അരുണാചലിൽ ആശുപത്രിയിൽ 40കാരന്റെ ആക്രമണം; ഭാര്യയും മകളുമടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു
അരുണാചൽ പ്രദേശിലെ സെപ്പയിൽ സർക്കാർ ആശുപത്രിയിൽ നാൽപതുകാരൻ വാളുമായി നടത്തിയ ആക്രമണത്തിൽ ഭാര്യയും മകളും അടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു. ഏഴ് പേർക്ക് പരുക്കേറ്റു. തലസ്ഥാന നഗരമായ ഇറ്റാനഗറിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള ഈസ്റ്റ് കാമെംഗ് ജില്ലാ ആശുപത്രിയിലാണ് സംഭവം നികം സാങ്ബിയ എന്നയാളാണ് ആക്രമണം നടത്തിയത്. സ്ഥലത്ത് പോലീസ് എത്തിയെങ്കിലും ഇയാൾ പോലീസുദ്യോഗസ്ഥരെയും ആക്രമിച്ചു. ഒരു പോലീസുകാരന് ആക്രമണത്തിൽ പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ചിലരുടെ നില ഗുരുതരമാണ് പ്രതിയെ പിന്നീട് കൂടുതൽ പോലീസ് എത്തി കീഴടക്കുകയായിരുന്നു. ഇയാളെ കസ്റ്റഡിയിൽ ചോദ്യം ചെയ്തു വരികയാണ്. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഉസ്ബക്കിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവം: പെരിന്തൽമണ്ണ സ്വദേശിയായ പ്രതിക്കെതിരെ കേരളത്തിലും കൊലക്കുറ്റം ചുമത്തി കേസെടുത്തു

നെന്മാറ കൊല: പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം തമിഴ്നാട്ടിലേക്കും

എങ്ങനെ തോന്നിയടോ…സ്വന്തം ഉമ്മായെ വെട്ടിക്കൊല്ലാന്‍; അതും ട്യൂമറിന്റെ വേദനയില്‍ പുളയുമ്പോള്‍
ചേന്ദമംഗലം കൂട്ടക്കൊല: സംഭവങ്ങള്‍ വിട്ടുപോകാതെ വിശദീകരിച്ച് പ്രതി; ഇയാള്‍ക്കോ മാനസിക വൈകല്യം!!!
