പ്രത്യേക പദവി പ്രമേയത്തിന്റെ പേരിൽ മൂന്നാം ദിവസവും ജമ്മു കാശ്മീർ നിയമസഭയിൽ സംഘർഷം
ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പാസാക്കിയ പ്രമേയത്തിന്റെ പേരിൽ മൂന്നാം ദിവസവും ജമ്മു കാശ്മീർ നിയമസഭയിൽ സംഘർഷം. ഇന്ന് സഭ സമ്മേളിച്ചയുടൻ ബിജെപി എംഎൽഎയും പ്രതിപക്ഷ നേതാവുമായ സുനിൽ ശർമയുടെ നേതൃത്വത്തിൽ പ്രതിഷേധം ആരംഭിക്കുകയായിരുന്നു പാക്കിസ്ഥാൻ അജണ്ട നടപ്പാകിലെന്ന മുദ്രവാക്യം മുഴക്കിയാണ് ബിജെപി അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങിയത്. അനുച്ഛേദം 370 പുനഃസ്ഥാപിക്കണം, ജയിലിലുള്ളവരെ മോചിപ്പിക്കണം എന്നെഴുതിയ ബാനറുമായി എഐപി എംഎൽഎ ഖുർഷിദ് അഹമ്മദ് ഷെയ്ക്കും നടുത്തളത്തിൽ ഇറങ്ങി ഈ ബാനർ ബിജെപി അംഗങ്ങൾ തട്ടിയെടുത്തതോടെ സംഘർഷത്തിന് വഴിവെച്ചു. നടുത്തളത്തിലിറങ്ങിയ 12 അംഗങ്ങളെ സ്പീക്കർ മാർഷലുകളെ ഉപയോഗിച്ച് ബലം പ്രയോഗിച്ച് നീക്കി. നടപടിയിൽ അംഗങ്ങൾക്ക് പരുക്കേറ്റതായി ബിജെപി ആരോപിച്ചു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ആർട്ടിക്കിൾ 370: ജമ്മു കാശ്മീർ നിയമസഭയിൽ എംഎൽഎമാർ തമ്മിൽ കയ്യാങ്കളി

ഡിജിറ്റൽ അറസ്റ്റ് തടയാൻ എന്ത് നടപടിയെടുത്തു? സമൂഹ മാധ്യമങ്ങളോട് വിശദീകരണം തേടി സുപ്രീം കോടതി

നന്ദിഗ്രാമിലെ പഴയ കേസുകൾ വീണ്ടും തുറക്കും; മുൻ ഇടത് നേതാക്കൾക്കെതിരേ പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുമെന്ന് സുവേന്ദു അധികാരി

മുസ്ലിം കുടുംബത്തിന്റെ വീട് തകർത്തു; പിന്നാലെ പരിഹാസ പോസ്റ്റുമായി അസം മുഖ്യമന്ത്രി

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്
