ശിശിരം: ഭാഗം 83
രചന: മിത്ര വിന്ദ
രാവിലെ യദു ഉണർന്നപ്പോൾ ആദ്യം അവൻ നോക്കിയത് തന്റെ വലത് വശത്തേക്ക് ആയിരുന്നു.
മീനാക്ഷി അവിടെയില്ലെന്ന് കണ്ടതും അവന്റെ ഉള്ളം ഒന്നും പിടച്ചു.
ചാടി എഴുന്നേറ്റു വാഷ്റൂമിന്റെ ഭാഗത്തേക്ക് ചെന്നു.
അവൾ അവിടെയില്ലന്ന് കണ്ടതും യദു വാതിൽക്കലേക്ക് ഓടി.
ചെന്നപ്പോൾ വാതിലു തുറന്നു കിടക്കുന്നു.
ഇറങ്ങി താഴേക്ക് ചെന്നപ്പോൾ ശ്രുതിയും കിച്ചനും എഴുന്നേറ്റിട്ടില്ല.
മുൻ വാതിലും തുറന്നു കിടക്കുകയാണ്, യദു തിരികെ റൂമിലേക്ക് ഓടി വന്നു. ബൈക്കിന്റെ
താക്കോൽ എടുത്തു പുറത്തേക്ക് പാഞ്ഞു.
ബസ് സ്റ്റോപ്പിൽ എത്തിയിട്ട് ചുറ്റിനും നോക്കി. മീനാക്ഷി അവിടെങ്ങും ഇല്ലാരുന്നു.
ഭാര്യയ്ക്ക് ഇന്ന് പരീക്ഷ ഉണ്ടാരുന്നല്ലെ, അഞ്ച് മുപ്പതിന്റെ അന്ന മോട്ടോഷ്സിനു പോകുന്ന കണ്ടല്ലോ..
ചായക്കട നടത്തുന്ന വേണുവേട്ടൻ ഇറങ്ങി വന്നപ്പോൾ യദു തിരിഞ്ഞുനോക്കി.
എന്നിട്ടൊന്ന് തലയാട്ടി.
തിരികെ അവൻ വീട്ടിലെത്തിയിട്ടും കിച്ചന്റെ വാതിൽ തുറന്നിരുന്നില്ല.
പടികൾ ഒന്നൊന്നായി കയറി പോകുമ്പോൾ പേരറിയാത്ത ഒരു നൊമ്പരം വന്നു മൂടുംപോലെ ആദ്യമായി യദുവിന് തോന്നി..
മുറിയിലത്തിയപ്പോൾ, ഒരു കോണിലായ് ഇരുന്ന് കരയുന്ന മീനാക്ഷിയെ ഓർമ വന്നു. ഒരുപാട് നോവിച്ചു,തെറ്റ് ചെയ്തത് കൊണ്ട് ആയിരുന്നു, പക്ഷെ താനും അവളെപ്പോലെ തന്നേ തെറ്റ്കാരൻ ആണ്, കിച്ചേട്ടൻ പറഞ്ഞ പോലെ.യദു ബെഡിലേക്ക് കയറി കിടന്നു.
ഫോൺ എടുത്തു നോക്കിയപ്പോൾ 6.15 ആയി നേരം.
ശ്രുതിയുടെ നമ്പറിൽ വിളിച്ചു നോക്കിയതും സ്വിച്ചഡ് ഓഫ് എന്നായിരുന്നു മറുപടി.
കിടന്നിട്ട് വല്ലാത്ത അസ്വസ്ഥത.. വീണ്ടും എഴുന്നേറ്റു.. നേരെ വാഷ് റൂമിൽ കേറി, പല്ല് തേച്ചു,കുളിച്ചെന്നു വരുത്തി..എന്നിട്ട് മുറിയിലേക്ക് വന്നു, ഷർട്ടും പാന്റും എടുത്തു അണിഞ്ഞു കൊണ്ട് വീണ്ടും ഇറങ്ങി താഴേയ്ക്ക് വന്നു.
കിച്ചേട്ടൻ ഉമ്മറത്ത് ഇരുന്നു ന്യൂസ് പേപ്പർ വായിക്കുന്നുണ്ട്.
നീയ് ഇതിവെടേയ്ക്കാടാ കാലത്തെ തന്നേ.
കിച്ചൻ മുഖം ഉയർത്തി അനുജനെ നോക്കി ചോദിച്ചു.
മീനാക്ഷി ഇവിടന്നു അവളുടെ വീട്ടിലേക്ക് പോയിയേട്ടാ,
അത് പറയുമ്പോൾ അവന്റെ വാക്കുകൾ ഇടറി.
ങ്ങെ… പോയെന്നോ.. നീ ഇതെന്തു വർത്താനം ആണ് പറയുന്നേ.
കിച്ചൻ ഇരിപ്പിടത്തിൽ നിന്നും ചാടി എഴുനേറ്റു.
അതേയേട്ടാ,,,കഴിഞ്ഞ ദിവസമൊക്കെ വഴക്കുണ്ടാക്കിയപ്പോൾ അവളോട് ഇവിടുന്ന് പോകാനൊക്ക ഞാൻ പല പ്രാവശ്യം പറഞ്ഞിരുന്നു. പക്ഷെ ഇത്ര പെട്ടന്ന് അവള് ഇങ്ങനെ കാണിയ്ക്കുന്നു,,, ഇന്നലെയും എന്നോട് പറഞ്ഞു ഞാൻ നാളെ കാലത്ത് എന്റെ വീട്ടിലോട്ട് പോകുവാണെന്ന്, എനിയ്ക്ക് ആണെങ്കിൽ തിരിച്ചൊ ന്നും പറയാൻ തോന്നീതുമില്ല… എന്നാലും അവള് ഇറങ്ങി പോയല്ലോ കിച്ചേട്ടാ..
യദു വല്ലാത്തൊരു ആത്മസങ്കർഷത്തിൽ ആയി..
അവന്റെ വേദനയുടെ ആഴം എത്രത്തോളം ആണെന്നുള്ളത് കിച്ചനും മനസിലായി, ചുണ്ടിൽ സമർഥമായി ഒരു പുഞ്ചിരി ഒളിപ്പിച്ചു കൊണ്ട് കിച്ചൻ അനിയന്റെ തോളിൽ തട്ടി.
ചെല്ല്, ചെന്നവളെ കൂട്ടിക്കൊണ്ട് വാടാ നീയ്.
കിച്ചൻ പറഞ്ഞു തീരും മുന്നേ യദു മുറ്റത്തേക്ക് ഇറങ്ങി.
ശ്രുതിയാണെങ്കിൽ ഇരുവർക്കും കാപ്പിയുമായി വരുമ്പോൾ യദു ബൈക്ക് എടുത്തു പോയിരുന്നു.
എന്തായേട്ടാ, യദുവേട്ടൻ എവിടെ പോയതാ..
മീനാക്ഷി പോയ വിവരമൊക്കെ കിച്ചൻ അവളോട് പറഞ്ഞു കേൾപ്പിച്ചു.
എന്റെ ഈശ്വരാ, എല്ലാമൊന്നും
കലങ്ങി തെളിഞ്ഞാൽ മതിയാരുന്നു.. ടെൻഷനടിച്ചു മടുക്കുവാ ബാക്കിയൊള്ളോര്
ശ്രുതി നെഞ്ചിൽ കൈ വെച്ച് കൊണ്ട് തന്നത്താനേ പറഞ്ഞു.
ഹമ്… അവനവളോട് ഇഷ്ടമൊക്കെ ഉണ്ട്. അതല്ലേ ഓടി പോയെ.ഇന്നലെ വരെ അവളോട് വഴക്കും അടിയും അല്ലാരുന്നോ, എന്നിട്ട് ഇപ്പൊ മീനാക്ഷി പോയെന്ന് മനസിലാക്കിയപ്പോൾ ഇറങ്ങിയോടി, നീ കണ്ടില്ലേ എന്തൊരു പോക്കായിരുന്നു.
അതു പറഞ്ഞു കൊണ്ട് കിച്ചൻ ചിരിച്ചു.
കിച്ചേട്ടൻ കാപ്പി കുടിയ്ക്ക്, ഇല്ലേൽ തണുത്തു പോകും കെട്ടോ.
ശ്രുതി ഓർമിപ്പിച്ചപ്പോൾ അവൻ കാപ്പി എടുത്തു കുടിച്ചു തുടങ്ങി.
യദുന് ഇപ്പോളൊന്നും വരില്ല.നീയത് കുടിച്ചോ പെണ്ണേ.
ശ്രുതിയുടെ കൈയിൽ ഇരിയ്ക്കുന്ന കാപ്പിയിലേക്ക് നോക്കി കിച്ചൻ അഭിപ്രായപ്പെട്ടു
ആഹ്, ഞാൻ കുടിച്ചോളാം ഏട്ടാ. അവളും കിച്ചന്റെ കൂടെയൊരു കസേരയിലുരുന്നു.
മീനാക്ഷി വരുമോ കിച്ചേട്ടാ?
പിന്നെ വരാതെ എവിടെപോകാനാ പെണ്ണേ.. അതൊക്ക അവൻ കൂട്ടിക്കൊണ്ട് വന്നോളും. എന്നാലും എനിക്ക് അങ്ങോട്ട് വിശ്വസിക്കാൻ പറ്റുന്നില്ല, ഇത്ര പെട്ടന്ന് എങ്ങനെ യദു മാറിപ്പോയെന്നു കെട്ടോ.
മ്മ് സത്യം,, ഞാൻ കരുതിയത്, ഒന്ന് രണ്ട് മാസംകൊണ്ട് എല്ലാം റെഡി ആക്കിഎടുക്കാമെന്നായിരുന്നു. എല്ലാം നല്ലതിനാവട്ടെ, രണ്ടാളും അങ്ങോട്ടും ഇങ്ങോട്ടും കീരീം പാമ്പും കണക്കാണ്.
അവരുടെ കാര്യങ്ങൾ പറഞ്ഞു കൊണ്ടിരുന്നപ്പോൾ സമയം പോയതു പോലും ശ്രുതി അറിഞ്ഞിരുന്നില്ല..
**
നകുലനു ഇന്ന് തന്നേ എറണാകുളത്തേക്ക് മടങ്ങണം എന്നുള്ളത് ബ്രേക്ക്ഫാസ്റ്റ് കഴിച്ചു കൊണ്ട് ഇ രുന്നപ്പോൾ അവൻ അമ്മയോട് ധരിപ്പിച്ചത്.
ശോ, അതെന്താടാ മോനേ ഇത്രപെട്ടന്ന് പോകാന്നു കരുതിയെ, കൈയൊന്നു ശരിയായിട്ടു പോരേ..
അതൊന്നും പറഞ്ഞാൽ പറ്റില്ലമ്മേ. ഞാൻ ചയ്തു തീർക്കേണ്ട കുറച്ചു കാര്യങ്ങളൊക്കെഉണ്ട്. എന്റെ അഭാവത്തിൽ അത് മറ്റൊരാളെ ഏൽപ്പിയ്ക്കാൻ ഒന്നും കമ്പനി സമ്മതിയ്ക്കില്ലന്നേ.വളരെ സ്ട്രിക്ട് ആയിട്ട് ഉള്ള കാര്യങ്ങളാണ്.
നകുലൻ ഒന്നൊന്നായി അമ്മയോട് കാര്യങ്ൾ എല്ലാം പറഞ്ഞു കൊടുത്തു.
ബിന്ദു ഒന്നും മിണ്ടാതെകൊണ്ട് മകന്റെ അരികിൽ നിന്നു..
അമ്മു മുകളിലായിരുന്നു.ഡ്രസ്സ് ഒക്കെ പാക്ക് ചെയ്യുകയാണ്.കാലത്തെ നകുലന്റെ ഓഫീസിൽ നിന്നും mail വന്നതും, എത്രയും പെട്ടന്ന് മടങ്ങിപ്പോകണമെന്നും, തനിക്ക് ഒന്ന് രണ്ടു ഡോക്യുമെന്റ്il ഒപ്പ് വെയ്ക്കണമെന്നുമൊക്കെ നകുലൻ അമ്മുനോട് പറഞ്ഞിരുന്ന്. അത് കൊണ്ട് അവൾ വേഗം തന്നേ ജോലികൾ ഓരോന്ന് എടുത്തു ചെയ്ത് തീർത്തു.
അമ്മയിങ്ങനെ പിണങ്ങിയാ.ണോ
എന്നും എന്നെ പറഞ്ഞു വിടുന്നത്.കാര്യങ്ങൾ ഒക്കെ ഞാൻ വ്യക്തമായി പറഞ്ഞില്ലേ.എന്നിട്ടു എന്താ ഇങ്ങനെ കുത്തി വീർപ്പിച്ചു നിൽക്കുന്നെ.
ഇറങ്ങാൻ നേരം നകുലൻ അമ്മയെ നോക്കി ചോദിച്ചു……തുടരും………