ഇ പി സാധു മനുഷ്യൻ; മരുമകനെ മുഖ്യമന്ത്രിയാക്കാൻ പിണറായി ഒതുക്കുന്നുവെന്ന് പിവി അൻവർ
ഇ പി ജയരാജന്റെ ആത്മകഥാ വിവാദങ്ങളിൽ പ്രതികരണവുമായി പിവി അൻവർ. ഇ പി ജയരാജനെ ഒതുക്കുന്നതാണ്. അദ്ദേഹം വെറും സാധു മനുഷ്യനാണെന്നും പിവി അൻവർ പ്രതികരിച്ചു. ഇപി വിവാദം വിശ്വാസ്യയോഗ്യമായി തോന്നിയില്ല. ചേലക്കര തെരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തിൽ നടക്കുന്ന ഒരു വലിയ ഗൂഢാലോചനയാണിത്
ഈ തെരഞ്ഞെടുപ്പിൽ അമ്പത് ശതമാനത്തോളം സിപിഎം വോട്ട് ചോരും. അതുകൊണ്ട് ജയരാജന്റെ പുസ്തകം ഏൽപ്പിച്ചയാളെ സിപിഎം വിലയ്ക്ക് വാങ്ങി അൻവറിനെ വർഗീയവാദിയാക്കി ചിത്രീകരിച്ചു. ഇതിന് പി ശശിയുടെയും മുഹമ്മദ് റിയാസിന്റെയും പിണറായി വിജയന്റെയും അനുവാദമുണ്ടാകും.
ഇ പി ഒരു സാധു മനുഷ്യനാണ്. അദ്ദേഹത്തെ പിണറായി ഒതുക്കുന്നത് മരുമകനെ മുഖ്യമന്ത്രിയാക്കാനാണെന്നും പിവി അൻവർ ആരോപിച്ചു. കട്ടൻ ചായയും പരിപ്പുവടയും എന്ന ഇ പി ജയരാജന്റെ ആത്മകഥയെ ചൊല്ലിയാണ് വിവാദം ഉടലെടുത്തത്. വിവാദത്തിന് പിന്നാലെ പുസ്തകം ഉടൻ പ്രസിദ്ധീകരിക്കില്ലെന്ന് ഡിസി ബുക്‌സ് അറിയിച്ചിരുന്നു.