Thursday, 12 November 2026 About Us · Contact Us

ഇന്ത്യ നാലാമത്തെ ആണവ അന്തർവാഹിനി പരീക്ഷിച്ചു

India Tests Fourth Nuclear Submarine - ഇന്ത്യ നാലാമത്തെ ആണവ അന്തർവാഹിനി പരീക്ഷിച്ചു

ന്യൂഡൽഹി: ചൈനയുമായുള്ള സംഘർഷത്തിൽ അയവ് വന്നെങ്കിലും, ക്യാനഡയുമായുള്ള പുതിയ തർക്കങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ ആണവ അന്തർവാഹിനി പരീക്ഷണം. ആണവോർജത്തിൽ തന്നെ പ്രവർത്തിക്കുന്ന അന്തർവാഹിനിയിൽ നിന്ന് ഭൂഖണ്ഡാന്ത ആണവ മിസൈലുകൾ പ്രയോഗിക്കാൻ സാധിക്കും. ഇത്തരത്തിലുള്ള നാലാമത്തെ അന്തർവാഹിനിയാണ് ഇന്ത്യ ഇപ്പോൾ പരീക്ഷിച്ചിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 29നാണ് ഇന്ത്യയുടെ രണ്ടാമത്തെ ആണവ അന്തർവാഹിനിയായ ഐഎൻഎസ് അരിഘാട് കമ്മിഷൻ ചെയ്തത്. മൂന്നാമത്തെ ആണവ അന്തർവാഹിനി ഐഎൻഎസ് അരിധമൻ അടുത്ത വർഷം കമ്മിഷൻ ചെയ്യും. രണ്ട് ആണവ അന്തർവാഹിനികൾ കൂടി നിർമിക്കാനുള്ള ഇന്ത്യൻ നാവികസേനയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭാ സമിതി അനുമതി നൽകിയിട്ടുമുണ്ട്. ഇതിനിടെയാണ് നാലാമത്തെ ആണവ അന്തർവാഹിനി വലിയ പ്രചാരണങ്ങളൊന്നുമില്ലാതെ വിശാഖപട്ടണത്ത് പരീക്ഷിച്ചത്. ഒക്റ്റോബർ 16ന് നടത്തിയ പരീക്ഷണത്തിന്‍റെ കൂടുതൽ വിശദാംശങ്ങളൊന്നും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. പുതിയ അന്തർവാഹിനിയുടെ 75 ശതമാനം ഭാഗങ്ങളും ഇന്ത്യയിൽ തന്നെ നിർമിച്ചതാണെന്നാണ് സൂചന. 3500 കിലോമീറ്റർ താണ്ടാൻ ശേഷിയുള്ള ആണവ മിസൈലുകൾ വഹിക്കാൻ സാധിക്കും. ഇന്ത്യയുടെ ആദ്യ ആണവ അന്തർവാഹിനിയായ ഐഎൻഎസ് അരിഹന്തിന് 750 കിലോമീറ്റർ ദൂരത്തേക്ക് മിസൈൽ പായിക്കാനുള്ള ശേഷി മാത്രമാണുള്ളത്. അരിഹന്തും അരിഘാട്ടും ഇപ്പോൾ തന്നെ സമുദ്ര നിരീക്ഷണത്തിന് ഉപയോഗിച്ചുവരുന്നു. 2028 ഓടെ റഷ്യയിൽ നിന്നു വാങ്ങുന്ന ആണവ അന്തർവാഹിനിയും ഇന്ത്യൻ നാവികസേനയുടെ ഭാഗമാകും.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

10 Nov 2026
എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്

എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്

10 Nov 2026
48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതി

48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതി

10 Nov 2026
അനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനും

അനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനും

09 Nov 2026
നിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന

നിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന

09 Nov 2026
രോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍

രോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍

09 Nov 2026