തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം: നടി കസ്തൂരി ഒളിവിൽ, മുൻകൂർ ജാമ്യാപേക്ഷ നൽകി
തെലുങ്കർക്കെതിരായ അപകീർത്തി പരാമർശത്തിൽ കേസെടുത്തതിന് പിന്നാലെ നടി കസ്തൂരി മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. മധുര ബെഞ്ചിൽ സമർപ്പിച്ച ഹർജി കോടതി ഇന്ന് പരിഗണിക്കും. വിവിധ സംഘടനകൾ നൽകിയ പരാതിയിൽ ചെന്നൈയിലടക്കം വിവിധയിടങ്ങളിൽ നടിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നടി നിലവിൽ ഒളിവിലാണ്. പോയസ് ഗാർഡനിലെ വീട് പൂട്ടിയ നിലയിലാണ്. മൊബൈൽ ഫോണും സ്വിച്ച് ഓഫാണ്. നടി ആന്ധ്രയിലാണെന്നാണ് വിവരം. തമിഴ് രാജാക്കൻമാരുടെ അന്തപ്പുരങ്ങളിൽ പരിചാരകരായി എത്തിയ തെലുങ്കർ തമിഴരാണെന്ന് അവകാശപ്പെടുന്നു എന്നായിരുന്നു നടിയുടെ വിവാദ പരാമർശം. ഹിന്ദു മക്കൾ കക്ഷിയുടെ പരിപാടിയിൽ സംസാരിക്കുമ്പോഴാണ് വിവാദ പരാമർശമുണ്ടായത്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

കസ്തൂരി ഒളിവിൽ കഴിഞ്ഞത് പ്രശസ്ത നിർമാതാവിന്റെ വീട്ടിൽ; വിവരം അറിഞ്ഞത് ജോലിക്കാർ വഴി

തെലുങ്ക് ജനതയെ അപമാനിച്ചെന്ന കേസ്: നടി കസ്തൂരിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

ഉത്തർപ്രദേശിൽ ബിജെപിയെ തടയാൻ പുതിയ മുന്നണി; ചന്ദ്രശേഖർ ആസാദ് ‘സാമൂഹിക പരിവർത്തന മോർച്ച’യുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി

ഡിജിറ്റൽ അറസ്റ്റ് തടയാൻ എന്ത് നടപടിയെടുത്തു? സമൂഹ മാധ്യമങ്ങളോട് വിശദീകരണം തേടി സുപ്രീം കോടതി

നന്ദിഗ്രാമിലെ പഴയ കേസുകൾ വീണ്ടും തുറക്കും; മുൻ ഇടത് നേതാക്കൾക്കെതിരേ പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുമെന്ന് സുവേന്ദു അധികാരി
