BusinessWorld

ട്രംപ് ജയിച്ചു മസ്‌ക് ചിരിച്ചു; ഇരുവരും തമ്മിലുള്ള അന്തര്‍ ധാര സജീവമായിരുന്നു

ഓഹരി വിപണി കുതിച്ചു

വാഷിംഗ്ടണ്‍: പ്രഥമ ദൃഷ്ട്യാ അകല്‍ച്ചയിലെന്ന് തോന്നുമെങ്കിലും യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്‍ ഇലോണ്‍ മസ്‌കും തമ്മിലുളഅള അന്തര്‍ധാര സജീവമായിരുന്നു. പറഞ്ഞുവരുന്നത് യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ കുറിച്ചാണ്.

ട്രംപിന്റെ കടുത്ത വിമര്‍ശകനായിരുന്ന മസ്‌ക് ഒരുനാള്‍ ട്രംപിനെ പിന്തുണക്കുന്നു. പിന്നാലെ ട്രംപ് ജയിക്കുന്നു. അതിന് ശേഷം മസ്‌കിന്റെ കമ്പനി ഓഹരികള്‍ കുത്തനെ വര്‍ധിക്കുന്നു.

മസ്‌കിന്റെ ചിരിക്ക് പിന്നില്‍ ട്രംപിന്റെ വിജയമുണ്ടെന്നാണ് ബിസിനസ് രംഗം പറയുന്നത്.

ട്രംപിന്റെ രീതികളുടെ നിശിത വിമര്‍ശകനായിരുന്നു ഇലോണ്‍ മസ്‌ക്, എന്നാല്‍ പെട്ടെന്നൊരു നാള്‍ അതൊക്കെയും മാറ്റി നിര്‍ത്തിക്കൊണ്ടാണ് അദ്ദേഹം ട്രംപിന് പിന്തുണയുമായി രംഗത്ത് വന്നത്. ആദ്യമൊക്കെ പലര്‍ക്കും അതിശയം തോന്നിയ കാര്യമായിരുന്നു അത്. കാരണം അങ്ങനെയൊന്നും ആരെയും പെട്ടെന്ന് ബോധിക്കാത്ത മസ്‌കിന് ട്രംപിന്റെ കാര്യത്തില്‍ എന്ത് വെളിപാടാണ് പെട്ടെന്ന് ഉണ്ടായതെന്നായിരുന്നു പ്രധാനമായും ഉയര്‍ന്ന ചോദ്യം. എന്നാല്‍ അതിന് ഒരുത്തരം മാത്രമേയുള്ളു, അത് കഴിഞ്ഞ ദിവസം ഒന്ന് കൊണ്ട് മാത്രം അതിസമ്പന്നന്റെ ആസ്തിയില്‍ ഉണ്ടായ വളര്‍ച്ചയാണ്. ട്രംപ് ജയിച്ചതോടെ അമേരിക്കന്‍ ഓഹരി വിപണിയില്‍ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. വന്‍ മുന്നേറ്റമാണ് ഉണ്ടായതെന്ന് സാരം. ടെസ്ലയുടെ ഓഹരി 14 ശതമാനം ഉയര്‍ന്നുവെന്നതാണ് ഏറ്റവും വലിയ പ്രാധാന്യം. ഇതോടെ മസ്‌കിന്റെ സമ്പത്തില്‍ വലിയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. ഏകദേശം 26 ബില്യണ്‍ ഡോളര്‍, അഥവാ 22 ലക്ഷം കോടി രൂപയുടെ നേട്ടമാണ് മസ്‌ക് സ്വന്തമാക്കിയത്.

Related Articles

Back to top button