ഷിരൂരിൽ ഡ്രഡ്ജർ ഉപയോഗിച്ചുള്ള തെരച്ചിൽ ഇന്നും തുടരും; നാവികസേനയും പങ്കാളികളാകും
ഷിരൂരിൽ ഡ്രഡ്ജർ ഉപയോഗിച്ചുള്ള തെരച്ചിൽ ഇന്നും തുടരും. ഡ്രഡ്ജിംസ് കമ്പനിയുമായുള്ള കരാർ ഒരാഴ്ച കൂടി നീട്ടാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. നാവികസേനയും ഇന്ന് തെരച്ചിലിൽ പങ്കെടുക്കും. നേരത്തെ ഇവിടെ പരിശോധന നടത്തിയിരുന്ന ക്വിക് പേ എന്ന സ്വകാര്യ കമ്പനിയുടെ പ്രതിനിധി. റിട്ട. മേജർ ജനറൽ ഇന്ദ്രബാലനും ഷിരൂരിലെത്തും ഇന്നലെ ഗംഗാവലി പുഴയിൽ നിന്ന് കിട്ടിയ അസ്ഥി പരിശോധനക്കായി എഫ്എസ്എൽ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇത് മനുഷ്യന്റെ അസ്ഥിയാണെങ്കിൽ ഇന്നുച്ചയോടെ സ്ഥിരീകരണം ലഭിക്കും. അങ്ങനെയായാൽ ഡിഎൻഎ പരിശോധനക്ക് അയക്കും. അതേസമയം ജില്ലാ ഭരണകൂടവുമായുള്ള ഭിന്നതയെ തുടർന്ന് പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ തെരച്ചിൽ അവസാനിപ്പിച്ച് മടങ്ങി. ഇന്നലെ നാവികസേന മാർക്ക് ചെയ്ത സ്ഥലത്ത് ഇറങ്ങാൻ ഈശ്വർ മാൽപെ ശ്രമിച്ചെങ്കിലും ഡ്രഡ്ജിംഗ് കമ്പനി തടഞ്ഞു. ടാങ്കർ ക്യാബിൻ കണ്ടെത്തിയ സ്ഥലത്താണ് ഈശ്വർ മാൽപെ പിന്നെ ഇറങ്ങിയത്. ഇവിടെ നിന്ന് അർജുന്റെ ലോറിയിലുണ്ടായിരുന്നുവെന്ന് കരുതുന്ന അക്കേഷ്യ മരത്തടികൾ കണ്ടെത്തിയിരുന്നു. ഇത് മാധ്യമങ്ങളെ അറിയിച്ചതോടെ പോലീസ് ഇടപെടുകയായിരുന്നു. വിവരം ആദ്യം ജില്ലാ ഭരണകൂടത്തെ അറിയിക്കണമെന്നായിരുന്നു പോലീസിന്റെ നിർദേശം. ഇതോടെയാണ് ഈശ്വർ മാൽപെ മടങ്ങിയത്.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

അർജുന്റെ മൃതദേഹം നാളെ ബന്ധുക്കൾക്ക് കൈമാറിയേക്കും; ഇന്ന് ഡിഎൻഎ പരിശോധന

അർജുന്റെ ലോറിയുടെ ക്യാബിനുള്ളിൽ നിന്നും മൃതദേഹം പുറത്തെടുത്തു; വിദഗ്ധ പരിശോധനക്ക് അയക്കും

ഷിരൂരിൽ അർജുന്റെ ലോറി കണ്ടെത്തി; ക്യാബിനുള്ളിൽ മൃതദേഹം

ഷിരൂരിൽ അർജുനായുള്ള തെരച്ചിൽ ഇന്നും തുടരും; ഉത്തര കന്നഡ ജില്ലയിൽ റെഡ് അലർട്ട്

അർജുനെ കാണാതായിട്ട് എഴുപത് ദിവസം പിന്നിടുന്നു; ഷിരൂരിൽ കാലാവസ്ഥ വെല്ലുവിളി, ഇന്ന് റെഡ് അലർട്ട്
