ജമ്മു കാശ്മീരിലെ ദോഡയിൽ ഏറ്റുമുട്ടൽ: ഒരു സൈനികന് വീരമൃത്യു, നാല് ഭീകരരെ വധിച്ചു
ജമ്മു കാശ്മീരിലെ ദോഡയിൽ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു. ക്യാപ്റ്റൻ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് വീരമൃത്യു വരിച്ചത്. നാല് ഭീകരരെ സൈന്യം വധിച്ചു. ഇവരുടെ മൃതദേഹങ്ങൾ കണ്ടെടുക്കാനായിട്ടില്ല ഏറ്റുമുട്ടൽ നടക്കുന്ന സ്ഥലത്ത് നിന്ന് രക്തത്തിൽ കുതിർന്ന ബാഗുകളും എം 4 കാർബൈൻ തോക്കുകളും കണ്ടെടുത്തു. വനപ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് സൈന്യം തെരച്ചിലാരംഭിച്ചത്. ചൊവ്വാഴ്ച രാത്രിയാരംഭിച്ച ഏറ്റുമുട്ടൽ ഇന്നും തുടരുകയാണ് ഓഗസ്റ്റ് 10ന് അനന്ത്നാഗിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഒരു പ്രദേശവാസിയും അന്ന് കൊല്ലപ്പെട്ടിരുന്നു.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
SupportMetro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin