്യയില്‍ നിന്ന് പരിഗണിക്കാവുന്ന ബെസ്റ്റ് 11ല്‍ ആരൊക്കെയാവും ഉള്‍പ്പെടുകയെന്ന് പരിശോധിക്കാം.
രോഹിത് ശര്‍മ, റഹ്‌മാനുല്ല ഗുര്‍ബാസ് ഓപ്പണര്‍മാരായി രോഹിത് ശര്‍മയേയും അഫ്ഗാനിസ്ഥാന്റെ റഹ്‌മാനുല്ല ഗുര്‍ബാസിനേയും പരിഗണിക്കാം. രോഹിത് ഗംഭീര റെക്കോഡുള്ള സൂപ്പര്‍ താരമാണ്. ആധുനിക ക്രിക്കറ്റിലെ ഇതിഹാസമായ രോഹിത് ശര്‍മ നായകനെന്ന നിലയിലും അഭിമാന റെക്കോഡുകള്‍ പേരിനോട് ചേര്‍ത്തവനാണ്. അതുകൊണ്ടുതന്നെ ഈ 11നെ നയിക്കുക രോഹിത് ശര്‍മയാണ്.