Gulf
ഷാര്‍ജ പുസ്തകോത്സവത്തില്‍ മൂന്നാം നൂറ്റാണ്ടിലെ ഖുര്‍ആനും പ്രദര്‍ശനത്തിന്
ഷാര്‍ജ: ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ വന്‍ ജനപ്രവാഹം അനുഭവപ്പെടുന്നതിനിടെ മൂന്നാം നൂറ്റാണ്ടിലെ വിശുദ്ധ ഖുര്‍ആനും പ്രദര്‍ശനത്തിന് എത്തിച്ച് സംഘാടകരായ എസ്‌ഐബിഎഫ്(ഷാര്‍ജ ഇന്റെര്‍നാഷ്ണല്‍ ബുക്ക് ഫെയര്‍). ഇതോടൊപ്പം ഒരു നൂറ്റാണ്ടോളം പഴക്കമുള്ള യുഎഇയിലെ ശൈഖിന്റെ ചിത്രവും ഇവിടെ പ്രദര്‍ശനത്തിന് വെച്ചിട്ടുണ്ട്.
മൊറോക്കോയിലെ ഖുറാവിയ്യീന്‍ ലൈബ്രറിയില്‍നിന്നും എത്തിച്ച അത്യപൂര്‍വ കൈയെഴുത്തു പ്രതികളും ഇവിടെ കാണാം. യുഎഇ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ സംരക്ഷണ കേന്ദ്രങ്ങളില്‍ കാണപ്പെടുന്ന ഗസല്ലെ മാനുകളുടെ തോലില്‍ കൂഫിക് ലിഫികളില്‍ എഴുതപ്പെട്ട വിശുദ്ധ ഖുര്‍ആനിന്റെ ഡിജിറ്റല്‍ വേര്‍ഷന്‍ വായിക്കാനുള്ള സൗകര്യവും പുസ്തകമേളയില്‍ ഒരുക്കിയിട്ടുണ്ട്.