കള്ളപ്പണം വെളുപ്പിക്കന്നതും തീവ്രവാദ സംഘടനകളെ സഹായിക്കുന്നതും തടയാന്‍ ഫെഡറല്‍ നിയമത്തില്‍ ഭേദഗതി വരുത്തും
ദേശീയ നയങ്ങളുടെ മേല്‍നോട്ടം നിര്‍വഹിക്കുന്നതിനായി ഒരു സുപ്രീം കമ്മിറ്റിയെ നിയോഗിക്കും.
ദുബൈ: കള്ളപ്പണം വെളുപ്പിക്കുന്നതും തീവ്രവാദ സംഘടനകള്‍ ഉള്‍പ്പെടെ നിയമവിരുദ്ധ സംഘടനകള്‍ക്ക് ഫണ്ട് ലഭ്യമാക്കുന്നതും തടയാന്‍ ഫെഡറല്‍ നിയമത്തിലെ ചില വ്യവസ്ഥകളില്‍ മാറ്റം വരുത്താന്‍ യുഎഇ സര്‍ക്കാര്‍ നീക്കം.
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും കൂടി ലക്ഷ്യമിട്ടാണ് നിയമത്തില്‍ ഭേദഗതി വരുത്താന്‍ യുഎഇ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കലിനും തീവ്രവാദ, നിയമവിരുദ്ധ സംഘടനകള്‍ക്ക് ധനസഹായം നല്‍കുന്നതുമെല്ലാം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളാണെന്നതിനാല്‍ ഇവയെ ശക്തമായി തടയാന്‍ ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങളും നിയമ ഭേദഗതികളും സാക്ഷാത്കരിക്കാന്‍ ഒരു ദേശീയ കമ്മിറ്റിക്ക് രൂപം നല്‍കാനാണ് നീക്കം. ദേശീയ നയങ്ങളുടെ മേല്‍നോട്ടം നിര്‍വഹിക്കുന്നതിനായി ഒരു സുപ്രീം കമ്മിറ്റിയെ നിയോഗിക്കും.
രാജ്യാന്തര തലത്തില്‍ പിന്തുടരുന്ന ഉടമ്പടികള്‍ക്കും മറ്റും അനുസൃതമായി രാജ്യത്തിന്റെ നിയമങ്ങളിലെയും സാങ്കേതിക രീതികളിലേയും ഏകീകരിക്കുന്നതിനും പുതിയ ഭേദഗതികള്‍ ലക്ഷ്യമിടുന്നതായാണ് ഔദ്യോഗികമായി ലഭിക്കുന്ന വിശദീകരണം.
പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള നീക്കങ്ങളും ദേശീയ കമ്മിറ്റിയുടെ പരിഗണനാ വിഷയങ്ങളാവുമെന്നാണ് അറിയുന്നത്.