Kerala

ബലാത്സംഗ കേസ്: നടൻ സിദ്ധിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യപേക്ഷ സുപ്രിം കോടതി ഇന്ന് പരിഗണിക്കും. പരാതിയിൽ പോലും പറയാത്ത ആരോപണങ്ങൾ പോലീസ് ഉന്നയിക്കുന്നുവെന്ന് സിദ്ദിഖിന്റെ അഭിഭാഷകർ ഇന്ന് കോടതിയെ അറിയിക്കും. അന്വേഷണ ഉദ്യോഗസ്ഥന് എതിരെ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ച് കൊണ്ടാണ് സിദ്ദിഖ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്.

അന്വേഷണ ഉദ്യോഗസ്ഥൻ പുതിയ കഥകൾ ചമയ്ക്കുന്നുവെന്നും ന്യായത്തിന്റെയും, നിഷ്പക്ഷതയുടെയും അതിർവരമ്പുകൾ മറികടന്നുവെന്നും സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു. എന്നാൽ സിദ്ദിഖിന് ജാമ്യം ലഭിച്ചാൽ അത് അന്വേഷണത്തെ ബാധിക്കുമെന്ന് സർക്കാർ കോടതിയിൽ അറിയിക്കും. അന്വേഷണവുമായി സഹകരിക്കാത്ത സിദ്ധിഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് സർക്കാർ ആവശ്യപ്പെടും.

സത്യവാങ്മൂലം സമർപിക്കാൻ കൂടുതൽ സമയം വേണമെന്ന സിദ്ധിഖിന്റ വാദം അംഗീകരിച്ചാണ് കഴിഞ്ഞ തവണ കോടതി രണ്ടാഴ്ച സമയം അനുവദിച്ചത്. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബഞ്ച് ആണ് ഹർജി പരിഗണിക്കുന്നത്.

 

Related Articles

Back to top button