Gulf

ശൈഖ് സലിം അല്‍ അലിയുടെ നിര്യാണത്തില്‍ യുഎഇ പ്രസിഡന്റും വൈസ് പ്രസിഡന്റുമാരും അനുശോചിച്ചു

അബുദാബി: കുവൈത്ത് നാഷ്ണല്‍ ഗാര്‍ഡ് മേധാവി ശൈഖ് സലിം അല്‍ അലി അല്‍ സലിം അല്‍ മുബാറക് അല്‍ സബയുടെ നിര്യാണത്തില്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനും വൈസ് പ്രസിഡന്റുമാരും അനുശോചിച്ചു.

കുവൈത്ത് അമീര്‍ ശൈഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബക്ക് പ്രസിഡന്റിനൊപ്പം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാനും സമാനമായ അനുശോചന സന്ദേശം കൈമാറിയിട്ടുണ്ട്.

Related Articles

Back to top button