ആർട്ടിക്കിൾ 370: ജമ്മു കാശ്മീർ നിയമസഭയിൽ എംഎൽഎമാർ തമ്മിൽ കയ്യാങ്കളി
ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന പ്രമേയത്തിനെതിരായ ബിജെപിയുടെ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. സ്പീക്കറുടെ നിർദേശപ്രകാരം മൂന്ന് എംഎൽഎമാരെ മാർഷലുകളുടെ അകമ്പടിയോടെ പുറത്താക്കിയെങ്കിലും മറ്റ് പ്രതിപക്ഷ അംഗങ്ങൾ എതിർത്തതോടെ സംഘർഷം രൂക്ഷമായി. ബഹളത്തിനിടയിൽ സ്പീക്കർ അബ്ദുൽ റഹീം റാത്തർ സഭ ഇന്നത്തേക്ക് നിർത്തിവെച്ചു. കഴിഞ്ഞ ദിവസം പാസാക്കിയ പ്രമേയത്തിൽ ബിജെപി അംഗങ്ങൾ സഭ സമ്മേളിച്ചയുടനെ പ്രതിഷേധിക്കുകയായിരുന്നു. ബിജെപി എംഎൽഎയും പ്രതിപക്ഷ നേതാവുമായ സുനിൽ ശർമ സംസാരിക്കവെ ആർട്ടിക്കിൾ 370, 35 എ എന്നിവ പുനഃസ്ഥാപിക്കണമെന്ന ബാനർ ഒരു അംഗം പ്രദർശിപ്പിക്കുകയായിരുന്നു ഇതോടെ പ്രകോപിതരായ ബിജെപി അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങുകയും ബാനർ തട്ടിയെടുത്ത് കീറിയെറിയുകയും ചെയ്തു. ഇതേ തുടർന്ന് സഭ ആദ്യം 15 മിനിറ്റ് നിർത്തിവെച്ചു. വീണ്ടും സമ്മേളിച്ചെങ്കിലും ബഹളം തുടർന്നതോടെ ഇന്നത്തേക്ക് പിരിയുകയായിരുന്നു
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

പ്രത്യേക പദവി പ്രമേയത്തിന്റെ പേരിൽ മൂന്നാം ദിവസവും ജമ്മു കാശ്മീർ നിയമസഭയിൽ സംഘർഷം

ഡിജിറ്റൽ അറസ്റ്റ് തടയാൻ എന്ത് നടപടിയെടുത്തു? സമൂഹ മാധ്യമങ്ങളോട് വിശദീകരണം തേടി സുപ്രീം കോടതി

നന്ദിഗ്രാമിലെ പഴയ കേസുകൾ വീണ്ടും തുറക്കും; മുൻ ഇടത് നേതാക്കൾക്കെതിരേ പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുമെന്ന് സുവേന്ദു അധികാരി

മുസ്ലിം കുടുംബത്തിന്റെ വീട് തകർത്തു; പിന്നാലെ പരിഹാസ പോസ്റ്റുമായി അസം മുഖ്യമന്ത്രി

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്
