Wednesday, 11 November 2026 About Us · Contact Us

ഡോക്ടര്‍മാരുടെ കൂട്ടരാജി അംഗീകരിക്കില്ലെന്ന് പശ്ചിമ ബംഗാൾ സർക്കാർ

കൊല്‍ക്കത്ത: ട്രെയിനി ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ നിലപാട് കടുപ്പിച്ച പ്രതിഷേധകരും സര്‍ക്കാറും. പ്രതിഷേധത്തിന്റെ ഭാഗമായി കൂട്ടരാജി പ്രഖ്യാപിച്ച ഡോക്ടര്‍മാരുടെ നടപടി അംഗീകരിക്കാനാകില്ലെന്നും സര്‍വീസ് ചട്ടങ്ങള്‍ അനുസരിച്ച് അവര്‍ വ്യക്തിഗതമായി രാജി സമര്‍പ്പിക്കണമെന്നും പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ പറഞ്ഞു. ചൊവ്വാഴ്ച കൂട്ടത്തോടെ രാജിവച്ച കൊല്‍ക്കത്തയിലെ ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാരും ഫാക്കല്‍റ്റി അംഗങ്ങളും സര്‍ക്കാറിനെ സമ്മര്‍ദത്തിലാക്കിയിരുന്നു. കൊല്‍ക്കത്ത മെഡിക്കല്‍ കോളേജ് റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷന്‍ തങ്ങളുടെ കൂട്ട രാജിക്കത്ത് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അയച്ചിരുന്നു. കൊല്‍ക്കത്തയില്‍ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് ഐഎംഎ പുതിയ കത്തെഴുതി. കൊല്‍ക്കത്തയിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സിലിഗുരിയിലെ നോര്‍ത്ത് ബംഗാള്‍ മെഡിക്കല്‍ കോളേജിലെയും ആശുപത്രിയിലെയും 35 ഓളം ഡോക്ടര്‍മാരും കൂട്ട രാജിവെച്ചിരുന്നു.  

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

നരഭോജി കടുവ പഞ്ചാരക്കൊല്ലിയില്‍ തന്നെ; പ്രതിഷേധവുമായി നാട്ടുകാര്‍; വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ജാഗ്രതാ നിര്‍ദേശം

25 Jan 2025

കാര്‍ ചെയ്‌സ് ചെയ്ത് പ്രതിഷേധക്കാര്‍; ചോക്ലേറ്റ് എറിഞ്ഞുകൊടുത്ത് രാഹുല്‍ ഗാന്ധി

19 Dec 2024

ട്രംപിനെ പേടി; ലൈംഗികതയിലേര്‍പ്പെടില്ലെന്നും ഡേറ്റിംഗിന് പോകില്ലെന്നും പ്രഖ്യാപിച്ച് യുവതികള്‍ തെരുവില്‍

09 Nov 2024

ഹിസ്ബുല്ല മേധാവിയുടെ വധത്തിൽ പ്രതിഷേധിച്ച് കാശ്മീരിൽ പ്രതിഷേധ പ്രകടനം

29 Sep 2024

കൊൽക്കത്ത ബലാത്സംഗ കൊലപാതകം; സുപ്രിം കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും

20 Aug 2024

വനിതാ ഡോക്ടർ കൊലപ്പെട്ട മെഡിക്കൽ കോളേജിൽ സംഘർഷം; ആശുപത്രി അടിച്ചു തകർത്തു

15 Aug 2024