Wednesday, 11 November 2026 About Us · Contact Us

കാലം മതേതര സിവിൽ കോഡ് ആവശ്യപ്പെടുന്നു: സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി

മതത്തിന്റെ പേരിൽ രാജ്യത്തെ വിഭജിക്കുന്ന നിയമങ്ങൾക്ക് ആധുനിക സമൂഹത്തിൽ സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിലവിലെ സിവിൽ കോഡ് വിവേചനപരമാണെന്ന് രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങൾക്ക് തോന്നുന്നു. അതിനാൽ ഏകീകൃത സിവിൽകോഡ് നടപ്പാക്കേണ്ടത് നമ്മുടെ കടമയാണെന്ന് മോദി സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ പറഞ്ഞു ഏകീകൃത സിവിൽകോഡുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകൾ സുപ്രിം കോടതി നടത്തിയിട്ടുണ്ട്. ഇതേ വിഷയത്തിൽ ഉത്തരവുകളും പുറപ്പെടുവിച്ചിട്ടുണ്ട്. രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങൾക്ക് നിലവിലെ സിവിൽകോഡ് വിവേചപരമാണെന്ന് തോന്നുന്നു. ഭരണഘടനാ നിർമാതാക്കളുടെ സ്വപ്‌നമായിരുന്നുവിത്. ഭരണഘടനയും ഇതേ കാര്യമാണ് പറയുന്നത്. അത് നിറവേറ്റേണ്ടത് തങ്ങളുടെ കടമയാണ്. മതത്തിന്റെ പേരിൽ രാജ്യത്തെ വിഭജിക്കുന്ന നിയമങ്ങൾ ആധുനിക സമൂഹത്തിന് ആവശ്യമില്ല. കാലം മതേതര സിവിൽ കോഡ് ആവശ്യപ്പെടുന്നു. ഇതോടെ മതപരമായ വിവേചനങ്ങളിൽ നിന്നും നാം സ്വതന്ത്രരാകുമെന്നും മോദി പറഞ്ഞു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

മണ്ഡല പുനർനിർണയ ബിൽ: പാർലമെന്റിൽ അവതരിപ്പിക്കുന്നതിന് മുൻപ് സർവ്വകക്ഷി യോഗം വിളിക്കണമെന്ന് പ്രധാനമന്ത്രിയോട് ഖാർഗെ

മണ്ഡല പുനർനിർണയ ബിൽ: പാർലമെന്റിൽ അവതരിപ്പിക്കുന്നതിന് മുൻപ് സർവ്വകക്ഷി യോഗം വിളിക്കണമെന്ന് പ്രധാനമന്ത്രിയോട് ഖാർഗെ

16 Jul 2026

ഇനി ആ പേര് കൂടെ മാറ്റണം; ഇന്ത്യാ ഗേറ്റിന്റെ പേര് ഭാരത് മാതാ ദ്വാര്‍ എന്നാക്കണം

06 Jan 2025

എന്തിനാണ് മാപ്പ് പറയുന്നത്; മോദിക്ക് മണിപ്പൂരില്‍ ഒന്ന് പോയിക്കൂടെ; മണിപ്പൂര്‍ വിഷയത്തില്‍ വീണ്ടും കോണ്‍ഗ്രസ്

31 Dec 2024

രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തില്‍ വിളറിപൂണ്ട് മോദി; നെഹ്‌റു പാപം ചെയ്തു, ഇന്ധിര അത് ഏറ്റെടുത്തു

14 Dec 2024

കടന്നു കയറിയിട്ടില്ല; ഞാന്‍ ചെയ്യുന്നത് ഭരണഘടന ഏല്‍പ്പിച്ച കാര്യങ്ങളാണെന്നും മോദി

26 Nov 2024

മോദി ഇന്ന് നൈജീരിയയിലേക്ക്; ഇന്ത്യൻ പ്രധാനമന്ത്രി നൈജീരിയ സന്ദർശിക്കുന്നത് 17 വർഷത്തിന് ശേഷം

16 Nov 2024