Gulf

സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കുന്നതിനുള്ള കാലതാമസം വീണ്ടും കുറക്കാന്‍ യുഎഇ

അബുദാബി: തൊഴില്‍ താമസ പെര്‍മിറ്റുകള്‍ ഉള്‍പ്പെടെ, വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കുന്നതിനുള്ള കാലതാമസം വീണ്ടും കുറക്കാന്‍ യുഎഇ. മുന്‍പ് നടപ്പാക്കിയ പരിഷാകരാത്തിന്റെ ഭാഗമായി കാലതാമസം ഗണ്യമായി കുറച്ചിരുന്നു. ഇതാണ് വീണ്ടും കുറക്കാന്‍ ശ്രമിക്കുന്നത്. മിനിസ്ട്രി ഓഫ് ഹ്യൂമണ്‍ റിസോഴ്്‌സസ് ആന്റ് ഇമറാത്തിസേഷന്‍(Mo-HRE) മന്ത്രാലയത്തിന് കീഴില്‍ ലഭിക്കുന്ന പല സേവനങ്ങള്‍ക്കും എടുക്കുന്ന കാലതാമസം പരമാവധി ചുരുക്കുകയാണ് ഇതിലൂടെ യുഎഇ ലക്ഷ്യമിടുന്നത്.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ സീറോ ഗവ. ബ്യൂറോക്രസി പ്രോഗ്രാമിന്റെ ഭാഗമാണ് നടപടി. നിലവില്‍ ദിവസങ്ങള്‍ എടുക്കുന്ന ഇതുമായി ബന്ധപ്പെട്ട കടലാസ് ജോലികള്‍ക്കുള്ള സമയം മിനുട്ടുകളാക്കി ചുരുക്കുന്നത്. കാലദൈര്‍ഘ്യം കുറക്കുന്ന കാര്യത്തില്‍ 100 ശതമാനം ലക്ഷ്യം കൈവരിക്കാനാണ് ശ്രമം.

വര്‍ക്ക് ബണ്ടില്‍ പരിപാടിയാണ് മുഖ്യമായും സമയം കുറക്കാന്‍ ലക്ഷ്യംവെച്ച് നടപ്പാക്കുന്നത്. സര്‍ക്കാരിന്റെ അവശ്യ സേവനങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്കും വ്യക്തികള്‍ക്കും ഈ പ്ലാറ്റ്‌ഫോമിന്റെ സഹായത്തോടെ പൂര്‍ത്തീകരിക്കാന്‍ കഴിയും. റെസിഡന്‍സിയുമായി ബന്ധപ്പെട്ട കടലാസ് ജോലികള്‍ ഉള്‍പ്പെടെയുള്ളവ വര്‍ക്ക് ഇന്‍ യുഎഇ പ്ലാറ്റ്‌ഫോം വഴിയായും സ്വകാര്യ കമ്പനികള്‍ക്കും വ്യക്തികള്‍ക്കും പൂര്‍ത്തീകരിക്കാന്‍ സാധിക്കുക. വര്‍ക്ക് പെര്‍മിറ്റ് പോലുള്ള കാര്യങ്ങള്‍ക്ക് ഓഫിസില്‍ വരേണ്ട സാഹചര്യവും ഒഴിവാക്കും. MoHREയുമായും ഐസിപി(ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡെന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി) എന്നിവയെ ഇലട്രോണിക് ഇന്റഗ്രേഷന്‍ വഴി ബന്ധിപ്പിച്ചാണ് ഇത് സാക്ഷാത്കരിച്ചിരിക്കുന്നത്.

Related Articles

Back to top button